• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗസ്റ്റ് ആർട്ടിസ്റ്റായി വന്ന് സ്റ്റാറായ തരൂർ! അതിൽ നിന്ന് സാധാരണക്കാരുടെ ശശി അണ്ണനിലേക്കുള്ള സമ്മതി

 • By Desk
Google Oneindia Malayalam News

സ്ഥിരം നേതൃത്വം സംബന്ധിച്ച് സോണിയ ഗാന്ധിയ്ക്ക് കത്തെഴുതിയ സംഭവത്തിൽ ശശി തരൂരിനെതിരെ ചേരി തിരിഞ്ഞ് ആക്രമണം അഴിച്ചുവിടുകയായിരുന്നു കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. എന്നാൽ അത്തരം ആക്രമണങ്ങൾ നേരിടേണ്ട ആളാണോ ശശി തരൂർ എന്ന രീതിയിൽ ആണ് ചർച്ചകൾ പുരോഗമിക്കുന്നത്.

ശശി തരൂര്‍... കേരളത്തിലെ കോണ്‍ഗ്രസില്‍ 'ഫിറ്റ്' ആകാത്ത നേതാവ്! എന്നും എപ്പോഴും... എന്തുകൊണ്ട്?ശശി തരൂര്‍... കേരളത്തിലെ കോണ്‍ഗ്രസില്‍ 'ഫിറ്റ്' ആകാത്ത നേതാവ്! എന്നും എപ്പോഴും... എന്തുകൊണ്ട്?

ശശി തരൂരിനെ ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന് പരിഹസിച്ചവർ അതിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. തരൂരിന്റെ രാഷ്ട്രീയ ജീവിത യാത്രയും ഇന്നത്തെ കോൺഗ്രസ്സിൽ അദ്ദേഹത്തിനുള്ള പ്രസക്തിയും അക്കമിട്ട് നിരത്തുതയാണ് ജെഎസ് അടൂർ തന്റെ വിശദമായ കുറിപ്പിലൂടെ. വായിക്കാം...

ഗസ്റ്റ് ആർട്ടിസ്റ്റായി വന്നു സ്റ്റാറായ ശശി തരൂർ

ഗസ്റ്റ് ആർട്ടിസ്റ്റായി വന്നു സ്റ്റാറായ ശശി തരൂർ

ശശി തരൂരിനെ മറ്റുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് വിദ്യാഭ്യാസവും വിവരവും, ലോക പരിചയവും, പല ഭാഷകളിൽ ഒന്നാംതരമായി കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുവാനുള്ള കഴിവും മാത്രമല്ല. വളരെ ചുരുക്കം നേതാക്കൾക്ക് മാത്രം കഴിയുന്നയൊന്നാണ് പാർട്ടിക്ക് അപ്പുറം സാധാരണ മനുഷ്യരുടെ ഇടയിലുള്ള ജനപിന്തുണ.

ശശി തരൂരിനെപ്പോലെ വളരെ ഹൈ സ്‌കില്ലുള്ള ഒരാൾക്ക് രാജ്യ സഭയിൽ കൂടെ പാർലിമെന്റിൽ എത്തുകയായിരുന്നു എളുപ്പം.

പക്ഷേ അദ്ദേഹം ലോക്സഭ സീറ്റിന് പിടിച്ചത് അദ്ദേഹത്തിന്റെ പാർട്ടിക്കാർക്ക്പോലും പിടിച്ചില്ല. ആദ്യപാരകൾ സ്വന്തം പാർട്ടിയിൽനിന്ന് തന്നെ. പ്രതിപക്ഷ പാർട്ടികൾ 'നൂലിൽ കെട്ടിയിറക്കിയ ' ആളിനെതീരെ കടന്നാക്രമിച്ചു.

പക്ഷേ അദ്ദേഹത്തിന് ഇടതുപക്ഷ അനുഭാവികൾ ഉൾപ്പെടെ, പാർട്ടിക്ക് അതീത മായി ചെറുപ്പക്കാരും സ്ത്രീകളും വോട്ടു ചെയ്തു. ആദ്യം തന്നെ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ച ശശി തരൂർ തിരുവനന്തപുരത്തു ഏറ്റവും കൂടുതൽ സമയം എം പി എന്ന റിക്കാർഡുമിട്ടു

