കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതലമുറ തിരക്കിനിടയിൽ ആത്മപരിശോധനയ്ക്ക് കൂടി സമയം കണ്ടെത്തണമെന്ന് നരേന്ദ്ര മോദി

Google Oneindia Malayalam News

ഹ്യൂമന്‍സ് ഓഫ് ബോംബേയുമായുള്ള തന്റെ മൂന്നാമത്തെ അഭിമുഖത്തിൽ ധ്യാനത്തിന്റെയും അത് വഴി ലഭിക്കുന്ന പ്രയോജനത്തെക്കുറിച്ചുമാണ് നരേന്ദ്ര മോദി കൂടുതലായി വിശദീകരിച്ചത്. ഹിമാലയത്തിൽ നിന്നും തിരിച്ചെത്തിയ ശേഷം ഒട്ടും സമയം കളയാതെ മോദി മറ്റുള്ളവരെ സേവിക്കുക എന്ന കര്‍ത്തവ്യത്തിൽ വ്യാപൃതനായി. അദ്ദേഹം അഹമ്മദാബാദിലേക്ക് പോകുകയും അവിടെ രാഷ്ട്രീയ സ്വയം സേവക് സഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനാകുകയും ചെയ്തു.

ഞങ്ങൾ ഊഴം വെച്ച് ആർ എസ് എസ് കാര്യാലയം വൃത്തിയാക്കി. ചായയും മറ്റ് ഭക്ഷണങ്ങളും മറ്റുള്ളവർക്കായി പാകം ചെയ്തു. പാത്രങ്ങൾ വൃത്തിയാക്കി. - അദ്ദേഹം പറഞ്ഞു. എല്ലാ കർത്തവ്യങ്ങളും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഹിമാലയത്തിൽ നിന്നും സ്വായത്തമാക്കിയ മാനസികാവസ്ഥ തന്നെ സഹായിച്ചു. എല്ലാ വർഷവും ആത്മപരിശോധനയ്ക്കായി സമയം നീക്കിവെക്കണമെന്ന് ഞാൻ തീരൂമാനിച്ചു. ഇങ്ങനെയാണ് ഞാൻ ജീവിതത്തിന്റെ സന്തുലിതാവസ്ഥ കണ്ടെത്തിയത്.

narendra-modi

ആർ എസ് എസുമായി ബന്ധപ്പെട്ട തിരക്കേറിയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതോടൊപ്പം തന്നെ അദ്ദേഹം അമ്മാവനെ കാന്റീനിൽ സഹായിക്കുമായിരുന്നു. നഗരത്തിന്റെ തിരക്കിൽ താൻ സ്വയം നഷ്ടമാകുന്നില്ല എന്നും അദ്ദേഹം ഈ സമയം ഉറപ്പാക്കിയിരുന്നു. ഹിമാലയത്തിൽ നിന്നും പഠിച്ച മൂല്യങ്ങൾ അദ്ദേഹം എപ്പോഴും കൂടെ വേണമെന്ന് ആഗ്രഹിച്ചു.

ദീപാവലി സമയത്ത് അദ്ദേഹം അഞ്ച് ദിവസം ആളുകളിൽ നിന്നും തിരക്കുകളിൽ നിന്നും മാറിനിൽക്കാറുണ്ടായിരുന്നു. റേഡിയോ, ടിവി, പത്രങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം അദ്ദേഹം ഈ ദിവസങ്ങളിൽ ഒഴിഞ്ഞുനിന്നു. കാടുകളില്‍ പോയി അദ്ദേഹം സമയം ചെലവഴിച്ചു. ആത്മാന്വേഷണം നടത്തി.

ഏകാകിയായി താൻ ചെലവഴിച്ച ഈ സമയമാണ് തന്നെ ഇപ്പോഴും കഷ്ടപ്പാടുകളെ മറികടക്കാനും വെല്ലുവിളികളെ നേരിടാനുമുള്ള ശക്തി നല്‍കിയത്. നിങ്ങള്‍ ആരെ കണ്ടെത്താനാണ് ശ്രമിക്കുന്നത് എന്ന് ആളുകൾ ചോദിക്കുമ്പോൾ അദ്ദേഹം മറുപടി പറയുമായിരുന്നു. ഞാൻ എന്നെ കണ്ടെത്താനാണ് ശ്രമിക്കുന്നത്.

ആത്മപരിശോധനയ്ക്കായി ആളുകൾ സമയം കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്നാണ് മോദി വിശ്വസിക്കുന്നത്. തനിക്ക് ഉണ്ടായത് പോലെ തന്നെ ഇത് ആളുകൾക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറാൻ കാരണമായേക്കും. സ്വയം കണ്ടെത്താനായി യാത്രകൾ പോകണമെന്ന് അദ്ദേഹം പുതുതലമുറയോട് പറയുന്നു. തിരക്കുപിടിച്ച ജീവിതയാത്രയിലെ പലവിധമായ അനുഭങ്ങളെ തരണം ചെയ്യാനും ഈ ആത്മപരിശോധന ആളുകളെ സഹായിക്കും.

ജീവിതം അതിന്റെ യഥാർഥമായ അർഥത്തിൽ ജീവിക്കാൻ നിങ്ങൾ ആരംഭിക്കും - അദ്ദേഹം പറഞ്ഞു. അത് നിങ്ങളെ കൂടുതൽ ആത്മവിശ്വാസമുള്ളവരാക്കും. നിങ്ങളെക്കുറിച്ച് മറ്റുള്ളവർ പറയുന്നതോർത്ത് നിങ്ങൾ വിഷമിക്കാതിരിക്കും. മുന്നോട്ടുള്ള യാത്രയിൽ ഇതെല്ലാം നിങ്ങളെ സഹായിക്കും. നിങ്ങള്‍ ഓരോരുത്തരും പ്രത്യേകതയുള്ളവരാണ്. പ്രകാശം കണ്ടെത്താനായി നിങ്ങൾ ചുറ്റും തിരയേണ്ട കാര്യമില്ല. അത് നിങ്ങളിൽ തന്നെയുണ്ട്.

ജീവിതയാത്രയിൽ താൻ താണ്ടിയ ദൂരങ്ങളെക്കുറിച്ചും നേരിട്ട അനുഭവങ്ങളെക്കുറിച്ചും മോദി ഹ്യൂമന്‍സ് ഓഫ് ബോംബേയുമായുള്ള തന്റെ അഞ്ച് ഭാഗങ്ങളുള്ള അഭിമുഖത്തിൽ പറയുന്നു. ആദ്യഭാഗത്ത് കുടുംബത്തെക്കുറിച്ചും അമ്മയോടുള്ള ആദരവിനെക്കുറിച്ചുമാണ് പറയുന്നത്. കാഴ്ചപ്പാടുകളിലെ വ്യക്തതയ്ക്ക് വേണ്ടി താൻ ചെയ്ത യാത്രകളെക്കുറിച്ചാണ് അദ്ദേഹം രണ്ടാം ഭാഗത്തിൽ പറയുന്നത്.

<strong>ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോദിയോട് അമ്മ ഹീരാബെന്‍ പറഞ്ഞത് ഇതാണ്...</strong>ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോദിയോട് അമ്മ ഹീരാബെന്‍ പറഞ്ഞത് ഇതാണ്...

English summary
Narendra Modi has urged young generation to take time off from busy schedule for self-introspection. Modi elucidates on the virtues of meditation and the positive effect it can bestow in one's life. Modi would go to forest discontinuing himself from all connections. Interview part 3 by Humans of Bombay.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X