കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് അല്‍ ഖ്വയ്ദ ഇന്ത്യയില്‍ വിജയിച്ചില്ല?

Google Oneindia Malayalam News

ദില്ലി: ഒരു ഭീകരസംഘടനയ്ക്ക് വിജയകരമായി യുദ്ധം നടത്താന്‍ എത്ര പോരാളികള്‍ വേണം. ഉത്തരം 31000 എന്നാണ്. സിറിയയിലെ ഐസിസിനായാലും അഫ്ഗാനിസ്ഥാനിലെ താലിബാനായാലും ഏത് സമയത്തും ഇത്രയും പേരുടെ സേവനം ഉറപ്പാണത്രെ. 31000 എന്നത് അത്ര ചെറിയ സംഖ്യയല്ല. ഇത്രയും പേരെക്കൊണ്ട് ഇന്ത്യയില്‍ തങ്ങളുടെ ലക്ഷ്യം സാധിക്കാന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദയ്ക്ക് പറ്റുമോ എന്നാണ് ചോദ്യമെങ്കിലോ, ഇല്ല എന്നാണ് ഉത്തരം. എന്താണ് കാരണം.

ഇന്ത്യന്‍ മുസ്ലിങ്ങള്‍ തന്നെയാണ് അല്‍ ഖ്വയ്ദയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി എന്ന് പറഞ്ഞാല്‍ അത് തെറ്റാകില്ല. അല്‍ ഖ്വയ്ദ ആയാലും ഐസിസ് ആയാലും തീവ്രവാദ സംഘടനയിലേക്ക് തങ്ങളുടെ പൗരന്മാര്‍ ചേരുന്നത് തടയാന്‍ ഇന്ത്യന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. വളരെ ചെറിയ ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തിയാല്‍, ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് അല്‍ ഖ്വയദയും അവരുടെ ജിഹാദും അത്ര താല്‍പര്യമുള്ള കാര്യമില്ല.

terrorist

കഴിഞ്ഞ വര്‍ഷം അല്‍ ഖ്വയ്ദ ഉപഭൂഖണ്ഡത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചപ്പോള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് അത് വലിയ വെല്ലുവിളിയാകും എന്നാണ് കരുതപ്പെട്ടത്. എന്നാല്‍ അത് അങ്ങനെയുണ്ടായില്ല. ഐസിസിലും തെഹ്രീക് ഇ താലിബാനിലും ഉള്ളപോലെ ആളുകളെ ആകര്‍ഷിക്കാനായിരുന്നു അല്‍ ഖ്വയ്ദയുടെയും ശ്രമം. പാകിസ്താനും അഫ്ഗാനിസ്ഥാനും തങ്ങള്‍ക്ക് വേണ്ട ആളുകളെ നല്‍കും എന്നായിരുന്നു പ്രതീക്ഷ.

അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി അഫ്ഗാനിസ്ഥാന് പുറത്തായതോടെ ഒരിക്കലും ലോഞ്ച് ചെയ്യാനിടയില്ലാത്ത ഒരു കൂട്ടം മാത്രമായി ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ മാറും എന്നാണ് നിരീക്ഷകര്‍ പറയുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാനും അത്ര നല്ല കാലമല്ല ഇത്. എന്നിരുന്നാലും ഇസ്ലാമിക തീവ്രശക്തികള്‍ അഫ്ഗാനെ വിട്ടുപോയിക്കഴിഞ്ഞു എന്ന് കരുതുന്നതില്‍ അര്‍ഥമില്ല എന്നും നിരീക്ഷണങ്ങളുണ്ട്.

English summary
How many fighters does a terrorist outfit need to wage a successful battle in Afghanistan. The answer is 31,000. The ISIS and the Taliban which have run successful campaigns in Syria and Afghanistan respectively have at any given time had at least 31,000 members or more.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X