യുഎന്നിൽ ഏറ്റവും മുകളിൽ എത്തിയ മലയാളി

യുഎന്നിൽ ഏറ്റവും മുകളിൽ എത്തിയ മലയാളി

ശശി തരൂരിനെ 2005 സെപ്റ്റംബർ മുതൽ മുതൽ അറിയാം. അന്ന് ഗ്ലോബൽ കോൾ ടു ആക്ഷൻ എഗൻസ്റ്റ് പോവെർട്ടിയുടെ ചെയർപേഴ്സനായി യുഎൻ ആസ്ഥാനത്തുള്ള പ്രത്യേകം സമ്മേളത്തിൽ പ്രസംഗിക്കുവാൻ പോയപ്പോഴാണ് പരിചയപ്പെട്ടത്. ആ സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചത് അന്ന് യുഎൻ അണ്ടർസെക്രട്ടറി ജനറലായിരുന്ന ശശി തരൂരാണ്. അന്ന് തൊട്ട് അറിയാവുന്നയാൾ.

ഇന്ത്യയിൽ ആദ്യമായി അദ്ദേഹത്തിന്റെ വലിയ പ്രൊഫൈൽ ദി വീക് ഇറക്കിയപ്പോൾ തന്നെ അന്ന് പലരോടും പറഞ്ഞു, ശശി തരൂർ കരിയർ ഷിഫ്റ്റ്‌ ചെയ്യുമെന്ന്.

അദ്ദേഹം സെക്രട്ടറി ജനറലായി മത്സരിക്കുമ്പോൾ തോറ്റു പോകുമെന്ന് അദ്ദേഹത്തിനും അന്താരാഷ്ട്ര കാര്യങ്ങളിൽ സാമാന്യ വിവരം ഉള്ളവർക്കെല്ലാം അറിയാമായിരുന്നു. കാരണം ചൈനയും അമേരിക്കയും ഒരു ഇന്ത്യക്കാരനെ യൂഎൻ എസ്ജിയാകാൻ (സെക്രട്ടറി ജനറൽ) സമ്മതിക്കില്ല.

ഐക്യരാഷ്ട്ര സഭയിലേക്കുള്ള മത്സരം

ഐക്യരാഷ്ട്ര സഭയിലേക്കുള്ള മത്സരം

അന്ന് ഇന്ത്യൻ ഫോറിൻ സർവീസിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞു 'തോൽക്കാൻ പോകുന്ന ഒരാൾക്ക് വേണ്ടി എന്തിനാണ് സർക്കാർ ഇത്രക്ക് പണം ചിലവഴിക്കുന്നത്?"

അതാണ് ശശി തരൂർ. തോൽക്കുമെന്ന് അറിയുമായിരുന്നിട്ടു പോലും മൻമോഹൻ സിങ്ങിനെ കണ്ടു ഇന്ത്യക്കുള്ള നേട്ടത്തെ കുറിച്ച് പറഞ്ഞു ഫലിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.

അങ്ങനെ, സർക്കാർ ചിലവിൽ ലോകം ഒട്ടുക്ക് യാത്ര ചെയ്തു പല രാജ്യത്തെയും നേതാക്കളെ കണ്ടു. പക്ഷേ തോൽക്കും എന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം മത്സരിച്ചത് വേറൊരു കാര്യത്തിന് ആയിരുന്നു.

തരൂരിന്റെ തന്ത്രം

തരൂരിന്റെ തന്ത്രം

അതു രാഷ്ട്രീയവും സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ ബാലപാഠവും അറിയാവുന്നവർക്ക് ആദ്യമേ മനസ്സിലായി. കാരണം ആ ഒരുമാസം കൊണ്ടു ശശി തരൂരിനെ കേരളത്തിലും ഇന്ത്യയിലും എല്ലാവരും അറിഞ്ഞു. കേരളത്തിൽ എല്ലാ മലയാള പത്രങ്ങളും അദ്ദേഹത്തിന്റെ പ്രൊഫൈലും, അതുപോലെ എല്ലാം വിവിരിച്ചു എഴുതി.

നാഷണൽ മീഡിയയിൽ അദ്ദേഹത്തിന്റെ ഡൽഹി സ്റ്റീഫൻ കണക്ഷൻ പ്രയോജനപ്പെടുത്തി. ഡൽഹി /മുംബൈ മീഡിയക്കാരെ എല്ലാം അദ്ദേഹം സുഹൃത്തുക്കളാക്കി.

അന്ന് യുഎൻ എസ്ജി (സെക്രട്ടറി ജനറൽ) മത്സരത്തോട് കൂടിയാണ് സാധാരണ മലയാളികൾ ശശി തരൂരിനെ അറിഞ്ഞത്. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പരിഭാഷമലയാളത്തിൽ ഇറങ്ങിയത്.

