കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലപാതക കേസിലും പ്രതി... കോടികള്‍ അമ്മാനമാടുന്ന ഷോമാന്‍, ആരേയും വെല്ലും സുരക്ഷ!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ആരാണ് ഗുര്‍മീത് രാം റഹീം സിങ്? പേരില്‍ തന്നെ രാമനും റഹീമും കടന്നുവരുന്ന എന്ന ഒരു പ്രത്യേകതയുണ്ട് ഈ 'ആള്‍ദൈവത്തിന്'. ഇപ്പോഴിതാ ബലാത്സംഗ കേസില്‍ റാം റഹീം സിങ് കുറ്റക്കാരന്‍ ആണെന്ന് കോടതി വിധിച്ചിരിക്കുന്നു.

രാജ്യത്തെ ഏതൊരു ആള്‍ദൈവത്തേയും വെല്ലുന്ന ആളാണ് ഗുര്‍മീത് സിങ്. ലക്ഷക്കണക്കിന് ആരാധകരും കോടിക്കണക്കിന് രൂപയുടെ സ്വത്തും. രാജ്യത്തെ മുന്‍നിര രാഷ്ട്രീയ നേതാക്കള്‍ക്ക് കിട്ടുന്നതിന് സമാനമായ സുരക്ഷ സംവിധാനങ്ങളും ഉണ്ട്.

പതിവ് സന്യാസിമാരെ പോലെ ആശ്രമ ജീവിതവും ലാളിത്യവും ഒന്നും ഇല്ല ഇദ്ദേഹത്തിന്. ആഡംബരം ആണെങ്കില്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്തത്രയും. കൂടെ സിനിമയും പാട്ടും നൃത്തവും. വിവാഹിതനും നാല് കുട്ടികളുടെ അച്ഛനും ആണ് ഇദ്ദേഹം. ആരും അമ്പരന്ന് പോകും ഈ ജിവിത കഥ കേട്ടാല്‍...

രാജസ്ഥാനില്‍ ജനനം

രാജസ്ഥാനില്‍ ജനനം

രാജസ്ഥാനിലെ ശ്രീഗുരുസാര്‍ മോദിയ ഗ്രാമത്തില്‍ 1967 ഓഗസ്റ്റ് 15 ന് ആയിരുന്നു ഗുര്‍മിത് സിങിന്റെ ജനനം. അച്ഛന്റേയും അമ്മയുടേയുടേയും ഏക മകന്‍. അച്ഛന്റെ വിശ്വാസങ്ങളെ തന്നെ പിന്‍പറ്റി,

ദേര സച്ച സൗദ

ദേര സച്ച സൗദ

സിഖ് മതം ഉള്‍പ്പെടെയുള്ള മതങ്ങളിലെ യാഥാസ്ഥിതികതയെ വിമര്‍ശിക്കുന്ന, വ്യത്യസ്തമായ ദര്‍ശനം കാത്തുസൂക്ഷിക്കുന്ന വിഭാഗം ആണ് ദേര സച്ച സൗദ. 1940 കളില്‍ ആണ് ഇത്തരം ഒരു കൂട്ടായ്മ രൂപീകരിക്കപ്പെടുന്നത്. ഗുര്‍മീത് സിങിന്റെ മാതാപിതാക്കള്‍ ദേര സച്ച സൗദയെ പിന്തുടരുന്നവരായിരുന്നു.

23-ാം വയസ്സില്‍

23-ാം വയസ്സില്‍

ദേര സച്ച സൗദയുടെ ഭാഗമായി മാറിയ ഗുര്‍മീത് റാം റഹീം സിങ് പെട്ടെന്നായിരുന്നു അവരുടെ തലവനായി മാറിയത്. 23-ാം വയസ്സില്‍ അന്നത്തെ മേധാവി ആയിരുന്ന ഷാ സത്‌നം സിങ് ഗുര്‍മീതിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു.

തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല

തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല

1990 സെപ്തംബര്‍ 23 ന് ആയിരുന്നു ഗുര്‍മീത് ദേര സച്ച സൗദയുടെ തലവനായത്. പിന്നീട് തിരഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ഗുര്‍മീതിന്. ഇക്കാലത്തിനിടയില്‍ ഏറ്റവും ശക്തനായ ദേര സച്ച സൗദ നേതാവായി ഗുര്‍മീത് വളര്‍ന്നു.

ആള്‍ദൈവം ആയി

ആള്‍ദൈവം ആയി

ഒരു സാമൂഹ്യ നേതാവ് എന്നതിനപ്പുറം ആള്‍ ദൈവത്തിലേക്കുള്ള വളര്‍ച്ചയാണ് പിന്നീട് കണ്ടത്. അതിനിടെ വിവാദങ്ങള്‍ ചില്ലറയൊന്നും അല്ല ഗുര്‍മീതിന് പിന്നാലെ കൂടിയത്.

