കൊവിഡ് പരക്കുമ്പോൾ കേന്ദ്ര ആരോഗ്യമന്ത്രി ബംഗാളിൽ ധർണയിരിക്കുന്നോ? പ്രചാരണം വ്യാജം
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്. അതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പശ്ചിമ ബംഗാളില്‍ ഹര്‍ഷവര്‍ധന്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി കൊവിഡ് പ്രതിരോധത്തിലല്ല ശ്രദ്ധിക്കുന്നത് എന്ന വിമര്‍ശനത്തോടെയാണ് ചിത്രം പ്രചരിക്കുന്നത്.
ദിവസവും രാജ്യത്ത് ആയിരക്കണക്കിന് ആളുകളാണ് കൊവിഡ് ബാധിച്ച് മരണപ്പെടുന്നത്. ഓക്‌സിജന്‍ ക്ഷാമവും ആംബുലന്‍സും ആശുപത്രിയില്‍ ബെഡും ഐസിയും ലഭിക്കാത്തത് കാരണവും പലരും മരണപ്പെട്ടിരിക്കുന്നത്. രാജ്യത്ത് നാല് ലക്ഷം ആളുകളാണ് പ്രതിദിനം കൊവിഡ് ബാധിതരാകുന്നത്. ഇതിലും മാരകമായ ഒരു മൂന്നാം തരംഗവും രാജ്യത്ത് ഉണ്ടായേക്കും. ഈ സമയത്ത് രാജ്യത്തിന്റെ ആരോഗ്യമന്ത്രി ബംഗാളില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ധര്‍ണയിരിക്കുകയാണ് എന്നാണ് പ്രചാരണം നടക്കുന്നത്.

എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രി ഈ സമയത്ത് ബംഗാളിലെ പ്രശ്‌നങ്ങളുടെ പേരില്‍ ധര്‍ണ ഇരിക്കുകയാണ് എന്നുളള പ്രചാരണം തെറ്റാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹര്‍ഷവര്‍ധന്‍ പ്ലക്കാര്‍ഡും പിടിച്ച് ധര്‍ണയിരിക്കുന്ന ചിത്രം പഴയതാണ്. 2019 മെയ് 15നുളളതാണ് ഈ ചിത്രം. ഡോ ഹര്‍ഷവര്‍ധന്‍ തന്നെ ഈ ചിത്രം അന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുളളതാണ്.
വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബംഗാളില്‍ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹര്‍ഷവര്‍ധന്‍ അടക്കമുളളവര്‍ അന്ന് പ്രതിഷേധിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ ബംഗാളില്‍ ആക്രമിക്കപ്പെടുന്നു എന്ന് ആരോപിച്ചായിരുന്നു സേവ് ബംഗാള്‍ സേവ് ഡെമോക്രസി എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടുളള സമരം. ദില്ലിയിലെ ജന്തര്‍ മന്ദറില്‍ ആയിരുന്നു പ്രതിഷേധ ധര്‍ണ. ഈ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും ബംഗാളില്‍ അക്രമങ്ങള്‍ അരങ്ങേറുകയാണ്. ആ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പഴയ ചിത്രം ഉപയോഗിച്ചുളള പ്രചാരണം നടക്കുന്നത്.
സൂപ്പർ നായിക തമന്നയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

Fact Check
വാദം
കൊവിഡ് രൂക്ഷമാകുന്നതിനിടെ പശ്ചിമ ബംഗാളില്‍ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുന്നു
നിജസ്ഥിതി
പശ്ചിമ ബംഗാളില്‍ ഹര്‍ഷവര്‍ധന്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുന്ന ചിത്രം 2019ലേതാണ്












Click it and Unblock the Notifications