കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ട് പഠിയ്ക്കണോ സിപിഎമ്മിനെ...? ഇതാ നോക്കൂ വനിതാ സ്ഥാനാര്‍ത്ഥികള്‍

Google Oneindia Malayalam News

വനിതാ പ്രാതിനിധ്യത്തെ കുറിച്ച് വാതോരാതെ പ്രസംഗിയ്ക്കുന്നവരാണ് മിക്ക രാഷ്ട്രീയ നേതാക്കളും. എന്നാല്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംവരണം ഉള്ളതുകൊണ്ട് മാത്രം, നിവൃത്തികേടുകൊണ്ട് സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കുന്നവരാണ് മിക്ക രാഷ്ട്രീയ കക്ഷികളും.

നിയമസഭ തിരഞ്ഞെടുപ്പ് എത്തിയപ്പോഴും ആ നിലപാടില്‍ മിക്കവര്‍ക്കും ഒരു മാറ്റവും ഇല്ല. തമ്മില്‍ ഭേദം സിപിഎം മാത്രമാണെന്ന് പറയേണ്ടിവരും. 12 വനിത സ്ഥാനാര്‍ത്ഥികളുണ്ട് അവര്‍ക്ക്. സിപിഐയ്ക്ക് നാലും ജനതാദള്‍ എസിന് ഒന്നും വീതം വനിത സ്ഥാനാര്‍ത്ഥികളുണ്ട്.

യുഡിഎഫില്‍ കോണ്‍ഗ്രസ് മാത്രമാണ് വനിത സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിയ്ക്കുന്നത്. അതും ഏഴ് പേര്‍ മാത്രം. എന്‍ഡിഎയില്‍ ബിജെപിയുടെ ഏഴും ബിഡിജെഎസ്ിന്റെ ഒന്നും ചേര്‍ത്ത് എട്ട് പേര്‍. യുഡിഎഫിലും എന്‍ഡിഎയിലും ഓരോ വനിതകള്‍ കൂടി സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് റിപ്പോര്‍ട്ട്. 24 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിയ്ക്കുന്ന മുസ്ലീം ലീഗില്‍ നിന്ന് ഒരു വനിത സ്ഥാനാര്‍ത്ഥി പോലും ഇല്ല.

എല്ലാ ജില്ലയിലും ഓരോ വനിത സ്ഥാനാര്‍ത്ഥികള്‍ എന്നതായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. അത് നടന്നില്ല എന്ന് മാത്രമല്ല, സ്ത്രീകള്‍ക്ക് നല്‍കിയ പല സീറ്റുകളും വിജയസാധ്യത കുറഞ്ഞതാണെന്നും ആക്ഷേപമുണ്ട്.

കെകെ ശൈലജ

കെകെ ശൈലജ

കൂത്തുപറമ്പിലെ സിപിഎം സ്ഥാനാര്‍ത്ഥിയാണ് കെകെ ശൈലജ. 1996 ല്‍ കൂത്തുപമ്പില്‍ നിന്ന് ജയിച്ചിട്ടുണ്ട് ശൈലജ. പിന്നീട് 2006 ല്‍ പേരാവൂരില്‍ നിന്നും ജയിച്ചു. കൂത്തുപറമ്പില്‍ ഇത് രണ്ടാം തവണയാണ് ശൈലജ മത്സരിയ്ക്കാനിറങ്ങുന്നത്

രുഗ്മിണി സുബ്രഹ്മണ്യം

രുഗ്മിണി സുബ്രഹ്മണ്യം

സുല്‍ത്താന്‍ ബത്തേരിയിലെ സിപിഎം സ്ഥാനാര്‍ത്ഥിയാണ് രുഗ്മിണി സുബ്രഹ്മണ്യം. ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നത്. ആദിവാസി വിഭാഗമായ കുറുമ സമുദായത്തില്‍ പെട്ട ആളാണ്.

കെകെ ലതിക

കെകെ ലതിക

കുറ്റ്യാടിയിലെ സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ ആണ് കെകെ ശൈലജ. അതിന് മുമ്പ് മേപ്പയ്യൂരില്‍ നിന്നും നിയമസഭയിലെത്തിയിട്ടുണ്ട്.

അഡ്വ പി സുമതി

അഡ്വ പി സുമതി

മലപ്പുറം മുസ്ലീം ലീഗിന്റെ കോട്ടയാണ്. വനിത സ്ഥാനാര്‍ത്ഥികളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മിക്ക പാര്‍ട്ടികളും വിമുഖത കാണിയ്ക്കുന്ന ജില്ല. ഇവിടെ മലപ്പുറം മണ്ഡലത്തില്‍ ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥി ഒരു വനിതയാണ്. അഡ്വ കെപി സുമതി.

