കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയ്‌ക്കൊപ്പം നിന്ന് ഇടതിലേക്ക്; ആന്റണി തിരികെ പോയിട്ടും ഒറ്റയ്ക്ക് കലഹിച്ചു, പിന്നെ തിരിച്ചെത്തി! ഒടുവിൽ

Google Oneindia Malayalam News

കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസിന്റെ ഉന്നത നേതാവായിരുന്നു പിസി ചാക്കോ. എംഎല്‍എ ആയും എംപിയായും മന്ത്രിയായും സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുള്ള പിസി ചാക്കോ ദേശീയ നേതൃത്വത്തിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു.

പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടു; ഹൈക്കമാന്റിന് ഞെട്ടല്‍, ഗ്രൂപ്പ് പോരില്‍ മനംമടുത്തു...പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടു; ഹൈക്കമാന്റിന് ഞെട്ടല്‍, ഗ്രൂപ്പ് പോരില്‍ മനംമടുത്തു...

വേങ്ങരയില്‍ 'കുഞ്ഞാപ്പ Vs കുഞ്ഞാവ'; തീപ്പൊരി വനിത സ്ഥാനാര്‍ത്ഥിയുമായി സിപിഎം... ആരാണ് ജിജിവേങ്ങരയില്‍ 'കുഞ്ഞാപ്പ Vs കുഞ്ഞാവ'; തീപ്പൊരി വനിത സ്ഥാനാര്‍ത്ഥിയുമായി സിപിഎം... ആരാണ് ജിജി

കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ പ്രവര്‍ത്തന സമിതിയിലും അംഗമായിരുന്ന പിസി ചാക്കോ ഇനി മുതല്‍ കോണ്‍ഗ്രസിലില്ല. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പിസം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പിസി ചാക്കോയുടെ പരസ്യവിമര്‍ശനവും രാജിയും. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരളത്തില്‍ ചാക്കോയുടെ തീരുമാനം കോണ്‍ഗ്രസിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും. പിസി ചാക്കോ ഇനി എങ്ങോട്ട് എന്ന ചോദ്യവും നിര്‍ണായകമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം കാണാം...

ഇന്ത്യയില്‍ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടരുന്നു; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

കെഎസ് യു പ്രവര്‍ത്തകന്‍

കെഎസ് യു പ്രവര്‍ത്തകന്‍

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ് യുവിന്റെ സാധാരണ പ്രവര്‍ത്തകനായിട്ടായിരുന്നു പിസി ചാക്കോയുടെ തുടക്കം. കെഎസ് യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി, കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസിലൂടെ

യൂത്ത് കോണ്‍ഗ്രസിലൂടെ

കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പിസി ചാക്കോ പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയി. അതിന് ശേഷം യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയും കെപിസിസി ജനറല്‍ സെക്രട്ടറിയും ആയി.

പാര്‍ട്ടി പിളര്‍ത്തിയ ചാക്കോ

പാര്‍ട്ടി പിളര്‍ത്തിയ ചാക്കോ

1978 ല്‍ എകെ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍, കൂടെയുണ്ടായിരുന്ന ആളാണ് പിസി ചാക്കോ. അന്ന് ഇടതുക്ഷത്തിനൊപ്പം നിലകൊണ്ട ചാക്കോ 1980 ല്‍ പിറവത്ത് നിന്ന് മത്സരിച്ച് ജയിക്കുകയും ചെയ്തു. അന്ന് നിലവില്‍ വന്ന ഇകെ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയും ആയി.

ആന്റണി പോയിട്ടും പോകാതെ

ആന്റണി പോയിട്ടും പോകാതെ

എകെ ആന്റണിയുടെ ഇടതുമുന്നണി ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. 1982 ല്‍ ആന്റണിയും പാര്‍ട്ടിയും തികെ കോണ്‍ഗ്രസില്‍ ലയിച്ചെങ്കിലും പിസി ചാക്കോ അതിന് തയ്യാറായില്ല. നാല് വര്‍ഷം കോണ്‍ഗ്രസ് എസിന്റെ സംസ്ഥാന പ്രസിഡന്റ് ആയി തുടരുകയും ചെയ്തു. ഒടുവില്‍ കോണ്‍ഗ്രസിലേക്ക് തിരികെ എത്തുകയും ചെയ്തു.

