• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏത് സിഇഒയേയും വെല്ലും ഈ മുഖ്യന്‍- പിണറായി വിജയന്‍; സിഇഒയ്ക്ക് ഒത്ത സിഒഒ ആയി ഒരു ആരോഗ്യമന്ത്രിയും

  • By Desk

ലോകം മുഴുവന്‍ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള ഓട്ടത്തിലാണ്. പല വികസിത രാജ്യങ്ങളും എന്തുചെയ്യും എന്നറിയാതെ നട്ടംതിരിയുകയാണ്. അപ്പോഴാണ് ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന ഒരു. ചെറിയ സംസ്ഥാനം കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത്.

വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍, മികച്ച സാക്ഷരതാ നിരക്ക് തുടങ്ങി പല കാര്യങ്ങള്‍ കൊണ്ട് കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തെ തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കുന്നത് അത് മാത്രമല്ല.

പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയവും കര്‍മനിരതയും കാര്യശേഷിയും തന്നെയാണ് ഇപ്പോള്‍ കേരളത്തിന്റെ കരുത്തിന്റെ പിന്‍ബലം. ഒപ്പം കെകെ ശൈലജ എന്ന ആരോഗ്യമന്ത്രിയുടെ കൃത്യമായ ഇടപെടലുകളും. മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഏതൊരു സിഇഒയേയും വെല്ലുന്നതാണ് പിണറായി വിജയന്റെ തന്ത്രപരമായ ചിന്താശേഷി എന്നാണ് മുംബൈ മിററില്‍ ശ്രീനിവാസറാവു എഴുതിയ ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്.

എന്നും എപ്പോഴും

എന്നും എപ്പോഴും

കഴിഞ്ഞ കുറേ ദിവസങ്ങളായി പിണറായി വിജയന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. കൃത്യമായ വിവരങ്ങള്‍, സ്വീകരിച്ച നടപടികള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഈ അക്കൗണ്ടിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നു. കൂടാതെ എല്ലാ ദിവസവും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുന്നും ഉണ്ട്.

സോഷ്യല്‍ മീഡിയയില്‍ എന്ത് ചെയ്യുന്നു എന്നത് മാത്രമല്ല സര്‍ക്കാരിന്റേയും പിണറായി വിജയന്റേയും കര്‍ശേഷി കാണിക്കുന്നത്. ബൃഹത്തായ രീതിയില്‍ ഓരോ കാര്യങ്ങളും ചെയ്യുന്നതും കൂടിയാണ്.

ഏത് സിഇഒയേയും വെല്ലും

ഏത് സിഇഒയേയും വെല്ലും

തന്ത്രപരമായ ചിന്താശേഷിയും വളരെ പെട്ടെന്നുള്ള തീരുമാനങ്ങളും അവയുടെ നടപ്പിലാക്കലുകളും ഒക്കെ ആണ് ഒരു സിഇഒയെ മികച്ച സിഇഒ ആക്കി മാറ്റുന്നത്. അങ്ങനെ നോക്കുമ്പോള്‍ ലോകത്തെ ഏത് സിഇഒയേക്കാളും മികച്ച പ്രവര്‍ത്തനം ആണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് പറയാം.

കൊറോണ വൈറസ് സംശയിക്കുന്നവരുടെ സാംപിള്‍ പരിശോധനയില്‍ കേരളം മറ്റേത് സംസ്ഥാനത്തേക്കാളും മുന്നിലാണ്. തൊട്ടുപിറകിലുള്ള കര്‍ണാടകത്തെ അപേക്ഷിച്ച് ഇരട്ടിയില്‍ അധികം.

കോര്‍പ്പറേറ്റുകളുമായി താരതമ്യമോ!

കോര്‍പ്പറേറ്റുകളുമായി താരതമ്യമോ!

