കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും മക്കള്‍ രാഷ്ട്രീയം തന്നെ... സ്ഥാനാര്‍ത്ഥി പട്ടികയില്‍ അച്ഛന്റെ മക്കളുടെ 'ആള്‍ക്കൂട്ടം'

Google Oneindia Malayalam News

മറ്റ് സംസ്ഥാനങ്ങളിലെ മക്കള്‍ രാഷ്ട്രീയത്തെ ഏറെ പരിഹസിയ്ക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ഈ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക കണ്ടാല്‍ പിന്നെ നമുക്ക് മറ്റുള്ളവരെ അങ്ങനെ കളിയാക്കാന്‍ പറ്റില്ല.

വെറുതേ പറയുന്നതല്ല, ഒന്നും രണ്ടും പേരൊന്നുമല്ല, അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യം പേറി തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നത്. കെ കരുണാകരന്റെ രണ്ട് മക്കളും ഈ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ മക്കള്‍ രാഷ്ട്രീയക്കാരുള്ളത് കോണ്‍ഗ്രസില്‍ തന്നെയാണ്. സിപിഎമ്മിലാണ് ഏറ്റവും കുറവ്. ആ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് ഒന്ന് നോക്കാം....

കെ മുരളീധരന്‍

കെ മുരളീധരന്‍

കേരളത്തിന്റെ രാഷ്ട്രീയ ചാണക്യന്‍ എന്നറിയപ്പെടുന്ന കെ കരുണാകരന്റെ മകനാണ് കെ മുരളീധരന്‍. അച്ഛന്റെ മകനായിത്തന്നെയാണ് മുരളീധരന്‍ രാഷ്ട്രീയത്തിലറങ്ങുന്നത്. വട്ടിയൂര്‍ക്കാവില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.

പത്മജ വേണുഗോപാല്‍

പത്മജ വേണുഗോപാല്‍

കെ കരുണാകരന്റെ രണ്ടാമത്തെ മകള്‍ പത്മജ വേണുഗോപാലും ഇത്തവണ ജനവിധി തേടുന്നു. തൃശൂരിലാണ് പത്മജ മത്സരിയ്ക്കുന്നത്.

ആര്യാടന്‍ ഷൗക്കത്ത്

ആര്യാടന്‍ ഷൗക്കത്ത്

സിനിമയും സാസ്‌കാരിക പ്രവര്‍ത്തനങ്ങളും ഒക്കെയായി നടക്കുകയായിരുന്ന ആര്യാടന്‍ ഷൗക്കത്ത് സജീവ രാഷ്ട്രീയത്തിലെത്തിയിട്ട് കുറച്ച് കാലമായി. നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ആര്യാടന്‍ മുഹമ്മദ് മത്സരരംഗത്ത് നിന്ന് പിന്‍മാറിയപ്പോള്‍ നിലമ്പൂര്‍ സീറ്റ് കിട്ടിയത് മകന്‍ ആര്യാടന്‍ ഷൗക്കത്തിന്.

കെഎസ് ശബരിനാഥന്‍

കെഎസ് ശബരിനാഥന്‍

സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ ആകസ്മിക മരണത്തോടെയാണ് മകന്‍ കെഎസ് ശബരിനാഥന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. ഉപതിരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ നിന്ന് ജയിച്ചു. ഇപ്പോഴിതാ വീണ്ടും അരുവിക്കരയിലെ സ്ഥാനാര്‍ത്ഥി.

ഹൈബി ഈഡന്‍

ഹൈബി ഈഡന്‍

കോണ്‍ഗ്രസ് നേതാവിയിരുന്ന ജോര്‍ജ്ജ് ഈഡന്റെ മകനാണ് ഹൈബി ഈഡന്‍. എന്‍എസ് യുവിന്റെ ദേശീയ പ്രസിഡന്റ് ആയിരുന്നു. കഴിഞ്ഞ തവണ എറണാകുളത്ത് നിന്ന് ജയിച്ച് എംഎല്‍എ ആയി. ഇത്തവണയും എറണാകുളത്ത് ജനവിധി തേടുന്നു.

സൂരജ് രവി

സൂരജ് രവി

കൊല്ലം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് സൂരജ് രവി. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന തോപ്പില്‍ രവിയുടെ മകനാണ് സൂരജ് രവി.

സബിന്‍ സത്യന്‍

സബിന്‍ സത്യന്‍

കൊട്ടാരക്കരയില്‍ അപ്രതീക്ഷിതമായാണ് സബിന്‍ സത്യന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. രശ്മിയെ ആയിരുന്നു ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ തോല്‍വി ഉറപ്പാണെന്ന് പരസ്യമായി പറഞ്ഞതോടെ രശ്മിയെ മാറ്റി സബിനെ സ്ഥാനാര്‍ത്ഥിയാക്കി. കോണ്‍ഗ്രസ് നേതാവ് വി സത്യശീലന്റെ മകനാണ് സബിന്‍.

എംകെ മുനീര്‍

എംകെ മുനീര്‍

മന്ത്രി എംകെ മുനീറും പാരമ്പര്യത്തിന്റെ ചിറകിലേറി രാഷ്ട്രീയത്തിലെത്തിയ ആളാണ്. മുസ്ലീം ലീഗിന്റെ അനിഷേധ്യ നേതാവായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ മകനാണ് മുനീര്‍. കഴിഞ്ഞ തവണ ജയിച്ച കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നാണ് ഇത്തവണയും ജനവിധി തേടുന്നത്.

പികെ അബ്ദുറബ്ബ്

പികെ അബ്ദുറബ്ബ്

യുഡിഎഫ് മന്ത്രിസഭയില്‍ ഏറ്റവും അധികം ആക്ഷേപം കേട്ട മന്ത്രിമാരില്‍ ഒരാളാണ് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. മുസ്ലീം ലീഗ് നേതാവായ അവുക്കാദര്‍ കുട്ടി നഹയുടെ മകനായാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. തിരൂരങ്ങാടിയില്‍ നിന്ന് തന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്.

പികെ ബഷീര്‍

പികെ ബഷീര്‍

ഇകെ നായനാരെ പോലെ തന്നെ നര്‍മത്തിന് പേര് കേട്ട മുസ്ലീം ലീഗ് നേതാവായിരുന്നു സീതിഹാജി. അദ്ദേഹത്തിന്റെ മകനാണ് ഏറനാട് മണ്ഡലത്തിലെ ലീഗ് എംഎല്‍എ പികെ ബഷീര്‍. ബഷീര്‍ ഇത്തവണയും ഏറനാട് മണ്ഡലത്തില്‍ നിന്ന് തന്നെയാണ് ജനവിധി തേടുന്നത്.

എംവി ശ്രേയാംസ് കുമാര്‍

എംവി ശ്രേയാംസ് കുമാര്‍

ജെഡിയു നേതാവ് എംവി വീരേന്ദ്ര കുമാറിന്റെ മകനാണ് ശ്രേയാംസ് കുമാര്‍. കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച കല്‍പറ്റിയില്‍ നിന്ന് തന്നെയാണ് ശ്രേയാംസ് കുമാര്‍ ഇത്തവണയും മത്സരിയ്ക്കുന്നത്.

കെപി മോഹനന്‍

കെപി മോഹനന്‍

കൃഷിമന്ത്രി കെപി മോഹനന്‍ സോഷ്യലിസ്റ്റ് നേതാവ് പിആര്‍ കുറുപ്പിന്റെ മകനാണ്. കൂത്തുപറമ്പില്‍ നിന്നാണ് മോഹനന്‍ ഇത്തവണയും മത്സരിയ്ക്കുന്നത്. ജെഡിയു ആണ് പാര്‍ട്ടി

ഷേയ്ക്ക് പി ഹാരിസ്

ഷേയ്ക്ക് പി ഹാരിസ്

സോഷ്യലിസ്റ്റ് നേതാവ് ഹാരിസിന്റെ മകനാണ് ഷേയ്ക്ക് പി ഹാരിസ്. ജെഡിയു നേതാവാണ് ഷേയ്ക്ക് പി ഹാരിസ്.

