കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഫിസിനെ ഇന്ത്യ ഭയക്കുന്നില്ല, നേരിടാനറിയാം

  • By Meera Balan
Google Oneindia Malayalam News

ഹാഫീസ് ഇന്ത്യയ്ക്ക് എത്രത്തോളം അപകടകാരിയാണെന്ന് ഇസ്രയേല്‍ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ പറയുന്നത് . എന്നാല്‍ ഇന്ത്യയില്‍ നിന്നും ഗാസയിലേയ്ക്ക് ഒട്ടേറെപ്പേരെ റിക്രൂട്ട് ചെയ്യപ്പെട്ടതായി സംശയിക്കപ്പെടുന്നു. ഇത്തരത്തില്‍ ഹാഫിസ് ഗാസയിലേയ്ക്ക് എത്തിച്ചവരെ ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ക്ക് വേണ്ടിയാകും ഉപയോഗിയ്ക്കുക .

രാജ്യത്തെ സുരക്ഷ സംവിധാനങ്ങള്‍ ശക്തമാണെന്നും ഹാഫിസിന്റെ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്നുമാണ് ഇന്ത്യന്‍ സുരക്ഷ ഏജന്‍സികള്‍ പ്രതീക്ഷിയ്ക്കുന്നത് . ഗാസയില്‍ നേരിട്ട് എത്താനുള്ള ശ്രമങ്ങള്‍ ഹാഫിസ് തുടങ്ങിക്കഴിഞ്ഞു . ഇതിന്റെ ഭാഗമാണ് സന്നദ്ധ പ്രവര്‍ത്തനം . പാലസ്തീന്‍ പ്രശ്‌നവും കശ്മീര്‍ പ്രശ്‌നവും പരിഹരിച്ചാല്‍ മാത്രമേ ലോകത്ത് സമാധാനം ഉണ്ടാകൂ എന്ന് പാകിസ്താന്‍ ആര്‍മി ചീഫ് റഹീല്‍ ഷെരീഫ് പറഞ്ഞിരുന്നു .

Hafiz Saeed

കശ്മീരില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്‌ഫോടനങ്ങളില്‍ പാക് പങ്ക് വ്യക്തമായിരുന്നു . ഇതോടെയാണ് പാകിസ്താന്റെ നീക്കങ്ങളില്‍ ഇന്ത്യ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയത് . ഇന്ത്യയില്‍ പ്രത്യേകിച്ച കശമീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാകിസ്താന്‍ ചുമതലപ്പെടുത്തിയിരിയ്ക്കുന്ന ഭീകരന്‍ കൂടിയാണ് ഹാഫിസ് .

English summary
The most dreaded terrorist Hafiz Saeed has a large goal now and reports now confirm that his organization the Falah-e-Insaniat is carrying out charity work in Gaza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X