പിണറായി വിജയനെ കോര്‍പ്പറേറ്റ് ലോകത്തെ സിഇഒ മാരുമായി താരതമ്യം ചെയ്യുന്നതില്‍ ചെറിയൊരു പ്രശ്‌നവും ഉണ്ട് കെട്ടോ. കോര്‍പ്പറേറ്റുകള്‍ക്ക് ഒരിക്കലും ഇത്തരം പകര്‍ച്ച വ്യാധികളുമായി പോരാടേണ്ടി വരാറില്ല. അവര്‍ക്ക് കൂട്ടുകക്ഷി സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകേണ്ട ബാധ്യതയും ഇല്ല. മാത്രമല്ല, വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങളോട് നേരിട്ട് ഇടപെടേണ്ട കാര്യവും ഇല്ല.

എന്നാല്‍ കേരളത്തിലെ ഭരണ സംവിധാനവും, അതിനെ നയിക്കുന്ന മുഖ്യമന്ത്രിയും ഇതിനെയെല്ലാം ഓരോ ദിവസവും തരണം ചെയ്തുകൊണ്ടിരിക്കുകയാണ്.

സിഇഒയ്ക്ക് ഒത്ത സിഒഒ

സിഇഒയ്ക്ക് ഒത്ത സിഒഒ

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു സിഇഒയെ വെല്ലുന്ന പ്രകടനം ആണ് കാഴ്ച വയ്ക്കുന്നത് എങ്കില്‍, ഒരു ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ (സിഒഒ) പ്രടകനം ആണ് ആരോഗ്യ മന്ത്രി കെകെ ശൈലജ നടത്തുന്നത്. ഓരോ കാര്യങ്ങളും കൃത്യമായി നടപ്പിലാവുന്നുണ്ട് എന്ന് ആരോഗ്യമന്ത്രി നേരിട്ട് ഉറപ്പുവരുത്തുന്നു.

നിപ്പ പ്രതിരോധത്തിലായാലും കൊറോണ പ്രതിരോധത്തിലായാലും ശൈലജ ടീച്ചര്‍ എന്ന് വിളിക്കപ്പെടുന്ന കെകെ ശൈലയുടെ പ്രകടനം ലോകത്തെ ഏത് ആരോഗ്യമന്ത്രിയേയും വെല്ലുന്നതാണ്.

കണ്ടുപഠിക്കണം മറ്റുള്ളവര്‍

കണ്ടുപഠിക്കണം മറ്റുള്ളവര്‍

രാജ്യത്ത് ആദ്യത്തെ കൊറോണ വൈറസ് മരണം സ്ഥിരീകരിച്ചത് കര്‍ണാടകത്തിലെ കര്‍ബുര്‍ഗിയില്‍ ആയിരുന്നു. എന്നാല്‍ അതിന് ശേഷം കണ്ടതോ... കര്‍ണാടക മുഖ്യമന്ത്രിയായ ബിഎസ് യെഡിയൂരപ്പ പാര്‍ട്ടി എംഎല്‍എയുടെ മകന്റെ ആര്‍ഭാട വിവാഹത്തില്‍ പങ്കെടുക്കുന്നതായിരുന്നു.

എന്നാല്‍ കേരളത്തിലെ മന്ത്രിമാരില്‍ നിന്നോ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നോ ഇത്തരം ഒരു സംഭവം ഉണ്ടാവുകയേ ഇല്ലെന്ന് ഉറപ്പാണ്. ശ്രീചിത്ര ആശുപത്രി സന്ദര്‍ശിച്ച കേന്ദ്രമന്ത്രി വി മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത് നാം കണ്ടു. ബിജെപി നേതാവായ വിവി രാജേഷും സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു.