ശശി തരൂർ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയതിൽ അത്ഭുതം തോന്നിയില്ല. യു എന്നിൽ ഉള്ള പലരും അതു ചെയ്തതാണ് . ഇപ്പോൾ കേന്ദ്ര മന്ത്രി സഭയിലുള്ള ഹർദീപ് സിംഗ് പുരി ഇന്ത്യയുടെ യുഎൻ പ്രതിനിധിയായിരുന്നു

ആദ്യ തിരെഞ്ഞെടുപ്പിൽ മലയാളം നല്ലതുപോലെ വശമില്ലായിരുന്ന ശശി തരൂർ തിരുവനന്തപുരത്തു നിന്ന് ജയിക്കുമോ എന്ന് പലർക്കും സംശയമുണ്ടായിരുന്നു. കാരണം പാർട്ടികുള്ളിലും വെളിയിലും എതിർപ്പ്. അന്ന് കേരളത്തിൽ എൽഡിഎഫ് ഭരണത്തിൽ. എതിർ പാർട്ടികൾ ശശി തരൂരിന് എതിരെ വ്യാജ പ്രചരണമടക്കം ശക്തമായ ആക്രമണം.

പക്ഷേ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു

അവിടെമുതലാണ് ശശി തരൂർ എന്ന രാഷ്ട്രീയ നേതാവിനെ പഠിക്കാൻ തുടങ്ങിയത്.

cmsvideo
  Shashi Tharoor thanked Nirmala Sitaraman
  ശശി തരൂർ എന്ന രാഷ്ട്രീയ നേതാവ്

  ശശി തരൂർ എന്ന രാഷ്ട്രീയ നേതാവ്

  എല്ലാം തികഞ്ഞ നേതാക്കളോ മനുഷ്യരോ ഇല്ല. ഓരോ മനുഷ്യരും ഗുണ ദോഷ മിശ്രിതമാണ്. ന്യുന വശങ്ങളും മികച്ച വശങ്ങളുമുണ്ട് . പൊതുവെ ഓരോ മനുഷ്യരുടെയും ഗുണ മേന്മകളും പോസിറ്റീവ് കാര്യങ്ങളുമാണ് ഞാൻ നോക്കുന്നതും കാണുന്നതും. അതാണ് നേതൃത്വ ഗുണ വിശകലനത്തിലും നോക്കുന്നത്

  ശശി തരൂരിന്റ ന്യൂനതകളെക്കാൾ വളരെ മുകളിലാണ് അദ്ദേഹത്തിന്റെ ഗുണമേന്മകളുടെ ഗ്രാഫ്. അതു കൊണ്ടാണ് അദ്ദേഹത്തിന് പാർട്ടിക്കപ്പുറം ബഹുജന സമ്മതി കൂടുതലുള്ളത്.

  എന്താണ് അദ്ദേഹത്തിന്റെ നേതൃത്വ ഗുണങ്ങൾ?

  എന്താണ് അദ്ദേഹത്തിന്റെ നേതൃത്വ ഗുണങ്ങൾ?

  1)കൃത്യമായി ലക്ഷ്യബോധത്തോടെ കരുക്കൾ നീക്കുന്ന ചതുരങ്കക്കളിയിലുള്ള പ്രാവീണ്യം

  2)വളരെ നല്ല ഐക്യൂ ആയതിനാൽ പെട്ടെന്ന് കാര്യങ്ങൾ വായിച്ചും കണ്ടും കേട്ടും ഗ്രഹിക്കാനുള്ള പാടവം.

  3)രാഷ്ട്രീയം മാരത്തോൺ ആണെന്ന് അറിയാവുന്ന ഒരാൾ.

  4) സാമാന്യത്തിൽ അധികമുള്ള അതിജീവന ശേഷി (resilience ).കാരണം സുനന്ദ പുഷ്ക്കരുമായുള്ള ബന്ധവും വിവാഹവും അവരുടെ മരണവും എല്ലാം വലിയ വിവാദങ്ങൾ. ശശി തരൂർ ഇതോടെ തീരും എന്ന് പലരും വിധി എഴുതി. കാറ്റിലും ചുഴലിയിലും പിടിച്ചു നിൽക്കാൻ കഴിയുന്നവർക്കേ രാഷ്ട്രീയത്തിൽ പിടിച്ചു നില്ക്കാൻ പറ്റുള്ളൂ. അക്കാര്യത്തിൽ ശശി അതിശയിപ്പിച്ചു.

  അനുദിന പാരവെപ്പ് ശീല രാഷ്ട്രീയത്തിനു പുറത്തു നിന്ന് വന്ന ഒരാൾക്ക് അങ്ങനെ പിടിച്ചു നിൽക്കാൻ സാധിക്കില്ല.

  രാഷ്ട്രീയത്തിൽ പെട്ടെന്ന് വന്നു തിളങ്ങി മന്ത്രിയായി അസ്തമിച്ച കൊല്ലം എംപി യായ ഒരു മിടുക്കൻ ഐ എ എസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു.

  ശശി തരൂർ 2014 ഇലെ പ്രതിസന്ധിയിൽപോലും ജയിച്ചത് പാർട്ടിക്ക് അപ്പുറവും അദ്ദേഹത്തിന് ജനപിന്തുണ ഉണ്ടായത് കൊണ്ടാണ്. സാധാരണ രാഷ്ട്രീയക്കാരൻ പോലും 2014ൽ തീർന്നു പോയേനെ. പക്ഷേ ശശി കൊടുങ്കാറ്റിനെ അതിജീവിച്ചു.

  സൌന്ദര്യം മുതൽ ഗവേഷണം വരെ..

  സൌന്ദര്യം മുതൽ ഗവേഷണം വരെ..

  5) ശശി തരൂരിന് സൗന്ദര്യവും ബുദ്ധിയും ഭാഷ ചാതുര്യവും, എഴുത്തുകാരൻ എന്ന ഇമേജും, തിരെഞ്ഞെടുത്ത കരിയറിൽ ഉന്നതങ്ങളിൽ എത്തിയതും, കോസ്മോപൊളിറ്റൻ എലീറ്റിസവും, മീഡിയ മാനേജുമെന്റ്, ഒരുമിപ്പിച്ചു സെലിബ്രിറ്റിയാകാൻ ശേഷിയുള്ള ഇന്ത്യയിലെ തന്നെ ചുരുക്കം പാർലമെന്ററിയൻമാരിൽ ഒരാളാണ്

  6)നല്ലതു പോലെ ഗവേഷണം ചെയ്തു പാർലിമെന്റിൽ ഭാഷ ചാരുതയോടെയും വാഗ് വിലാസത്തോടെയും അവതരിപ്പിച്ചു ഇന്ത്യയിലെ ഏറ്റവും നല്ല പാർലമെന്ററിയൻമാരിൽ ഒരാളാണ്.

  7) കേരളത്തിൽ വന്നപ്പോൾ മലയാളം പറയാൻ പാടുപെട്ടിരുന്ന ശശി തരൂർ ഇന്ന് മലയാളത്തിൽ നന്നായി പ്രസംഗിക്കും. ഇഗ്ളീഷിലും. ഹിന്ദിയിലും ബംഗാളിയിലും ഫ്രഞ്ചിലും പ്രസംഗിക്കുവാൻ കഴിവുള്ള ഏത്ര ഇന്ത്യക്കാരും മലയാളികളുമുണ്ട് ? എത്ര പാർലിമെന്ററിയൻമാരുണ്ട്? അതാണ് ശശി തരൂരിനെ ദേശീയ തലത്തിൽ ശ്രദ്ധേയനാക്കുന്നത്.

  അദ്ദേഹത്തിന്റ അത്രയും ലോക നിലവാരത്തിലുള്ള കമ്മ്യുണിക്കേഷൻ ഡെലിവറിയുള്ളവർ ചുരുക്കമാണ്

  ആധികാരിക വിജ്ഞാനം

  ആധികാരിക വിജ്ഞാനം

  8) വിജ്ഞാനം ആധികരികതയാണ് ( Knowledge is power ). എന്നത് സമർത്ഥമായി ഉപയോഗിക്കുവാനുള്ള കഴിവ്.
  കൃത്യമായി വായിച്ചു ഗവേഷണം ചെയ്തു അവസരത്തിനൊത്തു കാര്യ കാരണ സഹിതം അവതരിപ്പിക്കും.
  ഇരുപത് പുസ്തകങ്ങൾ എഴുതുവാൻ ഭാഷ മാത്രം പോര.അച്ഛടക്കത്തോടെയും നിശ്ചയദാർഡ്യത്തോടെ ദിവസേന പതിവ് ജോലികൾക്ക് അപ്പുറം പത്തു മണിക്കൂർ പഠിച്ചു എഴുതുവാനുള്ള അസാധാരണ ശേഷിയും വേണം.

