കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടി അപകടത്തിന് കാരണം അമിത വേഗമോ?

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: സാധാരണ വാഹനാപകടങ്ങളുണ്ടാകുന്പോള്‍ അമിത വേഗമാണ് കാരണമെന്ന് വിമര്‍ശം ഉണ്ടാകാറുണ്ട്. എന്നാല്‍ അത് റോഡപകടങ്ങളില്‍ മാത്രമാണ്. വിമാനം, കപ്പല്‍, തീവണ്ടി എന്നിവയുടെ കാര്യത്തില്‍ ഇത്തരം ആരോപണങ്ങള്‍ അധികമാരും ഉന്നയിക്കാറില്ല.

എന്നാല്‍ മഹാരാഷ്ട്രയില്‍ കൊങ്കണ്‍ പാതയില്‍ ഉണ്ടായ തീവണ്ടി അപകടത്തിന് കാരണം അമിത വേഗമാണെന്നാണ് ചില ദൃക്‌സാക്ഷികളുടെ ആരോപണം. തുരങ്കം കടന്ന് അതിവേഗത്തില്‍ വന്ന തീവണ്ടി പാളം തെറ്റി മറിയുകയായിരുന്നുവത്രെ.

അപകടത്തിന്‌റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വിശദമായ അന്വേഷണത്തിലൂടെയേ കണ്ടെത്താന്‍ കഴിയൂ എന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. എന്തായാലും പാളത്തിലെ തകരാറായിരിക്കും കാരണം എന്നാണ് പ്രാഥമിക നിഗമനം.

അപകടപാത

അപകടപാത

കൊങ്കണ്‍ പാത പലപ്പോഴും അപകട പാതയാണ്. മഴക്കാലം തുടങ്ങിയാല്‍ പിന്നെ എവിടെ നോക്കിയാലും മണ്ണിടിച്ചിലാണ് പതിവ്. അടുത്തകാലത്ത് നേരിടേണ്ടിവന്ന വലിയ അപകടങ്ങളില്‍ ഒന്നാണ് ഇത്.

കൊല്ലപ്പെട്ടത് എത്ര പേര്‍

കൊല്ലപ്പെട്ടത് എത്ര പേര്‍

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. 18 പേര്‍ മരിച്ചു എന്ന് ചിലര്‍, 19 എന്ന് മറ്റു ചിലര്‍. 20 പേരാണ് മരിച്ചെന്ന് വേറെ ചിലര്‍.

ലേഡീസ് കമ്പാര്‍ട്ടമെന്റും

ലേഡീസ് കമ്പാര്‍ട്ടമെന്റും

പാളം തെറ്റിയ ബോഗികളില്‍ ഒന്ന് വനിത കമ്പാര്‍ട്ടമെന്റ് ആയിരുന്നു.സ്ത്രീകളും കുട്ടികളും അടക്കം ഈ ബോഗിയില്‍ 90 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

അപകടത്തില്‍ പെട്ടത് 500 പേര്‍

അപകടത്തില്‍ പെട്ടത് 500 പേര്‍

പാളം തെറ്റിയ അഞ്ച് ബോഗികളിലായി അഞ്ഞൂറോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. 89 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

രക്ഷാ പ്രവര്‍ത്തനത്തിന് നാട്ടുകാര്‍

രക്ഷാ പ്രവര്‍ത്തനത്തിന് നാട്ടുകാര്‍

അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. കഴിയുന്നത്രെ ആളുകളെ ഇവര്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

English summary
What is the reason behind Mumbai Train accident... over speed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X