കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു അവധിയും കുറെ ആവലാതികളും.. ആർത്തവ അവധികളിലെ 'മറ്റ് ചില' അജണ്ടകളെക്കുറിച്ച് ലിഡിയ ജോയ് എഴുതുന്നു..

  • By Desk
Google Oneindia Malayalam News

ലിഡിയ ജോയ്

ആർത്തവ അവധി എന്ന ഒരു ഇന്ത്യൻ സ്ഥാപനത്തിന്റെ, സ്ത്രീകൾക്ക് മാത്രമായി ഒരു അവധി ദിവസം എന്ന നൂതന നിയമം ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും അതിന്റെ പ്രായോഗിക തലത്തെ പറ്റിയും എത്രമാത്രം ഉപയോഗപ്രദമാവും എന്നതിനെ പറ്റിയും അനുകൂല പ്രതികൂല ചർച്ചകൾ നടക്കുകയാണ്. ഇതിനിടയിലാണ് കേരളത്തിലെ ഒരു മാധ്യമ സ്ഥാപനത്തിൽ, മാതൃഭൂമിയിൽ ഇങ്ങനെ ഒന്ന് പ്രയോഗത്തിൽ വരുന്നത്. പ്രായോഗികമോ മാനുഷികമോ എന്നതിനേക്കാളുപരി ബിസിനസ്സിന്റെ മൂല്യ ലാഭകണക്കുകൾ മാത്രം നോക്കുന്ന കമ്പനികളിലെ ജീവനക്കാരെ ഇത്തരത്തിലുള്ള നിയമങ്ങൾ നിർബന്ധമാക്കുന്നത് എങ്ങനെ ബാധിക്കും എന്നത് മുൻകാല അനുഭവങ്ങൾ വച്ച് നോക്കിയാൽ ആശങ്കാജനമാണ്.

എന്തേ കല്യാണം കഴിക്കാഞ്ഞത്?

എന്തേ കല്യാണം കഴിക്കാഞ്ഞത്?

അധികം നാളായില്ല, മൂന്ന് ടെക്നിക്കൽ റൗണ്ടിലും നന്നായി ജയിച്ചിട്ടും എച്ച്.ആർ റൗണ്ടിൽ തഴയപ്പെട്ടതിന്റെ നൈരാശ്യവും അതിന്റെ കാരണം കേട്ടപ്പോഴുള്ള അമർഷവും ആയിരുന്നു സുഹൃത്ത് ഹരിതയുടെ വാക്കുകളിൽ മുഴുവൻ. ടെക്നിക്കൽ ഇന്റർവ്യൂവിന്റെ ഓരോ പടവിലും അവളുടെ അറിവിനേയും പ്രായോഗിക ബുദ്ധിയേയും ദിവസങ്ങൾ ഉറക്കമൊഴിച്ചിരുന്ന് ജോലി ചെയ്യാനുള്ള മനോഭാവത്തേയും പ്രശംസിച്ചപ്പോൾ എച്ച്.ആർ റൗണ്ടുകാരൻ ആകെ ചോദിച്ചത് "നിങ്ങൾ മുപ്പത് വയസ്സായിട്ടും എന്തേ കല്യാണം കഴിക്കാഞ്ഞത് എന്നായിരുന്നു."

നിർബന്ധിത അവധികൾ ചെയ്യുന്നത്

നിർബന്ധിത അവധികൾ ചെയ്യുന്നത്

തന്റെ ജോലിയോടുള്ള ആത്മാർത്ഥതയും ജോലിയിൽ ഒരുയർന്ന സ്ഥാനത്തെത്തണം എന്ന നിശ്ചയദാർഡ്യവും എന്ന ഉത്തരം അഭിമാനത്തോടെ പറയുമ്പോൾ അത് വിനയായി തീരുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചില്ല. അപ്പോൾ കല്യാണം ഉടനെയുണ്ടാവുമല്ലോ എന്ന ചോദ്യം ഒരു സരസ സംഭാഷണത്തിന്റെ തുടർച്ചയായേ അവൾ കരുതിയുള്ളൂ. എന്നിട്ടും അവളെ തിരഞ്ഞെടുക്കാൻ ആവില്ലെന്ന ഖേദപ്രകടത്തോടെയുള്ള അവരുടെ മെയിലിലെ കാരണമാണ് അവളുടെ അമർഷത്തിന്റെ അണക്കെട്ട് പൊട്ടിച്ചത്. സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന ദീർഘാവധികളുടെ സാധ്യതകൾ പരിഗണിച്ച് ജോലിക്കെടുക്കാനാവില്ലെന്ന്. കൂടുതൽ വിവരത്തിനായി ഫോൺ വിളിച്ച് അന്വേഷിച്ചപ്പോൾ അവർ വിശദീകരിച്ചത് ആറ് മാസത്തെ നിർബന്ധിത ഗർഭകാല അവധിയും ഒരു സീനിയർ റോളിന് അത് വരുത്തുന്ന നഷ്ടങ്ങളുമായിരുന്നു.