  മനു പിള്ളയെപ്പോലെ കഴിവുള്ള ഒരു പാട് ചെറുപ്പക്കാർ ഒരു പൈസ വങ്ങാതെ ഗവേഷണ സാഹിയികളായി നിൽക്കുന്നത് ശശി തരൂരിന്റ ഒരു റെക്കമെന്റഷൻ ലെറ്റർ ഉണ്ടെങ്കിൽ ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളിൽ പ്രവേശനം കിട്ടും.

  ഫ്ലെച്ചർ സ്‌കൂളിൽ നിന്നും 23 വയസിൽ പി എച് ഡി നേടിയ ശശിയുടെ റിക്കാർഡ് ഇന്നും ആരും തിരുത്തിയിട്ടില്ല.

  ശശി അണ്ണൻ

  ശശി അണ്ണൻ

  9)കഴിഞ്ഞ പത്തു കൊല്ലമായി തിരുവനന്തപുരത്തു അദ്ദേഹം സ്ട്രാറ്റജിക് ഗ്രാസ്റൂട്സ് നെറ്റവർക്ക് ഉണ്ടാക്കി. ആരെങ്കിലും അദ്ദേഹത്തിന്റെ അഡ്രസ്സിൽ എഴുതുവാണെങ്കിൽ അതിന് മറുപടി കൊടുക്കുവാനുള്ള സംവിധാനം.

  10 )2009 ഇൽ ഏറ്റവും എതിർത്തവർ പോലും 2019 ഇൽ അദ്ദേഹത്തിന്നു വോട്ടു നൽകിയത് നേരിട്ട് അറിയാം. ഇതാണ് ശശി തരൂരിനെ വ്യത്യസ്ഥനാക്കിയത്.. 2009ലെ ശശി തരൂർ എന്ന കരിയർ ഷിഫ്റ്റ്‌ എം പി യിൽ നിന്ന് കേരളത്തിൽ പൊതു ജന സമ്മതി

  ഡോ ശശി തരൂർ തിരുവനന്തപുരത്തെ സാധാരണക്കാർക്കിടയിൽ ശശി അണ്ണനാകാൻ കഴിഞ്ഞു എന്നത് ജന സമ്മതിയുടെ അടയാളപ്പെടുത്തലും രാഷ്ട്രീയ മെയ് വഴക്കവും കൊണ്ടു കൂടിയാണ്

  11)സാധാരണ രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്ത ഇമേജിന് കാരണം ആർജ്ജവത്തോട് നിലപാട് എടുത്തു അതു പറഞ്ഞു ഫലിപ്പിക്കുവാനുള്ള ആർജവം.

  അത് കോവിഡ് കാലത്ത് കണ്ടതാണ്. അതിനു മുമ്പും. കോവിഡ് കാലത്തു കേരളത്തിലെ സാധാരണ ജനങ്ങളുടെ ഇടയിൽ മതിപ്പുണ്ടാക്കിയത് തരൂരാണ്.

  12) തികഞ്ഞ സെക്കുലർ ലിബറൽ ജനായത്തവാദിയാണ്. അതെസമയം അദ്ദേഹം മലയാളിയാണ് എന്നും, ഹിന്ദു മത വിശ്വാസിയാണ് എന്നും തുറന്നു പറയാനുള്ള ആർജവം.

  13) രാജ്യത്തെകുറിച്ചും സംസ്ഥാനത്തെകുറിച്ചും തിരുവനന്തപുരത്തെകുറിച്ചുമുള്ള വികസന കാഴ്ചപ്പാട്.

  14)കൊണ്ഗ്രെസ്സിനെകുറിച്ചും കൊണ്ഗ്രെസ്സ് ചരിത്രത്തെകുറിച്ചുമുള്ള അറിവ്.

  15) ശിങ്കിടി രാഷ്ട്രീയതിന്റെ വക്താവല്ല. ഏതെങ്കിലും രാഷ്ട്രീയ ഗോഡ് ഫാദറിന്റ കരുണ കടക്ഷത്തിൽ ശിങ്കിടി രാഷ്ട്രീയത്തിൽ കൂടിയോ, അല്ലങ്കിൽ കുടുംബ ബലത്തിലോ, അതുമല്ലെങ്കിൽ ജാതി -മത സ്പോൺസർഷിപ്പിലോ അവസര വാദ സാദാ രാഷ്ട്രീയം കളിക്കുന്നയാളല്ല തരൂർ എന്നതാണ് അദ്ദേഹത്തിന്റെ പൊതു ജന സമ്മതിക്കു ഒരു കാരണം.

