കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചായക്കടയില്‍ നിന്ന് മുഖ്യമന്ത്രിക്കസേരയിലേക്ക്... പനീര്‍ ശെല്‍വത്തിന്റെ കഥ

  • By Soorya Chandran
Google Oneindia Malayalam News

തമിഴ്‌നാട് സംസ്ഥാനം നിലവില്‍ വന്നതിന് ശേഷമുളള 17-ാമത് മുഖ്യമന്ത്രിയായി ഒ പനീര്‍ ശെല്‍വം സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. ജയലളിത ജയിലില്‍ കിടക്കുമ്പോള്‍ പനീര്‍ ശെല്‍വം മുഖ്യമന്ത്രിക്കസേരയില്‍ അമര്‍ന്നിരുന്ന് തമിഴകം ഭരിക്കുമോ...

തമിഴകവും രാജ്യവും ഉറ്റ് നോക്കുന്നത് അതാണ്. എഐഎഡിഎംകെയില്‍ ഒറ്റ വാക്കേ ഉള്ളൂ. അത് ജയലളിതയുടേതാണ്. അതിന് ശേഷം ഒരു വാക്കിന് സാധ്യതയുണ്ടെങ്കില്‍ അത് പനീര്‍ ശെല്‍വത്തിനാണ്...

ചായക്കട നടത്തി ജീവിതം തുടങ്ങി മുഖ്യമന്ത്രിസ്ഥാനത്തെത്തിയ പനീര്‍ശെല്‍വത്തിന്റെ കഥ ഇങ്ങനെ...

ജയലളിതയുടെ അനിയന്‍?

ജയലളിതയുടെ അനിയന്‍?

പ്രായം കൊണ്ട് ജയലളിതയുടെ അനിയനാണ് പനീര്‍ ശെല്‍വം. ജയലളിതക്ക് പ്രായം 66 എങ്കില്‍ ശെല്‍വത്തിന് പ്രായം 63 മാത്രം.

ചായക്കട ടു മുഖ്യമന്ത്രി

ചായക്കട ടു മുഖ്യമന്ത്രി

നാട്ടില്‍ അത്യാവശ്യം കൃഷിയും ചായക്കടയും ഒക്കെ നടത്തിയാണ് പനീര്‍ശെല്‍വം ജീവിതം തുടങ്ങിയത്. എന്നാല്‍ ഇപ്പോഴിതാ രണ്ടാം തവണയും മുഖ്യമന്ത്രി കസേരയിലേക്ക്...

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

1996 ല്‍ പെരിയകുളം നഗരസഭ ചെയര്‍മാനായിട്ടാണ് പനീര്‍ശെല്‍വം രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. അഞ്ച് വര്‍ഷം കൊണ്ട് എംഎല്‍എ സ്ഥാനത്തെത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

അമ്മയുടെ അഴിമതിക്കാലം

അമ്മയുടെ അഴിമതിക്കാലം

ജയലളിത അഴിമതി നടത്തിയതായി കോടതി കണ്ടെത്തിയ കാലത്ത്(1991-1996) പനീര്‍ശെല്‍വം എഐഎഡിഎംകെയുടെ നേതൃസ്ഥാനത്തേ ഇല്ലെന്നതാണ് സത്യം.

എംഎല്‍എ, മന്ത്രി

എംഎല്‍എ, മന്ത്രി

2001 ലെ പൊതുതിരഞ്ഞെടുപ്പില്‍ പനീര്‍ ശെല്‍വത്തിന് പെരിയകുളത്ത് എംഎല്‍എ സീറ്റ് കിട്ടി. ജയിച്ചു. ആദ്യ തവണ തന്നെ മന്ത്രിസ്ഥാനവും ലഭിച്ചു.

വിശ്വാസ്യത

വിശ്വാസ്യത

മന്ത്രിസഭയില്‍ എത്തും മുമ്പ് തന്നെ പനീര്‍ശെല്‍വം ജയലളിതയുടെ വിശ്വാസ്യത നേടിയെടുത്തിരുന്നു.

അപ്രതീക്ഷിത മുഖ്യമന്ത്രി

അപ്രതീക്ഷിത മുഖ്യമന്ത്രി

അഴിമതി കേസില്‍ ജയലളിതക്ക് മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിന് നറുക്ക് വീണത് പനീര്‍ശെല്‍വത്തിന്. ആദ്യമായി നിയസഭയിലെത്തിയ പനീര്‍ശെല്‍വം 2011 ല്‍ മുഖ്യമന്ത്രിക്കസേരയിലെത്തി.

 അമ്മ ഭക്തി

അമ്മ ഭക്തി

ജയലളിത എന്താണോ പ്രതീക്ഷിച്ചത് , അതിലും അപ്പുറം ആയിരുന്നു പനീര്‍ ശെല്‍വം. മുഖ്യമന്ത്രിയുടെ ഓഫീസലില്‍ ജയലളിത ഇരുന്ന കസേരയില്‍ പോലും ഇരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജയലളിത തിരിച്ചെത്തും വരെ ഫയലുകളില്‍ പോലും ഒപ്പിട്ടില്ല ഇദ്ദേഹം.

പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ്

ഒരിക്കല്‍ തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവായും പനീര്‍ ശെല്‍വം പ്രവര്‍ത്തിച്ചു. 2006 ല്‍ ആയിരുന്നു ഇത്. വെറും രണ്ടാഴ്ചക്കാലം മാത്രമായിരുന്നു ഇത്.

ഇപ്പോള്‍ വീണ്ടും...

ഇപ്പോള്‍ വീണ്ടും...

ജയലളിത ഇപ്പോഴിതാ വീണ്ടും കേസില്‍ കുടുങ്ങിയിരിക്കുന്നു. ജയിലിലടക്കപ്പെട്ടു. വിശ്വാസ്യതയുടെ കാര്യത്തില്‍ പനീര്‍ശെല്‍വത്തെ വെല്ലാന്‍ ഇപ്പോഴും മറ്റാരുമില്ല. വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍...

English summary
From a tea shop owner to Tamil Nadu Chief Minister... story of Panneerselvam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X