ഷിബു ബേബി ജോണ്‍

ഷിബു ബേബി ജോണ്‍

ആര്‍എസ്പി നേതാവി ബേബി ജോണിന്റെ മകനാണ് മന്ത്രി ഷിബു ബേബി ജോണ്‍. ചവറയില്‍ നിന്ന് തന്നെയാണ് ഇത്തവണയും ഷിബു ജനവിധി തേടുന്നത്.

അനൂപ് ജേക്കബ്

അനൂപ് ജേക്കബ്

മന്ത്രിയായിരിക്കെ അന്തരിച്ച ടിഎം ജേക്കബിന്റെ മകനാണ് അനൂപ് ജേക്കബ്. പിറവത്ത് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന അനൂപിന് മ്മന്‍ ചാണ്ടി മന്ത്രി സ്ഥാനവും കൊടുത്തു. ഇത്തവണയും പിറവത്ത് നിന്നാണ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് വേണ്ടി അനൂപ് ജേക്കബ് ജനവിധി തേടുന്നത്.

ഡോ എന്‍ ജയരാജ്

ഡോ എന്‍ ജയരാജ്

കേരള കോണ്‍ഗ്രസിലെ അപൂര്‍വ്വ സാന്നിധ്യങ്ങളില്‍ ഒരാളാണ് ഡോ എന്‍ ജയരാജ്. കേരള കോണ്‍ഗ്രസ് നേതാവ് നാരായണക്കുറുപ്പിന്റെ മകനാണ് എന്‍ ജയരാജ്. ഇത്തവണ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് തന്നെ ജനവിധി തേടുന്നു.

കെബി ഗണേഷ്‌കുമാര്‍

കെബി ഗണേഷ്‌കുമാര്‍

പത്തനാപുരത്ത് ഇത്തവണയും ജനവിധി തേടുന്നത് കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാര്‍ ആണ്. പിതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടെ വഴിയിലൂടെ തന്നെയാണ് ഗണേഷും രാഷ്ട്രീയത്തിലെത്തിയത്.

എംവി നികേഷ് കുമാര്‍

എംവി നികേഷ് കുമാര്‍

അഴീക്കോട് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയാണ് നികേഷ് കുമാര്‍. പിതാവ് എംവി രാഘവന്‍ പഴയ സിപിഎം നേതാവാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം സിഎംപി എന്ന പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ അവസാനകാലത്ത് എംവിആര്‍ സിപിഎമ്മിനോട് അടുപ്പം പ്രകടിപ്പിച്ചിരുന്നു.

മുകേഷ്

മുകേഷ്

കൊല്ലത്തെ സിപിഎം സ്ഥാനാര്‍ത്ഥിയാണ് സിനിമാ താരമായ മുകേഷ്. സിപിഐയുടെ ആദ്യകാല നേതാക്കളില്‍ ഒരാളും പ്രമുഖ നാടകപ്രവര്‍ത്തകനും എഴുത്തുകാരനും ഒക്കെയായ ഒ മാധവനാണ് മുകേഷിന്റെ പിതാവ്. എന്നാല്‍ മുകേഷ് സിപിഎം സ്ഥാനാര്‍ത്ഥിയാണ്.

 ശാരദാ മോഹന്‍

ശാരദാ മോഹന്‍

വടക്കന്‍ പറവൂരിലെ സിപിഐ സ്ഥാനാര്‍ത്ഥിയാണ് ശാരദാ മോഹന്‍. സിപിഐയുടെ അനിഷേധ്യ നേതാവിയിരുന്ന പികെ വാസുദേവന്റെ മകളാണ് ശാരദാ മോഹന്‍.

English summary
Assembly Election 2016: Family Politics is clear in Kerala's Assembly Election candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X