കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ആരുടേതാണ്?

  • By ഷിബു ടി ജോസഫ്‌
Google Oneindia Malayalam News

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടാനുകോടിയുടെ സ്വത്ത് ക്ഷേത്രത്തിന് തന്നെ അവകാശപ്പെട്ടതാണെന്നും അതല്ല അത് നാടിന്റെ പൊതുസ്വത്താണെന്നുമുളള വാദങ്ങള്‍ വീണ്ടും ശക്തമാവുകയാണ്. സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ട് രാജകുടുംബത്തിന് അനുകൂലമായി വന്നതോടെയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി വീണ്ടും വിവാദത്തിന് തീകൊളുത്തിയത്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിനെതിരേ രംഗത്തുവന്നിട്ടുണ്ട്.

Padmanabha Temple

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണവും രത്‌നവും അടങ്ങിയ നിധി ആരുടേതാണ്? പൊതുജനങ്ങളില്‍ നിന്നും അടുത്ത കാലം വരെ മറഞ്ഞുകിടന്ന നിധി കണ്ടെത്തിയതോടെ ഇനിയിതെങ്ങനെ കൈകാര്യം ചെയ്യും? നിധി രാജകുടുംബത്തിന്റെ സ്വകാര്യസ്വത്തായി ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കുമോ? ലോകത്തില്‍ കണ്ടെടുത്തതില്‍ വച്ച് ഏറ്റവും മൂല്യമുണ്ടെന്ന് കണ്ടെത്തിയ ഈ നിധി സമൂഹനന്മയ്ക്കായി ഉപയോഗിക്കുമോ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും ചര്‍ച്ചകളും ഇതിനിടെ തന്നെ നടന്നുകഴിഞ്ഞു.

നിധി ക്ഷേത്രത്തിന്റേതാണെന്നും അത് അവിടെത്തന്നെ സൂക്ഷിക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന തിരുവിതാംകൂര്‍ രാജകുടുംബം പക്ഷെ, പത്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാരോ മറ്റ് സ്വതന്ത്ര സംവിധാനങ്ങളോ ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രം ഏറ്റെടുക്കുന്ന കാര്യം ആലോചിക്കാന്‍ കൂടി പറ്റില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കോണ്‍ഗ്രസിന്റെയും യു ഡി എഫ് ഘടകകക്ഷികളുടെ അഭിപ്രായം.

എന്നാല്‍ സി പി എം ആവശ്യപ്പെടുന്നത് ക്ഷേത്രത്തില്‍ കണ്ടെത്തിയ നിധി പൊതുമുതലാണെന്നും അത് പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ്. ക്ഷേത്രസമ്പത്ത് പൊതുസ്വത്താണെന്നും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാതൃകയില്‍ ഭരണസമിതിയുണ്ടാക്കി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവ് വി എഎസ് അച്യുതാനന്ദന്‍ അല്‍പം കൂടി കടത്തിയാണ് പ്രതികരിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബം കാലാകാലങ്ങളായി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ഒളിച്ചുകടത്തുന്നുണ്ടെന്നാണ് വി എസ് ആരോപിച്ചത്.

ബി ജെ പിയും ആര്‍ എസ് എസും ഹിന്ദു ഐക്യവേദിയും ക്ഷേത്രനിധിയില്‍ തൊട്ടുകളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന നിലപാടിലാണ്. എന്‍ എസ് എസ് അടക്കമുള്ള ഭൂരിപക്ഷ സമുദായസംഘടനകളും ഇതേ അഭിപ്രായക്കാരാണ്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടുകിടന്ന ദളിതരുടെയും സ്ത്രീകളുടെയും ആദിവാസികളുടെയും ഉന്നമനത്തിനായി ഈ സ്വത്ത് വിനിയോഗിക്കണമെന്ന് ദലിത് മഹാസഭക്കാരും പിന്നോക്ക വിഭാഗ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. യു കലാനാഥനെപ്പോലെയുള്ള യുക്തിവാദികള്‍ ആ സ്വത്ത് നിശ്ചയമായും സര്‍ക്കാര്‍ കണ്ടുകെട്ടി പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. എസ് എന്‍ ഡി പി യോഗവും സമാനമായ നിലപാടാണ് നിധിയുടെ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

രാജഭരണം ഉള്‍പ്പെടെയുള്ള ഫ്യൂഡല്‍ ഭരണവ്യവസ്ഥകള്‍ നിലനിന്നിരുന്ന കാലത്ത് ഭരിച്ചിരുന്നവര്‍ എത്രമാത്രം സ്വത്ത് സമാഹരിച്ചിരുന്നുവെന്നതിന്റെ വ്യക്തമായ വിവരങ്ങളാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മഹാനിധി വെളിപ്പെടുത്തുന്നത്. നിധിയെക്കുറിച്ച് വിവാദങ്ങള്‍ പുകയ്ക്കുന്നവര്‍ ഈ നിധി എങ്ങനെയുണ്ടായി എന്നുകൂടി ചിന്തിച്ചെങ്കില്‍ മാത്രമേ ഇത് എന്ത് ചെയ്യണമെന്ന ചര്‍ച്ച പ്രസക്തമാകുകയുള്ളൂ. ഡോ. കെ എന്‍ പണിക്കരെപ്പോലെയുള്ള അപര്‍വ്വം ചിലര്‍ ഇതുമായി ബന്ധപ്പെട്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതൊഴിച്ചാല്‍ ഗൗരവതരമായ ചര്‍ച്ചകളും പഠനങ്ങളുമില്ലാതെ തികച്ചും സാമുദായികവും വര്‍ഗീയവും രാഷ്ട്രീയവുമായ വികാരങ്ങളോടെയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. ഹൈന്ദവസംഘടനകളും തീവ്രഹിന്ദുത്വ നിലപാടുകാരും ക്ഷേത്രത്തിലെ നിധിയെ ഹൈന്ദവവത്ക്കരിക്കാന്‍ തന്നെയാണ് ശ്രമിക്കുന്നത്.

അടുത്ത പേജില്‍

രാജകുടുംബത്തിന് നിധി എവിടെനിന്ന് കിട്ടി? രാജകുടുംബത്തിന് നിധി എവിടെനിന്ന് കിട്ടി?

English summary
The wealth now in possession of the Padmanabhaswamy temple includes offerings of various types given by the devotees and also the precious items which were seized when the erstwhile kings of Travancore. Public debate to be initiated to find out what needs to be done?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X