ജനസംഖ്യയിലെ പെണ്‍മേല്‍കോയ്മ ഇല്ലാതാകുന്നു...
ജനസംഖ്യയിലെ പെണ്‍മേല്‍കോയ്മ ഇല്ലാതാകുന്നു...
1901 മുതല്‍ 1991 വരെയുള്ള എല്ലാ സെന്‍സസിലും കേരളത്തില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കൂടുതലായിരുന്നു. എന്നാല്‍ ഇത്തവണ സ്ഥിതി മാറുമെന്നാണ് ഇതേപ്പറ്റി പഠനം നടത്തിയവര്‍ ചൂണ്ടിക്കാട്ടുന്നത്. 1991 ല്‍ ആയിരം പുരുഷന്മാര്‍ക്ക് 1036 സ്ത്രീകള്‍ എന്നതായിരുന്നു കേരളത്തിലെ കണക്ക്. സ്ത്രീകള്‍ക്കിടയിലെ ഉയര്‍ന്ന സാക്ഷരത, മികച്ച പൊതുജനാരോഗ്യം, തീരെക്കുറഞ്ഞ ശിശുമരണനിരക്ക്, സ്ത്രീകളുടെ ഉയര്‍ന്ന ആയുസ് തുടങ്ങി പല കാരണങ്ങള്‍ ഇതിനുണ്ടായിരുന്നു. കേരളീയര്‍ ഈ നേട്ടത്തില്‍ ഏറെ അഭിമാനിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്തായി കേരളത്തിലെ പുരുഷന്മാരുടെ ഇടയില്‍ കൂടിവരുന്ന തൊഴില്‍ തേടിയുളള ദേശാടനം, പെണ്‍ഭ്രൂണഹത്യ തുടങ്ങി ഒരു പാടു ഘടകങ്ങള്‍ ഉയര്‍ന്ന സ്ത്രീ ജനസംഖ്യയ്ക്ക് എതിരാകുന്നു.
സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിലെ എസ്. ഇരുദയരാജന്‍, കെ.സി. സക്കറിയ , മാത്യൂസ് എന്നിവര്‍ അടുത്തകാലത്തു നടത്തിയ കേരള ജനസംഖ്യാ പഠനമാണ് സംസ്ഥാനത്തെ പെണ്‍മേല്‍കോയ്മ ഇല്ലാതാകുന്നുവെന്ന വസ്തുത കണ്ടെത്തിയത്.
കേരളത്തില്‍ നിന്നുള്ള പുരുഷന്മാരുടെ ദേശാടനം കാരണം കണക്കെടുപ്പ് നടത്തുമ്പോള്‍ സ്ത്രീകളുടെ എണ്ണത്തെ പെരുപ്പിച്ചു കാണിച്ചിരുന്നുവെന്ന വസ്തുത അധികമാരും ശ്രദ്ധിക്കാതെ പോയിട്ടുണ്ടെന്ന് പഠനം നടത്തിയവര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കു മാത്രം 16 ലക്ഷത്തിലധികം പുരുഷന്മാര്‍ കേരളത്തില്‍ നിന്നും കുടിയേറിയിരിക്കുന്നു. മറ്റ് രാജ്യങ്ങളിലേയ്ക്കും അന്യസംസ്ഥാനങ്ങളിലേയ്ക്കും കുടിയേറിയവര്‍ വേറെ.
2












Click it and Unblock the Notifications