Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനി ശമ്പളം കൊടുക്കുന്നത് കള്ളപ്പണം കൊണ്ടോ? ഫേസ്ബുക്കില്‍ പത്രക്കാരുടെ തല്ല്.. കൗതുകത്തോടെ ആളുകൾ!

സൂര്‍ത്തുക്കളേ.. മ്മടെ രണ്ട് ചങ്ങായിമാരും പുതിയ തട്ടകത്തില്‍ പുതിയ ഷോയുമായി എത്തുന്നു .. ഇന്ന് മുതല്‍ രാത്രി 9 മണിക്ക് .. സ്വീകരിച്ചാലും... - എന്ന് പറഞ്ഞ് എസ് ലല്ലു ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുന്നത് വരെ സ്ഥിതിഗതികളെല്ലാം ശാന്തമായിരുന്നു. മീഡിയ വണ്ണില്‍ നിന്നും എത്തിയ സനീഷ് ഇളയിടത്തും ഏഷ്യാനെറ്റില്‍ നിന്നും എത്തിയ ശരത് ചന്ദ്രനും ന്യൂസ് 18 കേരളത്തില്‍ ചെയ്യുന്ന പുതിയ ഷോയെക്കുറിച്ചായിരുന്നു ലല്ലുവിന്റെ ഇന്‍ട്രോ.

Read Also: 5 വര്‍ഷത്തിനുള്ളില്‍ എല്ലാ ജേര്‍ണലിസ്റ്റുകളും അംബാനിക്ക് കീഴില്‍?

Read Also: 9 മാസത്തെ ഗര്‍ഭത്തിന് ശേഷം... മോദിയെ വലിച്ചൊട്ടിച്ച് കെ മുരളീധരന്‍.. വിശ്വാസം വരാതെ സോഷ്യല്‍ മീഡിയ!

അംബാനിയുടെ ചാനലില്‍ പണിയെടുക്കുകയും ഫേസ്ബുക്കില്‍ അംബാനിയെ വിമര്‍ശിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് കുറച്ച് പേര്‍ പറഞ്ഞു. അതിലൊന്നും കാര്യമില്ലെന്ന്് മറ്റ് ചിലരും. അംബാനിയുടെ കൊള്ളമുതലിന്റെ പങ്ക് പറ്റിക്കൊണ്ടാണ് എണ്ണക്കമ്പനികളുടെ കൊള്ളയ്‌ക്കെതിരെ ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത് എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അഭിലാഷ് നായരും രംഗത്ത് വന്നു. ഇതിന് ലല്ലു മറുപടി പറഞ്ഞു. അങ്ങനെ ജേര്‍ണലിസ്റ്റുകള്‍ തമ്മിലായി വാക്‌പോര്. അത് കണ്ട് അമ്പരക്കുകയാണ് ആളുകള്‍.

അഭിലാഷ് നായരുടെ പോസ്റ്റ്

അഭിലാഷ് നായരുടെ പോസ്റ്റ്

അംബാനിമാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനായി പെട്രോള്‍/ഡീസല്‍ വില കുത്തനെ കൂട്ടിയ എണ്ണക്കമ്പനികളുടെ (അയ്യോ അല്ല, മോദിയുടെ ) കൊള്ളയ്ക്കെതിരേ അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു... എവിടെയിരുന്നുകൊണ്ട്? കൊള്ളലാഭമുണ്ടാക്കുന്ന അംബാനിയുടെ ചാനലിലിരുന്നു അയാള്‍ 'കൊള്ള' ചെയ്തുണ്ടാക്കിയ മുതലിന്റെ പങ്ക് ശമ്പളം പറ്റിക്കൊണ്ട്... 'മുതലാളിത്തം തുലയട്ടെ...പെട്രോള്‍ / ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുക ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അലറിവിളിച്ചിട്ടു അവര്‍ പരസ്പരം നോക്കി കണ്ണിറുക്കി ഒരു ചിരി ചിരിച്ചു...ഒറ്റുകാരന്റെ ചിരി..

അഭിലാഷിന് ലല്ലുവിന്റെ മറുപടി

അഭിലാഷിന് ലല്ലുവിന്റെ മറുപടി

അഭിലാഷേ... വല്ലാതങ്ങ് തിളയ്ക്കരുത്.. മാധ്യമ പ്രവര്‍ത്തകന്‍ എവിടായാലും അവന്റെ ജോലി ചെയ്യുന്നവരാ. എന്ന് വച്ച് അവര്‍ക്ക് നിലപാടില്ല എന്ന് കരുതരുത്.. ഓരോ പ്രശ്‌നത്തിലും നിങ്ങള്‍ മോദിയെ അനുകൂലിക്കുന്നത് പോലെ വിമര്‍ശിക്കാനും സ്‌പേസ് ഉള്ള രാജ്യമാണിത്... മോദി പ്രധാനമന്ത്രി ആകും മുമ്പ് കേരളത്തില്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങിയവരാ ഇവര് രണ്ട് പേരും... മാധ്യമ പ്രവര്‍ത്തകരെന്ന നിലയില്‍ കഴിവ് തെളിയിച്ചവരും .. - ഇതായിരുന്നു ലല്ലുവിന്റെ മറുപടി.

ഓഫീസ് ജോലി വേറെ വ്യക്തി ജീവിതം വേറെ

ഓഫീസ് ജോലി വേറെ വ്യക്തി ജീവിതം വേറെ

എവിടെ ജോലി ചെയ്യണം എത്ര ശമ്പളം ചോദിക്കണം എന്നത് അവരുടെ ചോയ്‌സാണ്.. നല്ല ശമ്പളമുള്ള ജോലി ആര്‍ക്കാണ് ആഗ്രഹമില്ലാത്തത് .. അംബാനിയുടെ കൈയിലുള്ളതും റിസര്‍വ് ബാങ്ക് അടിച്ച നോട്ട് തന്നാണ്... ജോലി ചെയ്യാതെ ഒരു മുതലാളിയും കൂലി കൊടുക്കില്ല മിസ്റ്റര്‍... നമ്മളൊന്നിച്ച് ജോലിയെടുത്തല്ലേ... നടുവൊടിഞ്ഞ് പണിയെടുത്തിട്ടും കാശില്ലാതെ തെണ്ടിത്തിരിഞ്ഞിട്ടുണ്ട്.... എന്ന് പറഞ്ഞ് ജീവിതകാലം മൊത്തം അത് തന്നെ ചെയ്യണോ ... ഏതൊരു ജോലിയും പോലെ മാധ്യമ പ്രവര്‍ത്തനവും പുതിയ സാധ്യതകളുടേതാണെന്ന് ഞാന്‍ പറഞ്ഞു തരണോ ... അഭിലാഷേ ജോലി വേറെ .. ഓഫീസിലെ ജോലി പകര്‍ത്താന്‍ ഉള്ളതല്ല വ്യക്തി ജീവിതം..

അഭിലാഷിന് പറയാനുള്ളത്

അഭിലാഷിന് പറയാനുള്ളത്

മാധ്യമപ്രവര്‍ത്തകര്‍ എന്നല്ല ഏത് പ്രൊഫഷനലിനും അവരുടെ ജോലി ചെയ്താലേ വേതനം ലഭിക്കൂ. അവര്‍ക്കു നിലപാടും ആകാം. ആകാം എന്നല്ല നിലപാട് വേണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ലല്ലുതന്നെ മുമ്പൊരിക്കല്‍ പറഞ്ഞതായി ഓര്‍ക്കുന്നു 'നിഷ്പക്ഷത എന്നതൊരു ലോക ഉടായിപ്പു ആണ്' എന്ന്. പൂര്‍ണ്ണമായും ശരിയാണ്. 'നിഷ്പക്ഷത' എന്ന തട്ടിപ്പിനേക്കാള്‍ എന്തുകൊണ്ടും നല്ലത് 'നിലപാടുണ്ട് ' എന്ന നിലത്തന്നെയാണ്. പ്രത്യേകിച്ച്, മാധ്യമപ്രവര്‍ത്തകര്‍ക്കു കൃത്യമായ നിലപാട് ഉണ്ടായിരിക്കുകയും വേണം.

രാഷ്ട്രീയവും ജോലിയും രണ്ടും രണ്ടാണോ

രാഷ്ട്രീയവും ജോലിയും രണ്ടും രണ്ടാണോ

പക്ഷേ , അവിടെ ഒരു ബാലന്‍സിംഗ് ഉണ്ടാകുന്നതില്‍ തെറ്റുണ്ടോ ലല്ലു? ലല്ലുവിന്റെ രാഷ്ട്രീയ നിലപാടില്‍നിന്നും കടുകിട മാറാതെ...തൊഴില്‍പരമായ ലല്ലുവിന്റെ ഇന്റഗ്രിറ്റിയെ ആരും ചോദ്യം ചെയ്യാന്‍ അവസരം കൊടുക്കാതെ വിമര്‍ശനങ്ങളില്‍ ഒരു ബാലന്‍സിംഗ് ആയിക്കൂടെ? നിര്‍ഭാഗ്യവശാല്‍ അത് കാണുന്നില്ല എന്ന് പറയാതെ വയ്യ. മോദിയെന്നല്ല ആരും വിമര്‍ശനത്തിന് അതീതരല്ല എന്നാണെന്റെ നിലപാട്. ഓരോ വിഷയത്തിന്റെ തീവ്രതയനുസരിച്ചു വിമര്‍ശനത്തിന്റെ മൂര്‍ച്ചയും എരിവും കൂടുകയും ചെയ്യും. അതും സ്വാഭാവികം.

 നന്ദികേടാണ് ചെയ്യുന്നത്

നന്ദികേടാണ് ചെയ്യുന്നത്

പെട്രോള്‍ / ഡീസല്‍ വില വര്‍ദ്ധനവിലൂടെ അവിഹിതമായി കൊള്ളലാഭം ഉണ്ടാക്കുന്ന (എന്ന് നിങ്ങളൊക്കെത്തന്നെ പറയുന്ന) അംബാനിയുടെ ശമ്പളക്കാരനായിരുന്നുകൊണ്ട് (അയാളുടെ കൊള്ളമുതലിന്റെ ഒരു വിഹിതമാണല്ലോ അതും) അയാള്‍ക്ക് വീണ്ടും വീണ്ടും ലാഭമുണ്ടാക്കാന്‍ വേണ്ടിയെന്ന് നിങ്ങള്‍ പറയുന്ന പെട്രോള്‍ / ഡീസല്‍ വില വര്‍ദ്ധനവിനെ ട്രോളുന്നത് 'കഞ്ഞി തന്നവന്റെ കരണത്തുതന്നെ എച്ചില്‍ക്കൈകൊണ്ടു അടിക്കുന്ന' നന്ദികേടാണ് ലല്ലു... നെറികേടാണ് ലല്ലു. അങ്ങനെ വാരിയുന്നുന്ന ചോറ് അജീര്‍ണ്ണം വരുത്തിവെയ്ക്കാതെ നോക്കണം. ലാല്‍സലാം. - ഇങ്ങനെ പറഞ്ഞ് അഭിലാഷും അവസാനിപ്പിക്കുന്നു.

കൗതുകത്തോടെ ആളുകള്‍

കൗതുകത്തോടെ ആളുകള്‍

സോഷ്യല്‍ മീഡിയയില്‍ പോപ്പുലറായ മാധ്യമ പ്രവര്‍ത്തകരുടെ പോസ്റ്റും മറുപോസ്റ്റും മറുപടിപോസ്റ്റും കണ്ട് അന്തംവിട്ട് നില്‍ക്കുകയാണ് ആളുകള്‍. ലല്ലുവിനും അഭിലാഷിനും അനുകൂലമായി കമന്റുകളുണ്ട്. തങ്ങളുടെ രാഷ്ട്രീയം ഇടയില്‍ കയറ്റി കമന്റുകളിട്ട് രംഗം കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നവരും കൂട്ടത്തിലുണ്ട്.

ലല്ലുവിൻറെ ആദ്യത്തെ പോസ്റ്റ്

മീഡിയ വണ്ണില്‍ നിന്നും എത്തിയ സനീഷ് ഇളയിടത്തും ഏഷ്യാനെറ്റില്‍ നിന്നും എത്തിയ ശരത് ചന്ദ്രനും ന്യൂസ് 18 കേരളത്തില്‍ ചെയ്യുന്ന പുതിയ ഷോയെക്കുറിച്ച് ലല്ലു എഴുതിയ പോസ്റ്റ്

അഭിലാഷിൻറെ പോസ്റ്റ്

ശരതിൻറെയും സനീഷിൻറെയും ഫോട്ടോ വെച്ച് കളിയാക്കി അഭിലാഷ് എഴുതിയ പോസ്റ്റ്

ഇതിന് ലല്ലുവിൻറെ മറുപടി

അഭിലാഷ് നായരുടെ പോസ്റ്റിന് ലല്ലു മറുപടി പറയുന്നു

നയംവ്യക്തമാക്കി അഭിലാഷ്

എന്തുകൊണ്ട് താൻ ഇങ്ങനെ പറഞ്ഞു എന്ന് അഭിലാഷ് വിശദീകരിക്കുന്ന പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+