ന്യൂജെന്‍ സന്യാസി

ന്യൂജെന്‍ സന്യാസി

സന്യാസിമാരുടെ പതിവ് വട്ടങ്ങള്‍ മുഴുവന്‍ ഉപേക്ഷിച്ച ഗുര്‍മീത് റാം റഹീം സിങ് പിന്നീട് ആഡംബരങ്ങളുടെ പിറകെ ആയിരുന്നു. എല്ലാ സുഖ സൗകര്യങ്ങളും ആവോളം ആസ്വദിച്ചു. കൂട്ടിന് ഒരു ജനസമൂഹം മുഴുവന്‍ പിന്നില്‍.

റോക്ക് സ്റ്റാര്‍ ബാബ

റോക്ക് സ്റ്റാര്‍ ബാബ

പാട്ടും നൃത്തവും ഒക്കെ ആയിരുന്നു ഇദ്ദേഹത്തിന്റെ ഹൈലൈറ്റ്. അങ്ങനെ റോക്ക്‌സ്റ്റാര്‍ ബാബ എന്ന വിളിപ്പേരും കിട്ടി. ഒരുപാട് ആല്‍ബങ്ങളും പുറത്തിറക്കി.

ആഡംബര വാഹനങ്ങള്‍

ആഡംബര വാഹനങ്ങള്‍

റേഞ്ച് റോവറിന്റെ എസ് യുവി ആണ് പ്രിയപ്പെട്ട വാഹനം. ഇത് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നത് ഏറെ പ്രിയപ്പെട്ട കാര്യമാണ്. കറുത്ത എന്‍ഡവര്‍ കാറുകള്‍ 16 എണ്ണം സ്വന്തമായി ഉണ്ട്. കൂടാതെ ലക്ഷങ്ങള്‍ വിലവരുന്ന സൂപ്പര്‍ ബൈക്കുകളും ബുള്ളറ്റുകളും.

അകമ്പടി വാഹനങ്ങള്‍ നിര്‍ബന്ധം

അകമ്പടി വാഹനങ്ങള്‍ നിര്‍ബന്ധം

സ്വന്തം നാട്ടില്‍ പുറത്തിറങ്ങണമെങ്കില്‍ നൂറ് അകമ്പടി വാഹനങ്ങള്‍ എങ്കിലും വേണം. അന്യദേശങ്ങളില്‍ എത്തിയാലും വേണം അമ്പതില്‍ കുറയാത്ത അകമ്പടി വാഹനങ്ങള്‍.

സ്ത്രീ സാന്നിധ്യം നിര്‍ബന്ധം

സ്ത്രീ സാന്നിധ്യം നിര്‍ബന്ധം

ഏത് യാത്രയിലും സ്ത്രീ സാന്നിധ്യം നിര്‍ബന്ധമാണ് ഇദ്ദേഹത്തിന്. തന്റെ അനുയായികളായ ഭക്തകളെ തന്നെയാണ് ഇതിനായി കൂടെ കൂട്ടുക. കേരളത്തില്‍ പലതവണ വന്നപ്പോഴും ഇത് തന്നെ ആയിരുന്നു സ്ഥിതി.

സെഡ് പ്ലസ് സുരക്ഷ

സെഡ് പ്ലസ് സുരക്ഷ

രാഷ്ട്രീയ നേതാക്കളെ വെല്ലുന്ന സുരക്ഷയാണ് ഗുര്‍മീത് റാം റഹീം സിങ്ങിനുള്ളത്. സെഡ് പ്ലസ് സുരക്ഷ. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നു ഈ സുരക്ഷ നല്‍കിയക്.

രാഷ്ട്രീയത്തിലും

രാഷ്ട്രീയത്തിലും

പഞ്ചാബിലെ മാല്‍വ മേഖലയില്‍ ആണ് റാം റഹീം സിങിന്റെ ഏറ്റവും ശക്തി. അതുകൊണ്ട് തന്നെ പഞ്ചാബ് രാഷ്ട്രീയം എപ്പോഴും ഇദ്ദേഹത്തിന് മുന്നില്‍ തല കുമ്പിട്ടുപോന്നു. തുടക്കത്തില്‍ കോണ്‍ഗ്രസ്സിനായിരുന്നു പിന്തുണ.

ഇപ്പോള്‍ ബിജെപിയ്‌ക്കൊപ്പം

ഇപ്പോള്‍ ബിജെപിയ്‌ക്കൊപ്പം

ഇപ്പോള്‍ ബിജെപിയെ ആണ് ഗുര്‍മീത് റാം റഹീം സിങ് പിന്തുണയ്ക്കുന്നത്. 2014 ലെ ഹരിയാണ തിരഞ്ഞെടുപ്പ് മുതലാണ് റാം റഹീം സിങ് ബിജെപിയെ പിന്തുണച്ചുപോരുന്നത്.

സിനിമാക്കാരന്‍

സിനിമാക്കാരന്‍

പാട്ടുകാരന്‍ മാത്രമല്ല, അസ്സല്‍ സിനിമാക്കാരനും കൂടി ആണ് ഇദ്ദേഹം. എംഎസ്ജി: മെസ്സഞ്ചര്‍ ഓഫ് ഗോഡ് എന്ന വിവാദ സിനിമ അടക്കം നാലഞ്ച് സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. നായകനും സംവിധായകനും കഥയെഴുത്തുകാരനും എല്ലാം ഇദ്ദേഹം തന്നെ!