കേന്ദ്രത്തിന്റെ പണി... പിണറായിയുടെ മറുപടി

കേന്ദ്രത്തിന്റെ പണി... പിണറായിയുടെ മറുപടി

ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കെല്ലാം ഒരു സര്‍ക്കുലര്‍ അയച്ചു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ട് കൊറോണ പ്രതിരോധത്തിന് ചെലവഴിക്കാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു അത്. മാര്‍ച്ച് 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ മാര്‍ച്ച് 15 ന് കേന്ദ്രം സര്‍ക്കുലര്‍ അതേ ദിവസം തന്നെ വൈകുന്നേരം, അതിലെ ചില വകുപ്പുകള്‍ റദ്ദാക്കി. അതിന്റെ ഒരു ഉപകാരവും ലഭ്യമാകാത്ത തരത്തില്‍ ആയിരുന്നു അത്. ഇതിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി മറുപടി നല്‍കി.

കേരളത്തിന്റെ വിജയം

കേരളത്തിന്റെ വിജയം

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിറകേ കേരളം വലിയ വലിയ പ്രതിസന്ധികളിലൂടെ ആണ് കടന്നുപോകുന്നത്. ഓഖി ചുഴലിക്കാറ്റില്‍ തുടങ്ങി, രണ്ട് മഹാപ്രളയങ്ങളിലൂടെ, മാരകമായ നിപ്പ വൈറസിലൂടെ എല്ലാം കടന്നുപോയി. വെറുതേ കടന്നുപോയി എന്ന് പറഞ്ഞാല്‍ പോര, അതിനെയെല്ലാം മറികടന്ന് കേരളം നിവര്‍ന്ന് നിന്നു. ഇപ്പോള്‍ കൊറോണ കാലത്തും അങ്ങനെ തന്നെ.

കമ്യൂണിസമോ കേരളത്തിന്റെ ശക്തി?

കമ്യൂണിസമോ കേരളത്തിന്റെ ശക്തി?

പിണറായി വിജയന്‍ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ്. കേരളത്തില്‍ കമ്യുണിസ്റ്റ് സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും ഉണ്ട്. എന്നാല്‍ കേരളത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചതില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്ക് മാത്രമാണ് പങ്ക് എന്ന് പറയാന്‍ കഴിയില്ല. മറ്റ് പല സംസ്ഥാനങ്ങളേയും താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും കേരളത്തില്‍ മികച്ച പ്രകടനം ആണ് കാഴ്ചവച്ചിട്ടുള്ളത് എന്ന് പറയേണ്ടി വരും. എന്നാല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ ഇടപെടലുകള്‍ ഏറെ നിര്‍ണായകമായിരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.

കേരളവും ക്യൂബയും

കേരളവും ക്യൂബയും

അമേരിക്കയുടെ ഒട്ടേറെ വിലക്കുകള്‍ക്ക് നടുവിലാണ് ക്യൂബ എന്ന കുഞ്ഞു രാജ്യം. ഫിദല്‍ കാസ്‌ട്രോ ഭരിച്ച, ഇപ്പോള്‍ റൗള്‍ കാസ്‌ട്രോ ഭരിച്ചുകൊണ്ടിരിക്കുന്ന ക്യൂബയെ അമേരിക്ക ഞെരിച്ച് ഇല്ലാതാക്കാന്‍ ഏറെ ശ്രമിച്ചതാണ്. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനം കൊണ്ട് മാതൃകയായി മാറിയ രാഷ്ട്രമാണ് ക്യൂബ. അമേരിക്കയിലേക്ക് പോലും അവശ്യ സന്ദര്‍ഭങ്ങളില്‍ അവര്‍ ഡോക്ടര്‍മാരുടെ സംഘത്തെ അയച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന ചിറ്റമ്മ നയം കാണുമ്പോള്‍ ലോകചരിത്രത്തിലെ ക്യൂബ-അമേരിക്ക ദ്വന്ദത്തോട് അതിനെ ചിലര്‍ ചേര്‍ത്ത് വച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

English summary
Coronavirus: How a small state like Kerala effectively work on it? Credit goes to CM Pinarayi Vijayan and Health Minister KK Shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X