കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ പരാതികള്‍ക്ക് മാത്രം ഒരു വിലയും ഇല്ലേ...?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്കെതിരെ മുപ്പതിലേറെ കേസുകള്‍ ഉണ്ടായിരുന്നു. പല കേസുകളും പുറത്ത് ഒത്തുതീര്‍പ്പായെങ്കിലും ബാക്കി കേസുകളിലെല്ലാം അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇതെല്ലാം സരിതയ്ക്ക് എതിരെയുള്ള പരാതികളാണ്. എന്നാല്‍ സരിത നല്‍കിയ പരാതികളുടെ അവസ്ഥയെന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. സരിത നല്‍കിയ പരാതികളെല്ലാം കേരളത്തില്‍ വലിയ ചര്‍ച്ച ആയവയായിരുന്നു. എന്നാല്‍ ഒന്നില്‍ പോലും അന്വേഷണം എവിടേയും എത്തിയിട്ടില്ല. എന്തുകൊണ്ടാണ് സരിതയുടെ പരാതികള്‍ക്ക് മാത്രം വിലയില്ലാത്തത്?

അബ്ദുള്ളക്കുട്ടി

അബ്ദുള്ളക്കുട്ടി

എപി അബ്ദുള്ളക്കുട്ടി ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞിരുന്നു എന്നായിരുന്നു സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍, കസ്റ്റഡിയില്‍ ഉള്ള സമയത്ത് പോലും തന്റെ പേര് പറയരുതെന്ന് പറഞ്ഞ് അബ്ദുള്ളക്കുട്ടി ഫോണ്‍ ചെയ്തിരുന്നു എന്നായിരുന്നു സരിതയുടെ ആരോപണം.

നിഷേധിച്ച് അബ്ദുള്ളക്കുട്ടി

നിഷേധിച്ച് അബ്ദുള്ളക്കുട്ടി

സരിതയുടെ ആരോപണം നിഷേധിച്ച് ഉടനടി എപി അബ്ദുള്ളക്കുട്ടി രംഗത്തെത്തി. താന്‍ അങ്ങനെയുള്ള ആളല്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വാദം.

ബലാത്സംഗം

ബലാത്സംഗം

സംഭവം വിവാദമായി നില്‍ക്കുമ്പോഴാണ് എപി അബ്ദുള്ളക്കുട്ടി തന്നെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്ന് സരിത വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

അബ്ദുള്ളക്കുട്ടി മുങ്ങി

അബ്ദുള്ളക്കുട്ടി മുങ്ങി

പരാതി കൊടുത്ത ഉടന്‍ തന്നെ കുറച്ച് നാളത്തേക്ക് അബ്ദുള്ളക്കുട്ടി മുങ്ങി. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ ഒരു നടപടിയുും ഉണ്ടായില്ല. അബ്ദുള്ളക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്യുകയോ, ചോദ്യം ചെയ്യുകയോ പോലും ചെയ്തില്ല. ആ കേസിന് എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല.

വാട്‌സ് ആപ്പ്

വാട്‌സ് ആപ്പ്

സരിതയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിച്ചതായിരുന്നു അടുത്ത സംഭവം. ലക്ഷക്കണക്കിന് ആളുകള്‍ ഈ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ കണ്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സരിതയുടെ പരാതി

സരിതയുടെ പരാതി

വാട്‌സ് ആപ്പ് ദൃശ്യങ്ങളുടെ കാര്യത്തിലും സരിത പരാതി നല്‍കി. കോടതി വിഴിയും നീങ്ങി. ഹൈടെക് സെല്‍ സംഭവം അന്വേഷിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഷെയര്‍ ചെയ്തവര്‍ ഞെട്ടി

ഷെയര്‍ ചെയ്തവര്‍ ഞെട്ടി

സരിതയുടെ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്തവരെ വരെ പിടികൂടും എന്നൊക്കെ ആയിരുന്നു ആദ്യം പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒരാളെ പോലും പിടികൂടിയില്ല.

എഡിജിപി?

എഡിജിപി?

തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് എഡിജിപി പത്മകുമാറാണെന്ന് സരിത പിന്നീട് ആരോപണം ഉന്നയിച്ചു. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതിയും നല്‍കി.

എല്ലാം പരാതി മാത്രം

എല്ലാം പരാതി മാത്രം

എഡിജിപിക്കെതിരെ ഡിജിപിയ്ക്ക് പരാതി കൊടുത്തിട്ടും ഒരു കാര്യവും ഉണ്ടായില്ല. ഈ വിഷയത്തിലും അന്വേഷണം എവിടേയും എത്തിയില്ല.

എന്നാലും നിര്‍ത്തില്ല

എന്നാലും നിര്‍ത്തില്ല

താന്‍ കൊടുത്ത പരാതികളില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടാകാത്തതില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സരിത വിഷമം പ്രകടിപ്പിച്ചു. എന്നാലം പരാതികള്‍ കൊടുക്കാതിരിക്കാന്‍ അവര്‍ തയ്യാറല്ല. തന്റെ പേരില്‍ വ്യാജകത്ത് പുറത്ത് വിട്ടു എന്ന് പറഞ്ഞ് ഡിജിപിക്ക് പരാതി നല്‍കുമെന്നാണ് അവര്‍ കഴിഞ്ഞ ദിവസം പോലും പ്രതികരിച്ചത്.

വീണ്ടും പരാതി

വീണ്ടും പരാതി

പത്ര സമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ച കത്ത് ഫോട്ടോയെടുത്ത് പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കും എന്നാണ് ഒടുവിലത്തെ ഭീഷണി. തന്റെ അനുവാദമില്ലാതെ കത്ത് പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും മാധ്യമങ്ങള്‍ കേട്ടില്ലെന്നാണ് സരിത പറയുന്നത്.

English summary
Why Saritha S Nair's complaints neglected by authorities?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X