Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ബ്ലൂ ലൈൻ മെട്രോ; തുരങ്കത്തിന്റെ ആദ്യഘട്ട ജോലി പൂർത്തിയാക്കിയത് 2 മാസം കൊണ്ട്, സുപ്രധാന നേട്ടം

ദുബായ്: പുതിയ ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയിൽ അത്യാധുനിക എൻജിനിയറിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് തുരങ്ക നിർമ്മാണ വേഗം ഇരട്ടിയിലേറെ വർധിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മെട്രോയുടെ ആദ്യ ഭൂഗർഭ തുരങ്കങ്ങൾ നിർമ്മിച്ച് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ നേട്ടം കൈവരിക്കുന്നത്.

യുഎഇയിൽ ചൂടിന് ശമനമില്ല; പൊടിക്കാറ്റിന് സാധ്യത, 48 ഡിഗ്രി വരെ ഉയരാം, വാഹനമോടിക്കുമ്പോൾ സൂക്ഷിക്കുക!
യുഎഇയിൽ ചൂടിന് ശമനമില്ല; പൊടിക്കാറ്റിന് സാധ്യത, 48 ഡിഗ്രി വരെ ഉയരാം, വാഹനമോടിക്കുമ്പോൾ സൂക്ഷിക്കുക!

2007-ൽ ദുബായ് മെട്രോയുടെ ആദ്യഘട്ട നിർമാണം ആരംഭിച്ച കാലം മുതൽ തുരങ്ക നിർമ്മാണത്തിൽ ആധുനിക സാങ്കേതികവിദ്യകൾക്ക് പ്രധാന്യം നൽകിയിരുന്നുവെന്ന് ആർടിഎ വ്യക്തമാക്കി. ഭൂഗർഭ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും പൂർത്തിയാക്കാൻ പുതിയ സ്‌മാർട്ട് സംവിധാനങ്ങളും ഡിജിറ്റൽ സാങ്കേതികവിദ്യകളും ഇപ്പോഴും ഉപയോഗിച്ചുവരികയാണ്.

dubai

രണ്ട് മാസം മുൻപ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബ്ലൂ ലൈൻ പദ്ധതിയുടെ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ട ഖനന പ്രവർത്തനങ്ങൾ ഇപ്പോൾ വിജയകരമായി പൂർത്തിയായതായി ആർടിഎ അറിയിച്ചു.

2007-ൽ ആദ്യ മെട്രോ പദ്ധതിക്കായി ഉപയോഗിച്ച ടണൽ ബോറിങ് മെഷീനുകൾ അന്നത്തെ കാലഘട്ടത്തിലെ വലിയ എൻജിനിയറിങ് നേട്ടമായിരുന്നു. അന്ന് തുരങ്ക നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം ഏഴ് മാസം എടുത്തിരുന്നുവെന്നും, പ്രതിദിനം ശരാശരി 12 മീറ്റർ മാത്രമാണ് ഖനനം നടത്താൻ കഴിഞ്ഞിരുന്നതെന്നും ആർടിഎ വ്യക്തമാക്കി.

എന്നാൽ ബ്ലൂ ലൈൻ പദ്ധതിയിൽ 'അൽ വുഗൈഷ' എന്ന പുതിയ തലമുറ ടണൽ ബോറിങ് മെഷീനാണ് ഉപയോഗിക്കുന്നത്. അത്യാധുനിക ഡിജിറ്റൽ ഗൈഡൻസ്, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുള്ള ഈ യന്ത്രം പ്രതിദിനം ഏകദേശം 30 മീറ്റർ വരെ തുരങ്കം നിർമ്മിക്കാൻ ശേഷിയുള്ളതാണ്. ഇതിലൂടെ ആദ്യഘട്ട ഖനന പ്രവർത്തനങ്ങൾ വെറും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചു.

ഏകദേശം 2000 ടൺ ഭാരവും 163 മീറ്റർ നീളവും ഉള്ള അൽ വുഗൈഷ സാധാരണ ടണൽ ബോറിങ് മെഷീൻ മാത്രമല്ലെന്ന് ആർടിഎ വ്യക്തമാക്കി. തുരങ്കം കുഴിക്കുക, പുറത്തെടുക്കുന്ന മണ്ണും പാറകളും നീക്കം ചെയ്യുക, തുരങ്കത്തിന്റെ കോൺക്രീറ്റ് ലൈനിങ് ഭാഗങ്ങൾ സ്വയമേവ സ്ഥാപിക്കുക തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ഒരേസമയം നിർവഹിക്കുന്ന സമ്പൂർണ ഭൂഗർഭ നിർമ്മാണ സംവിധാനമാണിത്.

സൗദി അറേബ്യയുടെ റിയാദ് എയര്‍ ഇന്ത്യന്‍ സര്‍വീസ് ആരംഭിക്കുന്നു; ബുക്കിങ് തുടങ്ങി, നിരക്ക് കുറയുമോ
സൗദി അറേബ്യയുടെ റിയാദ് എയര്‍ ഇന്ത്യന്‍ സര്‍വീസ് ആരംഭിക്കുന്നു; ബുക്കിങ് തുടങ്ങി, നിരക്ക് കുറയുമോ

കഴിഞ്ഞ 20 വർഷത്തിനിടെ ദുബായിലെ തുരങ്ക നിർമ്മാണ സാങ്കേതികവിദ്യയിൽ ഉണ്ടായ വൻ മുന്നേറ്റത്തിന്റെ തെളിവാണ് ബ്ലൂ ലൈൻ പദ്ധതിയെന്ന് ആർടിഎ വ്യക്തമാക്കി. നഗരത്തിലെ പൊതുഗതാഗത ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിനും ഭാവിയിലെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി ബ്ലൂ ലൈൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+