കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടപ്പിലായ വൃദ്ധജനങ്ങള്‍ക്കും ആശ്രയമാകുന്ന പുലോമജ സൊസൈറ്റി

  • By Meera Balan
Google Oneindia Malayalam News

രോഗബാധിതരും ഒറ്റപ്പെട്ട് കഴിയുന്നവരുമായ വൃദ്ധജനങ്ങള്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് പ്രവര്‍ത്തിയ്ക്കുന്ന പുലോമജ സൊസൈറ്റി വേറിട്ട കാഴ്ചയാവുന്നു. രോഗികളായ വൃദ്ധരേയും പാര്‍പ്പിയ്ക്കുമെന്നതിനാല്‍ ഏറെ സ്വീകാര്യതയാണ് പുലോമജയ്ക്ക് ലഭിയ്ക്കുന്നത്. ടെക്നോപാര്‍ക്കിന് സമീപമാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. പുലോമജയിലെ അന്തേവാസിയുടെ ബന്ധുക്കളുടെ അനുഭവങ്ങള്‍ തന്നെ സ്ഥാപനത്തിന്‍റെ കാര്യക്ഷമത വിളിച്ചോതുന്നു.

ടെക്‌നോ പാര്‍ക്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ് ലതിക. ഭര്‍ത്താവ് ദേശസാല്‍കൃത ബാങ്കിലും. ഭാരിച്ച ശമ്പളത്തോടൊപ്പം വലിയ ഉത്തരവാദിത്തങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ലതികയുടെ അമ്മ അപ്രതീക്ഷിതമായി രോഗബാധിതയാവുന്നത്. അവര്‍ അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പിടിയിലകപ്പെട്ടുവെന്നും രോഗമുക്തി പ്രതീക്ഷിക്കേണ്ട എന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി.

Pulomaja 1

മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതിനാല്‍ അമ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷം ജോലിക്കു പോകുവാന്‍ ദമ്പതികള്‍ തുടങ്ങിയെങ്കിലും പ്രശ്‌നം അവിടെ അവസാനിച്ചില്ല. സ്വബോധം നഷ്ടപ്പെട്ടു തുടങ്ങിയ അമ്മ, അപകടങ്ങളില്‍ നിന്ന് അപകടങ്ങളിലേക്ക് നീങ്ങി. ഇലക്ട്രിക്ക് വയറുകള്‍ മുറിക്കുകയും, ചെടികള്‍ക്കു തളിക്കുന്ന കീടനാശിനി കുടിച്ചു നോക്കാന്‍ ശ്രമിക്കുകയും, വസ്ത്രങ്ങളുപേക്ഷിക്കുകയുമൊക്കെ ആയപ്പോള്‍ 24 മണിക്കൂറും മേല്‍ നോട്ടത്തിന് ആളുവേണമെന്നായി.

Pulomaja 2

ഹോം നേഴ്‌സുകളുടെ സേവനം തേടിയെങ്കിലും ഉറക്കമൊഴിഞ്ഞുള്ള കാവലിന് ഒരാഴ്ചയില്‍ കൂടുതല്‍ ആരും തയ്യാറായില്ല. ജോലി രാജി വയ്ക്കുന്നതിനു മുന്നോടിയായി ലതിക അവധിയില്‍ പ്രവേശിച്ചു. ഈ ഘട്ടത്തിലാണ് വൃദ്ധസദനത്തിലേക്ക് അമ്മയെ മാറ്റുന്ന കാര്യം ആലോചിച്ചു തുടങ്ങിയത്. എന്നാല്‍ പ്രാഥമിക ആവശ്യങ്ങള്‍ സ്വയം നിറവേറ്റാന്‍ കഴിവില്ലാത്ത രോഗിയെ സ്വീകരിക്കുവാന്‍ വൃദ്ധ സദനങ്ങളും തയ്യാറായില്ല.

Pulomaja 3

ഒരു സ്‌നേഹിത പറഞ്ഞാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് അധികം അകലെയല്ലാതെ പ്രവര്‍ത്തിക്കുന്ന പുലോമജ സൊസൈറ്റിയെക്കുറിച്ചറിയുന്നത്. വൃദ്ധരെയും കിടപ്പിലായ രോഗികളെയും പരിചരിക്കുന്നതിന് ആവശ്യമായ സന്നാഹങ്ങളുമായി സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി.

അമ്മയെ വൃദ്ധ സദനത്തിലേക്ക് മാറ്റി ലതിക വീണ്ടും ജോലിക്കു പോയി തുടങ്ങി. സായാഹ്നങ്ങളിലും അവധി ദിവസങ്ങളിലും ഓടി അമ്മയ്ക്കടുത്തെത്തും.പണ്ട് കൂട്ടുകുടുംബങ്ങളില്‍ രോഗികളെയും വൃദ്ധരെയും പരിചരിക്കുവാന്‍ കൂടുംബാംഗങ്ങള്‍ക്കു തന്നെ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നത്തെ അണുകുടുംബങ്ങളില്‍ അത്തരമൊരു സാഹചര്യം അസാധ്യമാണ്.

മുഴുവന്‍ സമയ പരിചരണമാവുമ്പോള്‍ ഒന്നിലധികം ഹോം നഴ്‌സുകളും അവര്‍ക്കു ഭക്ഷണത്തിനു പ്രത്യേക സംവിധാനവുമെല്ലാം വേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് വൃദ്ധസദനങ്ങളുടെ പ്രസക്തി. താമസവും ഭക്ഷണവുമടക്കം പ്രതിമാസം പതിനായിരം രൂപയ്ക്ക് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാണ്.

എന്നാല്‍ പല സദനങ്ങളും കിടപ്പിലായ രോഗികളെ സ്വീകരിക്കുന്നില്ല. ഇതിനൊരപവാദമാണ് പുലോമജ സൊസൈറ്റി. ഇവിടെ പൂര്‍ണ്ണ ആരോഗ്യത്തോടെ വിശ്രമജീവിതം നയിക്കുന്നവരുണ്ട്. മക്കള്‍ വിദേശത്തായതു കൊണ്ടും ഭാര്യയോ ഭര്‍ത്താവോ മരിച്ചതു കൊണ്ടും മറ്റും വീട്ടിലുണ്ടായ ഏകാന്തതയെ മറി കടക്കുവാനാണ് അവര്‍ ഇവിടേക്കെത്തുന്നതെന്ന് പുലോമജ സൊസൈറ്റിയുടെ പ്രവര്‍ത്തക രശ്മി പറയുന്നു.

കിടപ്പിലായ രോഗികളെ സ്വീകരിക്കുവാന്‍ ഞങ്ങള്‍ക്കു യാതൊരു ബുദ്ധിമുട്ടുമില്ല. തീരെ അവശനിലയില്‍ ഇവിടെയെത്തി ഏഴോ എട്ടോ മാസം കൊണ്ട് ആരോഗ്യം വീണ്ടെടുത്തു തിരിച്ചു പോകുന്നവരുമുണ്ട്. പോലീസുകാരനായ ഭര്‍ത്താവിന്റെ അകമഴിഞ്ഞ പിന്തുണയും ഈ പാത പിന്‍തുടരുവാന്‍ രശ്മിയെ സഹായിക്കുന്നു. (രോഗികളുടെ ബന്ധുക്കളുടെ പേര് യാഥാര്‍ത്ഥമല്ല)

പുലോമജ സൊസൈറ്റി ബന്ധപ്പെടാം - മൊബൈല്‍ ഫോണ്‍ +917560986687
ഇ മെയില്‍: [email protected]

English summary
Pulomaja Society, an old age home for pensioners as well as bed ridden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X