കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണിക്കൊന്നയുടെ പിറവിക്കു പിന്നിലെ കഥ

  • By Desk
Google Oneindia Malayalam News

കണികാണുന്ന എല്ലാ മലയാളികള്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് കണിക്കൊന്ന. കണിക്കൊന്ന ഇല്ലാതെ വിഷുപ്പുലരിയില്‍ കണികാണല്‍ പൂര്‍ണ്ണമല്ല എന്നാണ് സങ്കല്പം. കണിക്കൊന്നയുടെ സ്വര്‍ണ്ണതിളക്കത്തില്‍ വിളങ്ങിനില്‍ക്കുന്ന കൃഷ്ണവിഗ്രഹത്തെ കണികണ്ടുണരുമ്പോള്‍ ഒരാണ്ടിന്റെ സമൃദ്ധിയാണ് മലയാളികള്‍ തേടുന്നത്. കണിക്കൊന്നയും കൃഷ്ണനും തമ്മിലെന്താണ് ബന്ധമെന്ന് അന്വേഷിച്ചാല്‍ ചെന്നെത്തുന്നത് ഭക്തവല്‍സലനായ കൃഷ്ണന്റെ കാരുണ്യത്തിലേക്കാണ്.

 കൃഷ്ണഭക്തിയും കണിക്കൊന്നയും

കൃഷ്ണഭക്തിയും കണിക്കൊന്നയും


ഒരുഗ്രാമത്തില്‍ ഉണ്ണി എന്നു പേരുളള കൃഷ്ണ ഭക്തനായ ഒരു കുട്ടി ഉണ്ടായിരുന്നു. അവന്റെ അമ്മ ഉണ്ണിക്കണ്ണന്റെ കഥകള്‍ പറഞ്ഞായിരുന്നു അവനെ ദിവസവും ഉറക്കിയിരുന്നത്. അമ്പാടിക്കണ്ണന്റെ ലീലകള്‍ കേട്ടുകേട്ട് ക്രമേണ അവന്റെ മനസില്‍ ഒരാശ തോന്നി. ഉണ്ണിക്കണ്ണനെ ഒന്നുകാണണം. കൃഷ്ണനെ ബാലരൂപത്തില്‍ കാണണമെന്ന ആഗ്രഹം അടക്കാനാവാതെ വന്നപ്പോള്‍ അവന്‍ പ്രാര്‍ത്ഥന തുടങ്ങി. ഉണ്ണിക്കണ്ണനെ കാണാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയോടെ അവന്‍ വീടിനടുത്തുളള കൃഷ്ണക്ഷേത്രത്തിലേക്ക് ദിനവും പോകുമായിരുന്നു.

 പ്രാർത്ഥന ഫലിച്ചു.. കൃഷ്ണൻ കൺമുമ്പിൽ

പ്രാർത്ഥന ഫലിച്ചു.. കൃഷ്ണൻ കൺമുമ്പിൽ


കുട്ടിയുടെ, ഉളളുരുകിയുളള നിഷ്‌കളങ്കമായ പ്രാര്‍ത്ഥന കേട്ട് അവനില്‍ മനം നിറഞ്ഞ കൃഷ്ണന്‍ ഒരു നാള്‍ അവന്റെ മുന്നില്‍ ഉണ്ണിക്കണ്ണന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്രെ. നിനക്കെന്തുവേണമെന്ന ഭഗവാന്റെ ചോദ്യത്തിനു മുന്നില്‍ ബാലന്‍ നിറമിഴിയോടെ മിണ്ടാതെനിന്നപ്പോള്‍ കൃഷ്ണന്‍ അതേചോദ്യം ആവര്‍ത്തിച്ചു. ഒടുവില്‍ ഉണ്ണി ഒരാഗ്രഹം പറഞ്ഞത് എന്നും ഉണ്ണിക്കണ്ണനെക്കാണാന്‍ കഴിയണമെന്ന പ്രാര്‍ത്ഥന ആയിരുന്നു. ആ കുട്ടിയുടെ ശുദ്ധമായ ഭക്തിയില്‍ മനസലിഞ്ഞ കൃഷ്ണന്‍ അവനൊരു സമ്മാനം നല്കി. ഒരു പൊന്നരഞ്ഞാണമായിരുന്നു ഭഗവാന്‍ ഭക്തനുനല്‍കിയ സമ്മാനം. ഉണ്ണികൃഷ്ണന്റെ അരയിലെ പൊന്നരഞ്ഞാണം അങ്ങനെ കുട്ടിക്ക് ലഭിച്ചു. അവനത് കൂട്ടുകാരെക്കാട്ടി പറഞ്ഞു, കണ്ണന്‍ തന്നതാണ് എനിക്കീ പൊന്നരഞ്ഞാണമെന്ന്. കുട്ടികളവനെ കളിയാക്കി.

പഴിചാ‍ർത്തിയത് കൃഷ്ണഭക്തനെ

പഴിചാ‍ർത്തിയത് കൃഷ്ണഭക്തനെ

പിറ്റേന്നു രാവിലെ കൃഷ്ണക്ഷേത്രത്തിലെ പൂജാരി പുലര്‍കാലപൂജകള്‍ക്കായി ശ്രീകോവില്‍ തൂറന്നപ്പോഴാണ് അക്കാര്യം മനസിലാക്കിയത്. കൃഷ്ണവിഗ്രത്തില്‍ അണിയിച്ചിരുന്ന തിരുവാഭരണം, പൊന്നരഞ്ഞാണം കാണാനില്ല. മോഷണം പോയതുതന്നെ എന്ന വാര്‍ത്ത നാടറിഞ്ഞു. പൊന്നരഞ്ഞാണം ഉണ്ണിയുടെ പക്കലുണ്ടെന്നറിഞ്ഞ നാട്ടുകാരും ക്ഷേത്രംകാര്യക്കാരും അവിടേക്കെത്തി. കുട്ടി അമ്പലത്തില്‍ നിന്നും പൊന്നരഞ്ഞാണം മോഷ്ടിച്ചതാണെന്ന് എല്ലാവരും ചേര്‍ന്നു പറഞ്ഞു.

കണിക്കൊന്നയ്ക്ക് പിന്നിൽ

കണിക്കൊന്നയ്ക്ക് പിന്നിൽ

കൃഷ്ണഭക്തനായ തന്റെ മകന്‍ ഭഗവാന്റെ ആഭരണം മോഷ്ടിച്ചെന്ന വാര്‍ത്ത താങ്ങാനാവാത്ത അമ്മ അവനെ അടിച്ചു. സങ്കടവും അപമാനവും കൊണ്ട് തളര്‍ന്ന ആ അമ്മ, കൃഷ്ണന്‍ ഉണ്ണിക്കു നല്‍കിയ പൊന്നരഞ്ഞാണം അവന്റെ കയ്യില്‍നിന്നും വാങ്ങി വലിച്ചെറിഞ്ഞു. പൊന്നരഞ്ഞാണം ചെന്നുവീണത് പൂന്തോട്ടത്തിലെ ഒരു മരക്കൊമ്പിലായിരുന്നു. പൊന്നരഞ്ഞാണം ചെന്നുവീണതും ആ മരക്കൊമ്പ് പൂക്കളെക്കൊണ്ടുനിറഞ്ഞു- സ്വര്‍ണ്ണമണികള്‍ പോലെയുള്ള പൂക്കള്‍. കൃഷ്ണന്റെ പൊന്നരഞ്ഞാണമാണ് കണിക്കൊന്നപ്പൂക്കള്‍ എന്നാണ് സങ്കല്പം. വിഷുവിന് കണിയൊരുക്കമ്പോള്‍ കൃഷ്ണവിഗ്രഹത്തിനൊപ്പം കൊന്നപ്പൂക്കള്‍ക്കും പ്രാധാന്യം കിട്ടിയതിനു പിന്നിലുളള കാരണം ഇതാണെന്നു പറയപ്പെടുന്നു.

English summary
Story behind golden shower and Vishu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X