നേതൃത്വത്തിന് പ്രിയപ്പെട്ടവന്‍

നേതൃത്വത്തിന് പ്രിയപ്പെട്ടവന്‍

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് എന്നും പ്രിയപ്പെട്ടവനായിരുന്നു പിസി ചാക്കോ. ലോക്‌സഭ തിരഞ്ഞെടുപ്പുകളിലായിരുന്നു ചാക്കോ കൂടുതല്‍ മത്സരിച്ചത്. 1991 ല്‍ തൃശൂരില്‍ നിന്നും 1996 ല്‍ മുകുന്ദപുരത്ത് നിന്നും 1998 ല്‍ ഇടുക്കിയില്‍ നിന്നും 2009 ല്‍ തൃശൂരില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

രണ്ട് തോല്‍വികള്‍

രണ്ട് തോല്‍വികള്‍

ഇതിനിടെ രണ്ട് തിരഞ്ഞെടുപ്പുകളില്‍ പിസി ചാക്കോ പരാജയപ്പെടുകയും ചെയ്തു. 1999 ല്‍ കോട്ടയത് സിപിഎമ്മിന്റെ സുരേഷ് കുറുപ്പിനോടായിരുന്നു ആദ്യ പരാജയം. പിന്നീട് 2014 ല്‍ ചാലക്കുടിയില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച സിനിമ താരം ഇന്നസെന്റിനോടും പരാജയപ്പെട്ടു.

നിര്‍ണായക നേതാവ്

നിര്‍ണായക നേതാവ്

ദേശീയ തലത്തില്‍ കോണ്‍ഗ്രസില്‍ നിര്‍ണായക സ്ഥാനമുള്ള നേതാവായിരുന്നു പിസി ചാക്കോ. വിവാദമായ ടുജി സ്‌പെക്ട്രം വിവാദത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷനായി കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചത് പിസി ചാക്കോയെ ആയിരുന്നു.

പ്രവര്‍ത്തക സമിതി അംഗം

പ്രവര്‍ത്തക സമിതി അംഗം

കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ പ്രവര്‍ത്തക സമിതിയിലും അംഗമായിരുന്നു പിസി ചാക്കോ. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവയ്ക്കുമ്പോള്‍ പ്രവര്‍ത്തക സമിതി അംഗമായിരുന്നു അദ്ദേഹം. ദില്ലി സംസ്ഥാനത്തിന്റെ ചുമതലയും ഹൈക്കമാന്റ് പിസി ചാക്കോയെ ഏല്‍പിച്ചിരുന്നു.

തിരിച്ചുവരവില്‍ പാളി

തിരിച്ചുവരവില്‍ പാളി

ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് തിരികെ കേരള രാഷ്ട്രീയത്തിലേക്ക് എത്താനുള്ള നീക്കത്തിലായിരുന്നു പിസി ചാക്കോ. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ചാക്കോയ്ക്ക് സ്ഥാനമില്ലാത്ത സ്ഥിതിയാണ് കണ്ടത്. ഇതോടെയാണ് അദ്ദേഹം കടുത്ത പ്രതിസന്ധിയിലായത്.

ഗ്രൂപ്പുകളി സഹിക്കവയ്യ

ഗ്രൂപ്പുകളി സഹിക്കവയ്യ

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്ല എന്നാണ് പിസി ചാക്കോ പറയുന്നത്. ഇവിടെ ഐ ഗ്രൂപ്പും, എ ഗ്രൂപ്പും രണ്ട് പാര്‍ട്ടികളായി പ്രവര്‍ത്തിക്കുകയാണ് എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ആരോപണം. അത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നില്‍ക്കുന്നില്ല എന്നാണ് ചാക്കോ എടുത്ത നിലപാട്.

Recommended Video

cmsvideo
മുസ്ലീങ്ങളെ തൊട്ടാൽ വെറുതെ വിടില്ല.. പി സി ജോർജ് നാടിന്റെ ശാപം | Oneindia Malayalam

കെഎം ഷാജിയ്ക്ക് അടുത്ത കുരുക്ക്; കളമശ്ശേരിയില്‍ പോയാല്‍ കുടുങ്ങും... അന്വേഷണ റിപ്പോര്‍ട്ട് വരുന്നുകെഎം ഷാജിയ്ക്ക് അടുത്ത കുരുക്ക്; കളമശ്ശേരിയില്‍ പോയാല്‍ കുടുങ്ങും... അന്വേഷണ റിപ്പോര്‍ട്ട് വരുന്നു

ബിജെപിയില്‍ നിര്‍ണായക നീക്കം; സുരേഷ് ഗോപി മത്സരിച്ചേ പറ്റൂ എന്ന് കേന്ദ്രം; ഗുരുവായൂരില്‍ നോക്കാമെന്ന് താരംബിജെപിയില്‍ നിര്‍ണായക നീക്കം; സുരേഷ് ഗോപി മത്സരിച്ചേ പറ്റൂ എന്ന് കേന്ദ്രം; ഗുരുവായൂരില്‍ നോക്കാമെന്ന് താരം

English summary
PC Chacko left Congress! Know all about the political life of PC Chacko
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X