കണ്ണിറുക്കി പുരികമുയർത്തി ആഗോള ഫേമസ്!!! സത്യത്തില്‍ ആരാണ് ഈ പ്രിയ പ്രകാശ് വാര്യര്‍?

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  നാഷണൽ ക്രഷ് പ്രിയ, അറിയേണ്ടതെല്ലാം | Oneindia Malayalam

  ഒരു സിനിമ കൊണ്ട് ലോകം കീഴടക്കിയ താരങ്ങളുണ്ട്. എന്നാല്‍ ഒരു പാട്ടിലെ ചില രംഗങ്ങള്‍ കൊണ്ട് മാത്രം ആഗോള പ്രശസ്തരാവര്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ഇത്തിരി ബുദ്ധിമുട്ടും! അങ്ങനെ പ്രശസ്തരായവര്‍ എന്ന് ബഹുവചനത്തില്‍ പറയാന്‍ പറ്റില്ല, എന്നാല്‍ ഒരാളുണ്ട്.

  രാജ്യം വിട്ട മോദിക്ക് അബുദാബിക്കാവില്‍ പൊങ്കാല!!! അടപടലം ട്രോളാതേയും പ്രവാസികളുടെ കിടിലന്‍ പണികള്‍!

  അതാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന ഡിഗ്രി വിദ്യാര്‍ത്ഥിനി. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ സ്റ്റോറി എന്ന സിനിമയിലെ ഒരു ഗാനരംഗം ആണ് പ്രിയയെ സത്യത്തില്‍ ആഗോള പ്രശസ്തയാക്കിയത്.

  അബുദാബിക്കാവിലമ്മയല്ല, 'ബാപ്‌സ്'! 699 കോടി രൂപയ്ക്ക് മുസ്ലീം രാജ്യത്ത് ഉയരുന്ന ക്ഷേത്രം... എങ്ങനെ?

  സിനിമ ചെയ്യുമ്പോഴോ, ആ സിനിമയിലെ ഗാനം റിലീസ് ചെയ്യുമ്പോഴോ പ്രിയ ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല ഇങ്ങനെ ഒരു ഭാഗ്യം. ആരാണ് ഈ പ്രിയ പ്രകാശ് വാര്യര്‍ എന്നല്ലേ...

  തൃശൂര്‍ സ്വദേശിനി

  തൃശൂര്‍ സ്വദേശിനി

  തനി തൃശൂര്‍ക്കാരിയാണ് പ്രിയ വാര്യര്‍. സിനിമയില്‍ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. എന്തായാലും ഇനി പ്രിയക്ക് അധികം തിരിഞ്ഞുനോക്കേണ്ടി വരില്ലെന്ന് ഉറപ്പാണ്.

  ഡിഗ്രി വിദ്യാര്‍ത്ഥിനി

  ഡിഗ്രി വിദ്യാര്‍ത്ഥിനി

  ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനാണ് പ്രിയ. തൃശൂര്‍ വിമല കോളേജില്‍ ആണ് പഠിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഏറ്റവും ശ്രദ്ധേയ താരമായി മാറിയ പ്രിയ സിനിമയില്‍ എത്തുന്നതും ആകസ്മികമായിട്ടായിരുന്നു.

  ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

  ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

  ഒമര്‍ ലുലുവിന്റെ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകാന്‍ എത്തിയ ആളായിരുന്നു പ്രിയ. ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ അത് തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു സംഭവം ആകുമെന്ന് പ്രിയപോലും പ്രതീക്ഷിച്ചുകാണില്ല.

  ചെറിയ ഒരു റോള്‍

  ചെറിയ ഒരു റോള്‍

  ഒരു അഡാർ ലൗ എന്ന ചിത്രത്തില്‍ പ്രിയക്കായി ഒരുക്കിയിരുന്നത് ചെറിയ ഒരു റോള്‍ മാത്രമായിരുന്നു. പാട്ട് രംഗങ്ങളില്‍ എങ്ങനെ പുരികം ഉയര്‍ത്തണം, കണ്ണിറുക്കണം എന്നെല്ലാം സംവിധായകന്‍ തന്നെ പറഞ്ഞുകൊടുത്തതാണത്രെ. എന്തായാലും അതുകൊണ്ട് ഭാഗ്യം ഉണ്ടായത് പ്രിയയ്ക്കാണെന്ന് മാത്രം.

