കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനില്‍ മുസ്ലീങ്ങള്‍ക്ക് പൗരത്വമില്ല? ഖുറാന്‍ ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ല? എന്തൊക്കെ കഥകള്‍..

Google Oneindia Malayalam News

രണ്ടാം ലോക മഹായുദ്ധ കാലത്ത് രണ്ട് ആണവ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന രാഷ്ട്രമാണ് ജപ്പാന്‍. ഹിരോഷിമയും നാഗസാക്കിയും ഇന്നും ലോകത്തിന്റെ തീരാദു:ഖങ്ങളാണ്. പക്ഷേ അതിനെയെല്ലാം അതിജീവിച്ച് ജപ്പാന്‍ ലോകത്തിലെ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി. അവരുടെ കഠിനാധ്വാനം കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.

എന്നാല്‍ ഇപ്പോള്‍ ജപ്പാനെതിരെ പ്രചരിയ്ക്കുന്നത് അതി ഗുരുതരമായ ആരോപണങ്ങളാണ്. മുസ്ലീങ്ങളെ ഒരു തരത്തിലും അടുപ്പിയ്ക്കാത്ത രാജ്യമാണത്രെ ജപ്പാന്‍. മുസ്ലീങ്ങള്‍ക്ക് അവിടെ പൗരത്വം പോലും നല്‍കില്ലെന്ന്... മുസ്ലീങ്ങള്‍ക്ക് ഒരു വീട് വാടകക്കെടുക്കാന്‍ പോലും പറ്റില്ലെന്ന്...

ഇതെല്ലാം സത്യമാണോ? സത്യമാണെന്നാണ് ഒരു വിഭാഗം ഓണ്‍ലൈന്‍ ലോകത്ത് പ്രചരിപ്പിയ്ക്കുന്നത്.

മുസ്ലീങ്ങള്‍ക്ക് പൗരത്വമില്ല

മുസ്ലീങ്ങള്‍ക്ക് പൗരത്വമില്ല

ലോകത്ത് മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കാത്ത ഏക രാജ്യം ജപ്പാന്‍ ആണെന്നാണ് പ്രചാരണം. തീര്‍ച്ചയായും ഇതൊരു കള്ള പ്രചാരണം ആണ്. അവിടെ പൗരത്വത്തിന് അപേക്ഷിയ്ക്കുന്ന ഫോമില്‍ മതം രേഖപ്പെടുത്താന്‍ പോലും ആവശ്യപ്പെടുന്നില്ല എന്നതാണ് സത്യം.

സ്ഥിരതാമസം

സ്ഥിരതാമസം

ജപ്പാനിലെത്തുന്ന വിദേശ മുസ്ലീങ്ങള്‍ക്ക് 'പെര്‍മനന്റ് റെസിഡന്‍സ്' പെര്‍മിറ്റ് നല്‍കില്ലെന്നതാണ് മറ്റൊന്ന്. ഇതും കള്ളത്തരം തന്നെയാണ്. ജപ്പാനില്‍ അങ്ങനെ ഒരു പ്രശ്‌നവും ഇല്ല.

മതപ്രചാരണം പാടില്ല?

മതപ്രചാരണം പാടില്ല?

ജപ്പാനില്‍ ഇസ്ലാം മതം പ്രചരിപ്പിക്കാന്‍ പാടില്ലെന്നതാണ് മറ്റൊന്ന്. ഇതും വ്യാജ പ്രചാരണമാണ്. മത സ്വാതന്ത്ര്യം ജപ്പാനില്‍ എല്ലാവര്‍ക്കും ഉണ്ട്.

വീട് കിട്ടില്ല

വീട് കിട്ടില്ല

മുസ്ലീങ്ങള്‍ക്ക് താമസിയ്ക്കാന്‍ ജപ്പാനില്‍ ഒരു വീട് പോലും കിട്ടില്ലെന്ന് കള്ള പ്രചാരണം നടത്തുന്നവരുണ്ട്. ഇവരൊക്കെ സത്യത്തില്‍ ജപ്പാന്‍ കണ്ടിട്ടുണ്ടോ എന്ന് പോലും സംശയിക്കേണ്ടി വരും.

ഖുറാന്‍ പാടില്ല?

ഖുറാന്‍ പാടില്ല?

അറബി ഭാഷയില്‍ എഴുതപ്പെട്ട ഖുറാന്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കുണ്ടെന്നാണ് മറ്റൊന്ന്. ജപ്പാനിലെ സര്‍വ്വകലാശാലകളില്‍ അറബിക് പഠിപ്പിയ്ക്കുന്നില്ലെന്നും ഇവര്‍ പ്രചരിപ്പിയ്ക്കുന്നു.

വിസ കിട്ടില്ലേ...?

വിസ കിട്ടില്ലേ...?

വിദേശ കമ്പനികള്‍ അയക്കുന്ന മുസ്ലീം ഡോക്ടര്‍മാര്‍ക്കും, എന്‍ജിനീയര്‍മാര്‍ക്കും മാനേജര്‍മാര്‍ക്കും ഒന്നും ജപ്പാന്‍ വിസ പോലും അനുവദിയ്ക്കില്ലെന്നതാണ് മറ്റൊരു ദുഷ്പ്രചരാണം.

മുസ്ലീങ്ങള്‍ക്ക് ജോലിയില്ല?

മുസ്ലീങ്ങള്‍ക്ക് ജോലിയില്ല?

ജപ്പാനിലെ ബഹുഭൂരിപക്ഷം കമ്പനികളും മുസ്ലീങ്ങള്‍ക്ക് ജോലി പോലും കൊടുക്കാറില്ലെന്നും പ്രചാരണമുണ്ട്.

മുസ്ലീമിനെ വിവാഹം കഴിച്ചാല്‍

മുസ്ലീമിനെ വിവാഹം കഴിച്ചാല്‍

ഒരു ജാപ്പനീസ് യുവതി മുസ്ലീമിനെ വിവാഹം കഴിച്ചാല്‍ അവള്‍ക്ക് സമൂഹത്തില്‍ ഭ്രഷ്ട് കല്‍പിയ്ക്കും എന്നാണ് മറ്റൊരു ദുഷ്പ്രചാരണം.

അയല്‍വാസി മുസ്ലീം ആയാല്‍

അയല്‍വാസി മുസ്ലീം ആയാല്‍

ഏതെങ്കിലും കാരണവശാല്‍ ഒരു മുസ്ലീമിന് വീട് കിട്ടി എന്നിരിയ്ക്കട്ടെ, അയല്‍വാസികളെല്ലാം പിന്നീട് കടുത്ത ജാഗ്രതയിലായിരിയ്ക്കും ജീവിയ്ക്കുകയത്രെ- കള്ളം പറയുമ്പോള്‍ അല്‍പമെങ്കിലും ജാഗ്രത വേണ്ടേ!!!

ശരിയത്ത് നിയമം

ശരിയത്ത് നിയമം

ജപ്പാനില്‍ ശരിയത്ത് ഇല്ലെന്നാണ് ഇവര്‍ പ്രചരിപ്പിയ്ക്കുന്ന മറ്റൊരു കാര്യം. ഇത് സത്യമാണ് കേട്ടോ... ജപ്പാനില്‍ ജപ്പാന്റെ നിയമമാണ്. അല്ലാതെ ഒരു മതനിയമവും ഇല്ല.

English summary
Japan is Anti Islam- fake campaign on Internet. They say that Japan is the only nation that does not give citizenship to Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X