ഗണേഷ് കുമാറിനെ നേരിടാന്‍ തിരഞ്ഞെടുപ്പിലെ കന്നിയങ്കക്കാരന്! ആരാണ് ജ്യോതികുമാര്‍ ചാമക്കാല
രണ്ട് പതിറ്റാണ്ടായി നാല് തവണപത്തനാപുരത്തിന്റെ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടത് കെബി ഗണേഷ് കുമാര്‍ ആണ്. അതില്‍ ആദ്യത്തെ മൂന്ന് തവണയും യുഡിഎഫിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹം മത്സരിച്ച് ജയിച്ചത്. 2016 മുതല്‍ ഗണേഷ് കുമാറിന്റെ കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫിനൊപ്പമാണ്.
ഇത്തവണ ഗണേഷ് കുമാറിനെ വീഴ്ത്താന്‍ കരുതിക്കൂട്ടിത്തന്നെയാണ് കോണ്‍ഗ്രസ്. അതിനായി കെപിസിസിയുടെ ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയെ ആണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന് വേണ്ടി ശക്തിയുക്തം പോരാടുന്ന ജ്യോതികുമാര്‍ ചാമക്കാലയെ അറിയാം...
തിരക്കിട്ട പ്രചാരണത്തിൽ ബിജെപി സ്ഥാനാർത്ഥി നടൻ കൃഷ്ണകുമാർ- ചിത്രങ്ങൾ കാണാം

അഞ്ചലുകാരന്‍
കൊല്ലം ജില്ലയിലെ അഞ്ചല്‍ പഞ്ചായത്തിലാണ് ജ്യോതികുമാര്‍ ചാമക്കാലയുടെ ജനനം. തിരുവനന്തപുരം എംജി കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദവും ചിക്കമംഗളൂര്‍ എഐടിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദവും സ്വന്തമാക്കി.

ചെറുപ്പത്തിലേ രാഷ്ട്രീയം
സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ രാഷ്ട്രീയത്തില്‍ സജീവമാണ് ജ്യോതികുമാര്‍. അഞ്ചാം ക്ലാസ്സില്‍ കെഎസ് യു പ്രവര്‍ത്തനം തുടങ്ങി. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കെഎസ് യുവിന്റെ ക്ലാസ്സ് ലീഡര്‍ ആയി. കൃത്യമായി പറഞ്ഞാല്‍ 1981 ല്‍ ആണ് ജ്യോതികുമാര്‍ ചാമക്കാല കെഎസ് യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.

കെഎസ് യു നേതാവ്
അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ ആണ് കെഎസ് യുവിന്റെ ഭാരവാഹിയാകുന്നത്. പിന്നീട് എംജി കോളേജില്‍ ബിരുദ പഠനത്തിന് എത്തിയപ്പോഴും കെഎസ് യു പ്രവര്‍ത്തനം സജീവമായിരുന്നു.

ബ്ലോക്ക് കമ്മിറ്റിയില്‍ നിന്ന് തുടങ്ങി
പഠനത്തിന് ശേഷം നാട്ടില്‍ തിരികെ എത്തിയ ജ്യോതികുമാര്‍ അഞ്ചല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി. 2002 ല്‍ ആയിരുന്നു ഇത്. അതിന് ശേഷം 2004 മുതല്‍ 2007 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും നിയമിതനായി.

ഡിസിസിയില്‍ നിന്ന് കെപിസിസിയിലേക്ക്
2007 മുതല്‍ 2012 വരെ കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ജ്യോതികുമാര്‍. പിന്നീട് 2012 ല്‍ കെപിസിസി സെക്രട്ടറിയായി. എട്ട് വര്‍ഷം ഇതേ പദവിയില്‍ തുടര്‍ന്നു. 2020 കെപിസിസി ജനറല്‍ സെക്രട്ടറിയായും നിയമിതനായി.

മറ്റ് ചുമതലകള്‍
ഇതിനിടെ മറ്റ് ചില ചുമതലകളും ജ്യോതികുമാര്‍ ചാമക്കാലയെ തേടിയെത്തിയിരുന്നു. 2010 ല്‍ കേരള സര്‍വ്വകലാശാല സെനറ്റ് മെമ്പര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2011 മുതല്‍ 2018 വരെ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ആയിരുന്നു. കേരള യൂണിവേഴ്സിറ്റി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ റിക്രിയേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ആയും കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിന്റെ ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ (2011-2014) ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചാനല്‍ ചര്‍ച്ചകളിലെ ചാമക്കാല
കഴിഞ്ഞ കുറച്ച് കാലമായി ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ശക്തനായ പോരാളിയാണ് ജ്യോതികുമാര്‍ ചാമക്കാല. അതിവൈകാരികമായി പോലും പലപ്പോഴും ചര്‍ച്ചകളില്‍ പ്രതികരിച്ചിട്ടുള്ള ആളാണ് ചാമക്കാല. ബിജെപിയുടെ സന്ദീപ് വാര്യരുമായി ഉണ്ടായ പോരിന്റെ വീഡിയോ ഇപ്പോഴും വൈറല്‍ ആണ്.
ശ്വേത ബസുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications