സ്വർണ വിലയിൽ വമ്പൻ കുറവ്; ഞെട്ടിച്ച് ദുബായിലെ വിലക്കുറവ്..ജ്വല്ലറികളിലേക്ക് ഓടിക്കോ
ആഗോളതലത്തിൽ തന്നെ ഏറ്റവും വിലയ സ്വർണ വിപണിയാണ് ദുബായിലേത്. പരിശുദ്ധ സ്വർണം, നികുതി ഇളവ്, വൈവിധ്യമാർന്ന ഡിസൈനുകൾ എന്നിവയെല്ലാം യു എ ഇയിലെ സ്വർണ വിപണയിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. എന്നാൽ സമീപകാലത്ത് സ്വർണത്തിന് വില ഉയർന്നത് ദുബായ് സ്വർണ വിപണിയേയും കാര്യമായി ബാധിച്ചു. യു എ ഇ നിവാസികൾ മാത്രമല്ല ഇവിടെ എത്തുന്ന വിനോദസഞ്ചാരികളും സ്വർണം വാങ്ങാൻ മടിക്കുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് സ്വർണ വില കുറയുന്നുണ്ട്. ആഗോള വിപണിയിലെ ചലനങ്ങൾ തന്നെയാണ് വിലക്കുറവിന് കാരണം. ഈ മാസം ഗ്രാമിന് 382 ദിർഹം വരെ എത്തിയ സ്വർണ വില കഴിഞ്ഞ ദിവസം 361 ദിർഹത്തിലേക്ക് വീണു. ഇന്ന് രാജ്യത്ത് സ്വർണ വിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 3.75 ദിർഹത്തിന്റെ കുറവാണ് ഉണ്ടായത്. ഇതോടെ രാജ്യത്ത് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 356 ദിർഹം ആയി. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

എന്നാൽ ഇത്രയും വില കുറഞ്ഞിട്ടും ആളുകൾ സ്വർണം വാങ്ങാൻ തയ്യാറാകുന്നുണ്ടോ? ഇല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. മുൻപ് 340 ദിർഹത്തിന് ഒര ഗ്രാം ലഭിച്ചിരുന്നു. അത്തരമൊരു വിലക്കിഴിവ് ഇല്ലാതെ സ്വർണം വാങ്ങേണ്ട കാര്യമുണ്ടോയെന്നാണ് പലരുടേയും ചിന്തയെനനാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാഹചര്യത്തിൽ പണിക്കൂലി കുറച്ചാലും എന്തിന് പണിക്കൂലി ഇല്ലാതാക്കിയാൽ പോലും സ്വർണത്തിന് ഡിമാന്റ് ഉയർന്നേക്കില്ലെന്നാണ് ജ്വല്ലറി ഉടമകളിൽ ചിലർ പറയുന്നത്. ദുബായിലെ സ്വർണ വില ഇനിയും കുറയണം എന്നതാണ് പലരുടേയും കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 മാസത്തിനിടെ സ്വർണ വിലയിൽ പലപ്പോഴായി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇനിയും വില കുറഞ്ഞേക്കുമെന്ന പ്രതീതി നിലനിന്നിരുന്നതിനാൽ ആളുകൾ വാങ്ങാൻ മടിച്ചു. പലപ്പോഴും കുറഞ്ഞ വില ഒറ്റയടിക്ക് കൂടുന്ന സാഹചര്യം ഉണ്ടാകുന്നതും ആളുകളെ വാങ്ങുന്നതിൽ നിന്നും പിന്നോട്ട് അടിച്ചിട്ടുണ്ടത്രേ. ആഗോള വിപണിയിൽ ഔൺസിന് 3000-3100 ഡോളർ എന്നതാണ് ന്യായമായ വിലയായി ആളുകൾ കണക്കാക്കുന്നത്. നിലനിൽ ഔൺസിന് 3150 ഡോളറാണ് വില. അതുകൊണ്ട് തന്നെ ഇനിയും വില കുറയട്ടെ എന്നാണ് പലരും കണക്ക് കൂട്ടുന്നതെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു.
അതേസമയം വില കുറയുന്നതോ കൂടുന്നതോ ഒന്നും ആളുകളുടെ വാങ്ങലിനെ കാര്യമായി ബാധിക്കില്ലെന്നാണ് ചില വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. സ്വർണം വാങ്ങാൻ ഒരു കാരണമുണ്ടെങ്കിൽ സ്വാഭാവികമായും ആളുകൾ വാങ്ങുമെന്നും ഇവർ പറയുന്നു. വിവാഹം, പിറന്നാൾ ആഘോഘങ്ങൾ , വാർഷികം ഇങ്ങനെ എല്ലാ സാഹചര്യങ്ങളിലും ആളുകൾ സ്വർണം വാങ്ങും. വാങ്ങാൻ യാതൊരു കാര്യമായ കാരണവുമില്ലെങ്കിൽ വില കുറയാൻ ആളുകൾ കാത്തിരിക്കും, ഇവർ പറയുന്നു. സ്വർണ വില ഇനിയും കുറഞ്ഞാൽ സ്വാഭാവികമായും ആളുകളെ ആകർഷിക്കാൻ കൂടുതൽ ഓഫറുകൾ ജ്വല്ലറികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പണിക്കൂലി കുറച്ചും എക്സചേഞ്ച് ഓഫറുകൾ നൽകിയുമെല്ലാം ആളുകളെ ജ്വല്ലറികളിൽ എത്തിക്കാൻ കച്ചവടക്കാർ മത്സരിക്കും. പ്രത്യേകിച്ച് സമ്മർ വെക്കേഷന്റെ കൂടി പശ്ചാത്തലത്തിൽ.
വിലക്കുറവും ഓഫറുകളും ഉണ്ടെങ്കിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ സ്വർണം വാങ്ങാനുള്ള സാധ്യത ഏറെയാണ്. വരും ദിവസങ്ങളിൽ ഇനിയും വില കുറവുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഗ്രാമിന് വില 350 ദിർഹമായാൽ യുഎഇയിൽ സ്വർണ കച്ചവടം പൊടിപൊടിക്കും എന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.












Click it and Unblock the Notifications