  രാശി മാറിമറിഞ്ഞു

  രാശി മാറിമറിഞ്ഞു

  ആദ്യം ചെറിയൊരു വേഷം ആയിരുന്നല്ലോ പ്രിയക്ക് നല്‍കിയിരുന്നത്. എന്നാല്‍ പ്രിയയുടെ പ്രകടനം കണ്ട് സംവിധായകന്‍ വേഷത്തില്‍ ഒരു സ്ഥാനക്കയറ്റവും നല്‍കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ലീഡ് റോളിലേക്ക് പ്രിയയെ കൂടി കൊണ്ടുവരാന്‍ വേണ്ടി തിരക്കഥ തിരുത്തി എഴുതിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

  ക്യാമറയ്ക്ക് മുന്നില്‍

  ക്യാമറയ്ക്ക് മുന്നില്‍

  ആദ്യത്തെ സിനിമ ആണെങ്കിലും പ്രിയ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ആദ്യമായിട്ടല്ല. ഹ്രസ്വ ചിത്രങ്ങളിലും സംഗീത ആല്‍ബങ്ങളിലും എല്ലാം മുമ്പ് അഭിനയിച്ചിട്ടുണ്ട് കക്ഷി.

  പാട്ടും വഴങ്ങും

  പാട്ടും വഴങ്ങും

  അഭിനയം മാത്രമല്ല പ്രിയക്ക് വഴങ്ങുക. പാട്ടും നൃത്തവും എല്ലാം വഴങ്ങും. നേരത്തേ ത്‌നെ നൃത്തം പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ പാട്ട് പഠിക്കുന്നും ഉണ്ട്.

  സൂപ്പര്‍ ഹിറ്റ് അല്ല, സൂപ്പര്‍ മെഗാഹിറ്റ്

  സൂപ്പര്‍ ഹിറ്റ് അല്ല, സൂപ്പര്‍ മെഗാഹിറ്റ്

  ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ പുറത്ത് വിട്ട ആദ്യ ഗാനം തന്നെ പ്രിയയുടെ പ്രകടനം കൊണ്ട് സൂപ്പര്‍ ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്. മാണിക്യ മലരായ എന്ന ഗാനം ആണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

  സോഷ്യല്‍ മീഡിയയില്‍

  സോഷ്യല്‍ മീഡിയയില്‍

  ഫേസ്ബുക്ക് തുറന്നാല്‍ എവിടെ നോക്കിയാലും പ്രിയയാണ് താരം. ട്രോളുകളും കുറവല്ല. എന്നാല്‍ ഒറ്റ പാട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രിയ ഉണ്ടാക്കിയ സ്വാധീനം ചെറുതൊന്നും അല്ല. അത്രയേറെ ഫോളോവേഴ്‌സ് ആയി ചുരുങ്ങിയ ദിവസം കൊണ്ട്.

  ഇന്‍സ്റ്റാഗ്രാമില്‍ റെക്കോര്‍ഡ്

  ഇന്‍സ്റ്റാഗ്രാമില്‍ റെക്കോര്‍ഡ്

  ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ പ്രിയക്ക് ഒരു ആഗോള റെക്കോര്‍ഡ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും അധികം ഫോളോവേഴ്‌സ് ഉണ്ടാക്കിയ സെലിബ്രിറ്റികളില്‍ മൂന്നാം സ്ഥാനമാണ് പ്രിയക്ക്. ടെലിവിഷന്‍ താരം കെയിന്‍ ജെന്നറും ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ആണ് പ്രിയക്ക് മുന്നിലുള്ളത്.

  English summary
  International Celebrity with in one day: Who is Priya Prakash Warrier of Omar Lulu's Oru Adar Love?

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്