കല്യാണം കഴിച്ച സ്വാമി

കല്യാണം കഴിച്ച സ്വാമി

വിവാഹിതനാണ് ഗുര്‍മീത് റാം റഹീം സിങ്. ഹര്‍ജീത് കൗര്‍ ആണ് ഭാര്യ. മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉണ്ട്. എല്ലാ കുട്ടികളുടേയും പേരിന്റെ അവസാനം ഇന്‍സാന്‍ എന്നാണ്.

സാമൂഹ്യ സേവനം

സാമൂഹ്യ സേവനം

സാമൂഹ്യ സേവന രംഗത്തും ഏറെ പേരെടുത്തിട്ടുണ്ട് ഗുര്‍മീത് സിങ്. സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണവും ഒക്കെയാണ് പ്രധാനമേഖല. വേശ്യാവൃത്തിയില്‍ അകപ്പെടുന്ന പെണ്‍കുട്ടികളെ രക്ഷിച്ച് സ്വന്തം മക്കളായി കണക്കാക്കി വിവാഹം കഴിപ്പിച്ച് അയക്കുന്ന പരിപാടിയും ഉണ്ട്.

ലോക റെക്കോര്‍ഡുകളുടെ തോഴന്‍

ലോക റെക്കോര്‍ഡുകളുടെ തോഴന്‍

53 റെക്കോര്‍ഡുകള്‍ ഉണ്ട് റാം റഹീം സിങിന്റെ പേരില്‍ എന്നാണ് അവകാശപ്പെടുന്നത്. അതില്‍ 17 എണ്ണം ഗിന്നസ് ലോക റെക്കോര്‍ഡുകളാണത്രെ. ഇത് പരിഗണിച്ചാണ് വേള്‍ഡ് റെക്കോര്‍ഡ് യൂണിവേഴ്‌സിറ്റി ഇദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കിയത്.

കളിക്കാരന്‍

കളിക്കാരന്‍

ലോകത്തിലെ ഒട്ടുമിക്ക എല്ലാ കളികളും കളിക്കാന്‍ അറിയുന്ന ആളാണ് ഗുര്‍മീത് സിങ് എന്നാണ് അവകാശവാദം. അതില്‍ സ്‌നൂക്കറും, ബില്യാര്‍ഡ്‌സും വാട്ടര്‍ പോളോയും എല്ലാം ഉള്‍പ്പെടും.

പക്ഷേ കൊലക്കുറ്റവും ബലാത്സംഗവും

പക്ഷേ കൊലക്കുറ്റവും ബലാത്സംഗവും

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കൊലക്കേസിലും ബലാത്സംഗ കേസിലും പ്രതിയാണ് ഗുര്‍മീത് സിങ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അതൊന്നും തേച്ച് മാച്ച് കളയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

രണ്ട് കൊലപാതകങ്ങള്‍

രണ്ട് കൊലപാതകങ്ങള്‍

ദേര സച്ച സൗദ മാനേജര്‍ ആയിരുന്ന രഞ്ജിത്ത് സിങ്ങിന്റേയും മാധ്യമ പ്രവര്‍ത്തകനായ രാം ചന്ദര്‍ ഛത്രപതിയുടേയും കൊലപാതക കേസുകളില്‍ ആരോപണ വിധേയനാണ് ഗുര്‍മീത് സിങ്. രഞ്ജിത്ത് സിങിന്റെ കൊലപാതകം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ട ആളായിരുന്നു ഛത്രപതി. ഈ കേസുകളില്‍ ഇപ്പോഴും ഗുര്‍മീത് കുറ്റവിമുക്തനായിട്ടില്ല.

ബലാത്സംഗ കേസ്

ബലാത്സംഗ കേസ്

2002 ല്‍ ആയിരുന്നു ഗുര്‍മീത് സിങിനെതിരെ ബലാത്സംഗ ആരോപണം ഉയരുന്നത്. ഇദ്ദേഹത്തിന്റെ അനുയായിയായിരുന്ന ഒരു സ്ത്രീ തന്നെ ആയിരുന്നു ആരോപണം ഉന്നയിച്ചത്. എന്നാല്‍ ബലാത്സംഗം ആരോപിക്കപ്പെടുന്ന സമയത്ത് തനിക്ക് ലൈംഗിക ശേഷി ഇല്ലെന്നായിരുന്നു ഗുര്‍മീത് പിന്നീട് അവകാശപ്പെട്ടിരുന്നത്. ആ കേസില്‍ ആണ് ഇപ്പോള്‍ ഗുര്‍മീത് സിങ് കുറ്റക്കാരന്‍ ആണെന്ന് കോടതി വിധിച്ചിരിക്കുന്നത്.

English summary
Who is Gurmeet Ram Rahim Singh Insaan? Shocking stories about Rock Star Baba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X