  ഇന്ത്യയിൽ സോഷ്യൽ മീഡിയ ഏറ്റവും സജീവമായി ഉപയോഗിക്കുന്ന തരൂരിന് ഏറ്റവും കൂടുതൽ പിന്തുണയുള്ളത് ചെറുപ്പക്കാർക്ക് ഇടയിലാണ്. പാരമ്പര്യ വ്യവസ്ഥാപിത രാഷ്ട്രീയക്കാർക്ക് ഏറ്റവും കുറച്ചു പിന്തുണ ഉള്ളത് ചെറുപ്പക്കാരുടെ ഇടയിലാണ്

  ഗസ്റ്റ് ആർട്ടിസ്റ്റ് സ്റ്റാറായ കഥ

  ഗസ്റ്റ് ആർട്ടിസ്റ്റ് സ്റ്റാറായ കഥ

  ശശി തരൂർ 2009ഇൽ ഗസ്റ്റ് ആർട്ടിസ്റ്റായാണ് കോൺഗ്രസ് രാഷ്ട്രീയ നാടകത്തിൽ വന്നത്.

  എന്നാൽ 2020 ഇൽ ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്റ്റാറാണ്. ഇന്ത്യയിലെ സ്റ്റാർ പാർലിമെന്ററിയൻ. കോൺഗ്രസിനെ പ്രതിനിധികരിച്ചു ലോക് സഭയിൽ പ്രസംഗിച്ചു സ്റ്റാർ ആകാൻ ശേഷിയുള്ള എംപി.

  അതു കൊണ്ടാണ് കോൺഗ്രസിൽ ഭാരവാഹിത്വം ഒന്നും ഇല്ലെങ്കിലും ശശി തരൂരിന്റ ഓരോ ട്വീറ്റും ദേശീയ വാർത്തയാകുന്നത്. അതു കൊണ്ടാണ് അദ്ദേഹത്ത പ്രതിപക്ഷ നേതാവാക്കിയില്ലെങ്കിലും അദ്ദേഹം പ്രസംഗിക്കാൻ എണീൽക്കുമ്പോൾ പാർലിമെന്റും രാജ്യവും ചെവിയോർക്കുന്നത്
  അതു കൊണ്ടാണ് അദ്ദേഹത്തിന്റെ ഒക്സ്ഫോഡ് പ്രസംഗം ലോകമൊട്ടുക്കേ വൈറൽ ആയതു. അതു കൊണ്ടാണ് അയാളുടെ പുസ്തകങ്ങൾ ചൂട് അപ്പം പോലെ വിറ്റ് പോകുന്നത്.

  ഇപ്പോൾ സിനിമയിൽ സൂപ്പർ സ്റ്റാർ ആയിരുന്നവർ പലരും ഗസ്റ്റ് ആർട്ടിസ്റ്റായാണ് തുടങ്ങിയത്.

  പണ്ട് ഗസ്റ്റ് ആർട്ടിസ്റ്റായി സൌത്ത് ആഫ്രിക്കയിൽ നിന്ന് വന്ന ഒരു എംകെ ഗാന്ധിയെ പല കോൺഗ്രസുകാരും മറന്നു കാണും. വേറെ ഒരു ഗസ്റ്റ് ആർട്ടിസ്റ്റ് ജനീവയിൽ നിന്ന് 1992 ഇൽ ഇന്ത്യയിലെ ധനകാര്യ മന്ത്രിയായി. കൊച്ചേരി രാമൻ നാരായണൻ എന്ന് പേരായ ഒരു ഗസ്റ്റ് ആർട്ടിസ്റ്റ് പണ്ട് ഒറ്റപ്പാലത്തു മത്സരിച്ചു. പലർക്കും ഇതൊന്നും ഓർമ്മകൾ കാണില്ല.

  പാർലിമെന്റിൽ ഒരു പാട്‌ വർഷം ഉണ്ടായിരുന്നിട്ടും ഗസ്റ്റ് ആർട്ടിസ്റ് പോയിട്ട് സ്റ്റെപ്പിനി ആർട്ടിറ്റ് പോലും ആകാൻ ശേഷിയില്ലാത്ത ഒരുപാട് പേർ ഒരുപാട് കാലമായി പാർലിമെന്റിൽ ഉണ്ട്. അങ്ങനെയുള്ളവരെ ആ കാലം കഴിഞ്ഞാൽ ആരും ഓർക്കുക പോലും ഇല്ല.