സുബൈദ ഇസഹാഖ്

സുബൈദ ഇസഹാഖ്

ആദ്യമായാണ് സുബൈദ ഇസഹാഖ് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നത്. തൃത്താലയില്‍ വിടി ബല്‍റാമിനെതിരെയാണ് കന്നിയങ്കം. എന്നാല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയും വൈസ് പ്രസിഡന്റ് ആയും കഴിവ് തെളിയിച്ചിട്ടുണ്ട്.

മേരി തോമസ്

മേരി തോമസ്

വടക്കാഞ്ചേരിയില്‍ കെപിഎസി ലളിത പിന്‍മാറിയപ്പോള്‍ മനറുക്ക് വീണത് സിപിഎം ജില്ലാ കമ്മിറ്റി അംഗമായ മേരി തോമസിനാണ്. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച അനുഭവ പരിചയമുണ്ട്.

ഗീത ഗോപി

ഗീത ഗോപി

നാട്ടികയിലെ സിപിഐ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണയും ഗീതാ ഗോപി തന്നെ ആയിരുന്നു നാട്ടികയില്‍ നിന്ന് നിയമസഭയില്‍ എത്തിയത്

ശാരദ മോഹന്‍

ശാരദ മോഹന്‍

സിപിഐയുടെ അനിഷേധ്യ നേതാവ് പികെ വാസുദേവന്റെ മകളാണ് ശാരദ മോഹന്‍. പറവൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥിയാണ്. നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ്.

അഡ്വ ഷിജി ശിവജി

അഡ്വ ഷിജി ശിവജി

കുന്നത്തുനാടിലെ സിപിഎം സ്ഥാനാര്‍ത്ഥിയാണ് ഷിജി ശിവജി. കലാഭവന്‍ മണിയെ ആയിരുന്നു സിപിഎം ഇവിടേയ്ക്ക് ആദ്യം പരിഗണിച്ചിരുന്നത്. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്.

ഇഎസ് ബിജിമോള്‍

ഇഎസ് ബിജിമോള്‍

പീരുമേട് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ട സിപിഐ സ്ഥാനാര്‍ത്ഥിയാണ് ഇഎസ് ബിജിമോള്‍. മൂന്നാം തവണയും പീരുമേടില്‍ നിന്ന് തന്നെ ജനവിധി തേടുന്നു.

സിആര്‍ ആശ

സിആര്‍ ആശ

കോട്ടയം മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയാണ് സിആര്‍ ആശ. ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നത്.

 പ്രതിഭ ഹരി

പ്രതിഭ ഹരി

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു അഡ്വ പ്രതിഭ ഹരി. കായംകുളം മണ്ഡലത്തില്‍ നിന്നുള്ള സിപിഎം സ്ഥാനാര്‍ത്ഥിയാണ്.

വീണ ജോര്‍ജ്ജ്

വീണ ജോര്‍ജ്ജ്

പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ വീണ ജോര്‍ജ്ജും ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇം നേടി. ആറന്മുളയില്‍ നിന്നുള്ള സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വീണ.

ഐഷ പോറ്റി

ഐഷ പോറ്റി

കൊട്ടാരക്കരയില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ മലര്‍ത്തിയടിച്ച പാരമ്പര്യമുണ്ട് ഐഷ പോറ്റിയ്ക്ക്. നിലവില്‍ കൊട്ടാരക്കരയില്‍ നിന്നുള്ള സിപിഎം എംഎല്‍എ ആണ്.

മേഴ്‌സിക്കുട്ടിയമ്മ

മേഴ്‌സിക്കുട്ടിയമ്മ

സിപിഎമ്മിന്റെ കരുത്തുറ്റ വനിത നേതാക്കളില്‍ ഒരാള്‍. രണ്ട് തവണ കുണ്ടറയില്‍ നിന്ന് നിയമസഭയില്‍ എത്തിയിട്ടുണ്ട്.

 ടിഎന്‍ സീമ

ടിഎന്‍ സീമ

സിപിഎമ്മിന്റെ രാജ്യസഭാംഗം ആയിരുന്നു ടിഎന്‍ സീമ. ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിയ്ക്കുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് ടിഎന്‍ സീമ മത്സരിയ്ക്കുന്നത്.

ജമീല പ്രകാശം

ജമീല പ്രകാശം

ജനതാ ദള്‍ എസിന്റെ കോവളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ജമീല പ്രകാശം. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജമീല പ്രകാശം തന്നെയാണ് കോവളത്തെ പ്രതിനിധീകരിച്ചത്.

English summary
Assembly Election 2016: LDF gave better consideration for women in their candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X