ചതിക്കുഴികളാണ് ഒരുക്കുന്നത്

ചതിക്കുഴികളാണ് ഒരുക്കുന്നത്

എന്നോ നടക്കുന്ന ഒരു കല്യാണത്തിന്റെയും പിന്നിട് എടുക്കാൻ സാദ്ധ്യതയുള്ള ഒരു ലീവിന്റെയും കാരണം പറഞ്ഞാണ് കിട്ടുമെന്ന് നൂറ് ശതമാനം ഉറപ്പായ കഴിവ് തെളിയിച്ച ഒരു ജോലി നഷ്ടമായത് എന്നതായിരുന്നു സുഹൃത്തിന്റെ സങ്കടം. ഈയൊരു കാരണം പറഞ്ഞതിന് പലരും ധാർമ്മിക രോഷം പ്രകടിപ്പിച്ചുവെങ്കിലും, ലേബർ റൂൾസനുസരിച്ച് ഒരു കമ്പനിക്ക് എതിരെയുള്ള മതിയായ പരാതിയല്ല അതെന്ന ലേബർ ഡിപ്പാർട്ട്മെന്റിലെ പരിചയക്കാരിയുടെ സാക്ഷ്യത്തിന് ശേഷം അവൾ എല്ലാം മറന്ന് അടുത്ത ജോലി തേടാൻ തുടങ്ങി. സ്ത്രീ സംരക്ഷണം എന്ന പേരിൽ പാടി പുകഴ്ത്തി ആഘോഷിക്കപ്പെടുന്ന ആറ് മാസ ഗർഭാവധിയും ആർത്തവ അവധി ദിവസങ്ങളും ഇതേ ചതിക്കുഴികളാണ് ഒരുക്കുന്നതെന്ന് അവയെ ഏറ്റ് പാടുന്ന സ്ത്രീകൾ പോലും ഓർക്കുന്നുണ്ടാവില്ല.

സംരക്ഷണം തന്നെയാണോ?

സംരക്ഷണം തന്നെയാണോ?

ഇന്ന് ആൺകുട്ടികൾക്ക് ഒപ്പത്തിനൊപ്പം തന്നെ നിന്ന് ഒരു പാട് പെൺകുട്ടികൾ ടെക്നിക്കൽ കോഴ്സുകളും മറ്റും പഠിച്ചിറങ്ങുകയും നല്ല കമ്പനികളിൽ പെട്ടന്ന് തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ആറോ ഏഴോ വർഷത്തിന് ശേഷം സീനിയർ ടെക്നിക്കൽ റൊളുകളിൽ, മിഡിൽ മാനേജർ റോളുകളിൽ എത്തുന്നവരുടെ എണ്ണം വിരലിൽ എണ്ണാവുന്നത്ര ചുരുക്കമാണ്. മുന്നോട്ടുള്ള തിരഞ്ഞെടുപ്പുകളിൽ സ്ത്രികൾക്ക് കൊടുക്കേണ്ടി വരുന്ന ഇളവുകളും അവധികളും ഒക്കെ ഈ ഒഴിവാക്കലുകൾക്ക് കാരണമാവാറുണ്ട്. എട്ട് മണിക്ക് ശേഷം സ്ത്രീകൾ കമ്പനികളിൽ ജോലി ചെയ്യാൻ പാടില്ല ആറ് മണിക്ക് ശേഷം കമ്പനി വാനുകളിൽ യാത്ര ചെയ്യാൻ പാടില്ല എന്ന തരത്തിൽ ഓരോ അക്രമങ്ങൾക്ക് ശേഷവും പുറപ്പെടുവിച്ച നിയമങ്ങൾ സ്ത്രീകളെ സംരക്ഷിക്കുകയല്ല മറിച്ച് കഴിവിനനുസരിച്ച് കിട്ടാവുന്ന ജോലികൾ കൂടി നഷ്ടപെടുത്തുകയായിരുന്നു. ഷിഫ്റ്റ് ജോലികൾ ചെയ്തിരുന്ന ഫാക്ടറി തൊഴിലാളികളെ മുതൽ ഐ ടിയിലെ ടെക്നിക്കൽ റോളുകളിൽ ജോലി ചെയ്തിരുന്നവർ വരെ ഇതിൽ ഉൾപ്പെടും.

വേണ്ടത് സാമൂഹിക അവബോധം

വേണ്ടത് സാമൂഹിക അവബോധം

ഓരോ സമൂഹവും പുരോഗമിക്കുക അതിലെ ഓരോ വ്യക്തിയും പുരോഗമിക്കുമ്പോഴാണ്. തൊഴിലിടങ്ങളിൽ സ്ത്രീ പങ്കാളിത്തവും സ്ത്രീ ഉന്നമനവും ആണ് യഥാർത്ഥ ഉദ്ദേശമെങ്കിൽ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന നിയമങ്ങളല്ല, സ്ത്രീകളുടെ ഏറുന്ന ഉത്തരവാദിത്വങ്ങളെ ഉൾകൊണ്ടുള്ള പരിരക്ഷകളാണ് ഗവണ്മെന്റും കമ്പനികളും നിർമ്മിക്കേണ്ടത്. ജോലി സ്ഥലത്ത് തന്നെ ന്യായമായ ചാർജ്ജ് ഈടാക്കുന്ന ക്രഷ് യൂണിറ്റുകളും ജോലിയുടെ പരിധികൾക്കുള്ളിൽ അനുവദനീയമായ സമയ ഇളവുകളും അമ്മമാരെ പോലെ തന്നെ അച്ഛന്മാരും കുടുംബത്തിന്റെ നടത്തിപ്പിൽ തുല്യമായ പങ്കുള്ളവരാണെന്ന സാമൂഹിക അവബോധവും ഒക്കെ അത്തരം പരിരക്ഷകളിൽ ഉൾപ്പെടുന്നു. പ്രത്യക്ഷമായും പരോഷമായും ഇപ്പോഴുള്ള അവസരങ്ങളെ പോലും ഇല്ലാതാക്കുന്ന ഇത്തരം നിയമങ്ങളെ സ്ത്രീകളെങ്കിലും ഉപേക്ഷിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നുവെങ്കിൽ എന്ന് പ്രതീക്ഷിക്കുന്നു.

English summary
Menstrual leave to gender inequality: Lidiya Joy writes about problems faced by women in the workplace.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X