  അടൂരിൽ എംപി ആയിരുന്ന കുഞ്ഞാമ്പുവിനെ ഇപ്പോഴുള്ള ചെറുപ്പക്കാരാരും ഓർക്കാൻ വഴിയില്ല. പക്ഷേ വികെ കൃഷ്ണമേനോനെ ഓർക്കും

  2050 ഇൽ ഇന്ന് കേരളത്തിൽ ഉള്ള എത്ര എം പി മാരെയും എം എൽ എ മാരെയും മന്ത്രിമാരെയും കേരളം ഓർക്കും.?

  ഓർക്കുന്ന ഒരാൾ ശശി തരൂർ ആയിരിക്കും.

  ശശി തരൂരിനെ ആർക്കാണ് പേടി?

  ശശി തരൂരിനെ ആർക്കാണ് പേടി?

  ശശി തരൂരിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന കൊൺഗ്രസ്സിലെ പലരും തിരിച്ചറിയണ്ടത് ശശി തരൂർ കൊൺഗ്രസ് പാർട്ടിക്ക് മുതൽകൂട്ടാണ് എന്നതാണ്.

  ശശി തരൂർ 23 കൊൺഗ്രസ് നേതാക്കൾക്കൊപ്പം കത്ത് എഴുതിയത് അദ്ദേഹതിന്റെ രാഷ്ട്രീയ ജനായത്ത ബോധ്യങ്ങളിലുള്ള ആത്മധൈര്യം കൊണ്ടാണ്. അങ്ങനെ ആത്മധൈര്യത്തോടെ കാര്യങ്ങൾ പറയാൻ കാമ്പുള്ളവർ ഉണ്ടെങ്കിലേ മൂത്തശ്ശി പാർട്ടിക്ക് പുനർജനിയുള്ളൂ. അല്ലെങ്കിൽ പ്രയാധിക്യത്തിൽ കഥ കഴിയും.

  കൊൺഗ്രസ് പാർട്ടി ഇപ്പോൾ റിസേർവിൽ ഓടുന്ന പഴയ അമ്പാസിഡർ കാറുപോലെയാണ്. കൊണ്ഗ്രെസ്സിന്റെ പ്രതാപ കാലത്തു തൂവെള്ള ഖദറും തൂവെള്ള അംബാസിഡർ കാറും അധികാര ചിഹ്നങ്ങളായിരിന്നു.

  എഴുപത് /എൺപത് മോഡൽ അമ്പാസിഡർ കാർ ഏത് റോഡിലും ഓടുമായിരുന്നു . അന്ന് അംബാസിഡർ കാറിൽ കയറിപറ്റി റിസേർവിൽ ഓടുന്ന ആ വണ്ടിയിൽ ഇരുന്നു 21 നൂറ്റാണ്ടിൽ, എന്റെ എന്റെ ഉപ്പാപ്പക്കൊരു ആനയുണ്ടാർന്നു എന്ന് പറഞ്ഞത് കൊണ്ടു കാര്യമില്ല.

  അന്നുള്ള റോഡും വണ്ടിയും യാത്രക്കാരും മാറി . പക്ഷേ ഇപ്പോഴും പഴയ അബാസ്സിഡർ കാർ ഓടിക്കാൻ അറിയാവുന്നവർ ടൊയോട്ടയും ലൻസ്റോവറൂം നിസ്സാൻ ഓട്ടോമോറ്റിക്കും ഒക്കെ ഓടിക്കാൻ അറിയുന്നവനെ നോക്കി 'അന്ത കാലത്തു ഡ്രൈവിംഗ് പഠിച്ച' ഞങ്ങളുടെ അടുത്തു 'ഇന്നലത്തെ തകരയിൽ ' വന്ന ഈ ചീള് ഡ്രൈവർ ആരെടെ "എന്ന് ചോദിക്കുന്നത് പോലെയാണ്.

   ഇന്ത്യ മാറി, ഇന്ത്യക്കാരും മാറി . കാലം മാറി, എല്ലാം മാറി.

  ഇന്ത്യ മാറി, ഇന്ത്യക്കാരും മാറി . കാലം മാറി, എല്ലാം മാറി.

  ചേലോർക്ക് ഭൂതകാല മഹിമ. ചെലോർക്ക് നിലനിൽപ്പ് രാഷ്ട്രീയം. ചേലോർക്ക് ശിങ്കിടി രാഷ്ട്രീയം. ചേലോർ ഭാവിയാണ്.

  ശശി തരൂരിന് പിന്തുണ ചെറുപ്പക്കാരിലാണ്. അതു തിരുവനന്തപുരത്തും കേരളത്തിലും മാത്രം അല്ല. പഴകിയ കൊൺഗ്രസുകാർ ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന് വിളിക്കുന്നയാൾ ചെറുപ്പക്കാരുടെ സ്റ്റാർ ആയതു ആ പാർട്ടിയിലെ ഒട്ടകപക്ഷികൾ അറിയണമെന്നില്ല

  എല്ലാ പഴയ പാർട്ടിക്കാരും ഒന്നു ഓർക്കുക. ഇന്ന് വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളിലുള്ള സജീവ രാഷ്ട്രീയ പ്രവർത്തകർ എല്ലാം കൂടി കൂട്ടി ഗുണിച്ചു ഹരിച്ചു നോക്കിയാൽ ഒരു പഞ്ചായത്തിൽ ശരാശരി അറുപത് -എഴുപത് പേർ മാത്രം അതായത് മൂന്നര കൊടി ജനങ്ങൾ ഉള്ള കേരളത്തിൽ രാഷ്ട്രീയം പൂർണ സമയമോ ഭാഗീകമായോ ആയ പ്രധാന ഏർപ്പാട് ആക്കിയവർ ഒരു ലക്ഷത്തിൽ താഴെമാത്രം.

  വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ സജീവ അംഗങ്ങളും 'ഷുവർ വോട്ടും കുറയുന്നു. അതിൽ തന്നെ കൊൺഗ്രസിന് ക്ഷീണം കൂടുതലാണ്. അതു കൊണ്ടു ഇനി വരുന്ന കാലം പാർട്ടിയുടെ പേരിൽ ആരെ നിർത്തിയാലും ജയിക്കാം എന്ന ധാരണ വേണ്ട. ഇത് കേരളത്തിൽ ആദ്യമായി തിരിച്ചറിഞ്ഞത് സിപിഎം ആണ്

  ഇനിയുള്ള കാലത്തു പൊതു ജന സമ്മതിയും ക്രെഡിബിലിറ്റിയും കഴിവുമുള്ളവർക്കായിരിക്കും ജയ സാധ്യത. രാഷ്ട്രീയ പാർട്ടികൾക്ക് അപ്പുറം കേരളത്തിൽ അടിസ്ഥാന തലത്തിലുള്ള രാഷ്ട്രീയ അടിയൊഴുക്കുകൾ പല പഴയ നേതാക്കളും അറിയുന്നില്ല.

  അങ്ങനെയുള്ള കുഴമറിച്ചിൽ സാഹചര്യത്തിൽ പൊതുജന സമ്മതിയും കഴിവും കാര്യപ്രാപ്‍തിയുമുള്ള ശശി തരൂരിനെപോലെയുള്ള വരെ പുകച്ചു പുറത്തു ചാടിച്ചാൽ കോൺഗ്രസ്സിനാണ് നഷ്ടം.

  പുനർജീവനത്തിന്

  പുനർജീവനത്തിന്

  കേരളത്തിലും ഇന്ത്യയിലും കോൺഗ്രസിൽ പുനർജീവനും പുതുക്കുവും വരണമെങ്കിൽ പുതിയ തലമുറ നേതൃത്വം വരണം.

  ആയിരത്തി തൊള്ളായിരത്തി എഴുപത് -എൺപത് മോഡൽ അമ്പാസിഡർ കാർ ഒരു കാലത്തു ഇന്ത്യയിലെ ഏറ്റവും നല്ല കാർ ആയിരുന്നു. ഇപ്പോൾ അതു കലഹരണപെട്ടുവെന്ന് തിരിച്ചറിയുക.

  ആ വണ്ടി കൊണ്ടു പോയാൽ വഴിയിൽ ബ്രേക്ക് ഡൌൺ ആകുമെന്ന് തിരിച്ചറിഞ്ഞാൽ പെരുവഴിയിൽ അലഞ്ഞു നടക്കേണ്ടി വരില്ല

  ചെവിയുള്ളവർ കേൾക്കെട്ടെ. കണ്ണുള്ളവർ കാണട്ടെ.

  പറഞ്ഞില്ല എന്നു വേണ്ട

  ജെഎസ് അടൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  English summary
  From a Guest Artist to Super Star! JS Adoor writes about the journey of Shashi Tharoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion