നായികയായി തുടക്കം, പിന്നെ സീരിയില്‍ ഒതുങ്ങി... തെറിവിളി നായിക അനിത നായര്‍ സത്യത്തില്‍ ആരാണ്?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

അനിത നായര്‍ എന്ന നടി കുറച്ച് കാലമായി വിവാദ നായികയാണ്. കൈരളി ടിവിയിലെ കുക്കറി റിയാലിറ്റി ഷോയില്‍ ലക്ഷ്മി നായരെ പച്ചത്തെറി വിളിച്ചായിരുന്നു അനിത കുപ്രസിദ്ധി നേടിയത്. ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ വിനു വി ജോണിന് നേര്‍ക്കായിരുന്നു കുതിരകയറ്റം.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടക്കുന്ന ചര്‍ച്ചകളായിരുന്നു അനിതയെ ചൊടിപ്പിച്ചത്. തന്റെ പ്രതികരണത്തിന്റെ വീഡിയോ അനിത തന്നെ ആയിരുന്നു പുറത്ത് വിട്ടത്.

ദിലീപിന് വേണ്ടി വന്‍ പിആര്‍ ഏജന്‍സി പണമിറക്കുന്നു എന്ന ആരോപണം കത്തി നില്‍ക്കുമ്പോള്‍ ആയിരുന്നു അനിതയുടെ വീഡിയോ പുറത്ത് വന്നത്. വലിയ പിന്തുണ ആയിരുന്നു ദിലീപ് ആരാധകരില്‍ നിന്ന് അനിതയ്ക്ക് ലഭിച്ചത്.

എന്നാല്‍ പിന്തുണയ്ക്കുന്നതിന് മുമ്പ് അനിത നായര്‍ ആരാണ് എന്ന് അറിയേണ്ടേ... അതൊരു കഥയാണ്!!!

ആരാണ് അനിത നായര്‍

ആരാണ് അനിത നായര്‍

ആക്ട്രസ് അനിത എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ വീഡിയോയില്‍ അനിത സ്വയം പരിചയപ്പെടുത്തിയത്. സംഗതി സത്യമാണ്. അവര്‍ ഒരു നടി തന്നെ ആണ്.

മൈ ഡിയര്‍ കരടി

മൈ ഡിയര്‍ കരടി

നായിക ആയിട്ടാണ് അനിത നായര്‍ മലയാള സിനിമയില്‍ എത്തുന്നത്. അതും 18 വര്‍ഷങ്ങള്‍ക്ക് മുമ്പ്. കലാഭവന്‍ മണി നായകനായ മൈ ഡിയര്‍ കരടിയില്‍.

നായികയായി വന്നിട്ടും

നായികയായി വന്നിട്ടും

മൈ ഡിയര്‍ കരടി അത്യാവശ്യം ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ തന്നെ ആയിരുന്നു. ജഗതി ശ്രീകുമാറും, പ്രേംകുമാറും സലിം കുമാറും ബൈജുവും ഒക്കെ ഈ സിനിമയില്‍ വേഷമിട്ടിരുന്നു. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.

ജോക്കറില്‍ മെച്ചപ്പെട്ടു

ജോക്കറില്‍ മെച്ചപ്പെട്ടു

ആദ്യ സിനിമയില്‍ നായികയായെങ്കിലും പിന്നീട് അനിതയെ തേടി നായികാ വേഷങ്ങള്‍ ഒന്നും വന്നില്ല. ജോക്കറില്‍ നിഷാന്ത് സാഗറിന്റെ ജോഡിയായി ലഭിച്ച വേഷം അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടു. ഈ സിനിമയില്‍ ദിലീപ് ആയിരുന്നു നായകന്‍.

സഹനടിയായും തിളങ്ങിയില്ല

സഹനടിയായും തിളങ്ങിയില്ല

സിനിമയില്‍ പിന്നീട് അനിത നായര്‍ക്ക് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചില്ല എന്നതാണ് സത്യം. ഒന്ന് രണ്ട് സിനിമകളില്‍ സഹനടിയായി എത്തിയെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെടുകയും ചെയ്തില്ല.

സിനിമ ഇല്ലെങ്കില്‍ സീരിയല്‍

സിനിമ ഇല്ലെങ്കില്‍ സീരിയല്‍

സിനിമയില്‍ അവസരം കുറഞ്ഞതിനെ തുടര്‍ന്ന് സീരിയലില്‍ എത്തിയ അനേകം പേരില്‍ ഒരാളാണ് അനിത നായര്‍. പക്ഷേ സീരിയല്‍ രംഗത്തും അവര്‍ക്ക് അങ്ങനെ പേരെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ വേഷങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല.

വിവാഹം

വിവാഹം

സീരിയല്‍ താരമായ മധു മേനോനെ ആണ് അനിത വിവാഹം കഴിച്ചത് ഇത് അത്യാവശ്യം വാര്‍ത്ത ആവുകയും ചെയ്തിരുന്നു.

കൈരളി ടിവിയിലൂടെ കുപ്രസിദ്ധ

കൈരളി ടിവിയിലൂടെ കുപ്രസിദ്ധ

കൈരളി ടിവിയിലെ കുക്കറി റിയാലിറ്റി ഷോയിലൂടെ ആയിരുന്നു അനിത നായര്‍ ശരിക്കും കുപ്രസിദ്ധയാകുന്നത്. അത്തരം തെറിവിളി ആയിരുന്നു അവര്‍ ലക്ഷ്മി നായര്‍ക്ക് നേരെ നടത്തിയത്. കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറികള്‍.

വിശദീകരണവും വന്നു

വിശദീകരണവും വന്നു

ആ സംഭവത്തില്‍ പിന്നീട് അനിത നായരുടെ വിശദീകരണവും പുറത്ത് വന്നു. താന്‍ മാത്രമല്ല, തന്നേയും തെറിവിളിച്ചിട്ടുണ്ട് എന്നായിരുന്നു അനിത അന്ന് പറഞ്ഞത്.

പ്രൊഡ്യൂസറോടും പ്രശ്‌നം?

പ്രൊഡ്യൂസറോടും പ്രശ്‌നം?

ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടായതിന് ശേഷം ഒരു സീരിയല്‍ നിര്‍മാതാവുമാ.ു അനിത പ്രശ്‌നമുണ്ടാക്കിയിരുന്നതായി ആരോപണം. ഉണ്ട്. എന്തായാലും ഇപ്പോള്‍ നല്ല പബ്ലിസിറ്റി ആണ് അനിതയ്ക്ക് കിട്ടിയത്.

English summary
Who is Anitha Nair, who made a social media wave against media in Actress attack Case.
Please Wait while comments are loading...