ചൈന കയറി ഗോളടിച്ചോ? പാക് മണ്ണിലൂടെ യുഎഇയിലേക്ക് ടിഐആര്‍ സര്‍വീസ്... ഇന്ത്യന്‍ മോഹം ലക്ഷ്യം
പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും വിപണി ലക്ഷ്യമിട്ട് ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ക്ക് കുരുക്കിടാന്‍ പാകിസ്താനും ചൈനയും. പാകിസ്താനുമായി സഹകരിച്ച് ടിഐആര്‍ സര്‍വീസ് ആരംഭിച്ചിരിക്കുകയാണ് ചൈന. യുഎഇയിലേക്കുള്ള ആദ്യ ചരക്കു കൂട്ടം പുറപ്പെട്ടു. സാമ്പത്തികമായും സൈനികമായും ഇന്ത്യയോട് മല്‍സരിക്കുന്ന ചൈനയ്ക്കും പാകിസ്താനും പുതിയ സര്‍വീസ് നേട്ടമാണ്.
ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റു പശ്ചിമേഷ്യന്‍ മേഖലയിലേക്കും ശേഷം യൂറോപ്പിലേക്കും ചരക്കുകള്‍ എത്തിക്കുന്ന പാതയ്ക്കാണ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ജി20 ഉച്ചകോടിയില്‍ ധാരണയായത്. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് നിര്‍ദിഷ്ട പാത. അതിനിടെയാണ് ചൈനയുടെ പുതിയ നീക്കം...

ഇന്ത്യയുടെ പദ്ധതിക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിക്കാന്‍ കാരണം, ചൈനയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ചൈന പാകിസ്താന്റെ സഹായത്തോടെയാണ് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. പാകിസ്താനും പുതിയ സര്‍വീസില്‍ വലിയ പ്രതീക്ഷയാണുള്ളത്. അവര്‍ സ്വപ്‌നം കാണുന്നതും പശ്ചിമേഷ്യയും യൂറോപ്പുമാണ്.
ചരക്കുകള്‍ കയറ്റുന്ന സ്ഥലത്ത് നിന്ന് എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ മാത്രം തുറക്കുന്ന സര്‍വീസ് രീതിയാണ് ടിഐആര്‍. മറ്റു രാജ്യങ്ങളിലൂടെയും ചെക് പോസ്റ്റുകളിലൂടെയും കടന്നുപോകുമെങ്കിലും അവിടെയൊന്നും തുറന്നുപരിശോധിക്കില്ല. ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് ടിഐആര്‍ സര്‍വീസ് അനുവദിച്ചിരിക്കുകയാണ് പാകിസ്താന്‍. കൂടുതല്‍ രാജ്യങ്ങളുമായി ഇത്തരം സര്‍വീസുകള്‍ പാകിസ്താന്‍ ലക്ഷ്യമിടുന്നുണ്ട്.
അതുവഴി തങ്ങളുടെ ചരക്കുകള്‍ ലോകത്തെ എല്ലാ വന്‍കിട നഗരങ്ങളിലും എത്തിക്കാനാണ് പാകിസ്താന്റെ ലക്ഷ്യം. ചൈനയിലെ കഷ്ഗറില്‍ നിന്ന് പുറപ്പെട്ട ചരക്കുകള്‍ ഖുഞ്ചിറാബ് പാസ് വഴി പാകിസ്താനിലെ സുസ്തിലെത്തി. ഇവിടെ വലിയ ആഘോഷ പരിപാടി പാകിസ്താന്‍ പദ്ധതിയിട്ടിരുന്നു. ശേഷം ഗാദ്വാര്‍ തുറമുഖത്തേക്ക് ചരക്കുകള്‍ പുറപ്പെട്ടു. ഇവിടെ നിന്ന് കപ്പല്‍ മാര്‍ഗം യുഎഇയിലേക്ക് ചരക്കുകള്‍ കയറ്റുമതി ചെയ്യും.
ലോകത്തെ ഏറ്റവും ഉയരമുള്ള റോഡ് പാതയാണ് ഖുഞ്ചിറാബ് പാസ്. ടൂറിസ്റ്റുകളുടെ ഇഷ്ട വഴി കടിയാണിത്. ഇതുവഴി പാകിസ്താനിലെ ഗില്‍ജിത്ത്-ബാള്‍ട്ടിസ്താന്‍ മേഖലയിലേക്ക് കടക്കുന്ന ചരക്കുകള്‍ തുറമുഖത്തേക്ക് തിരിക്കും. വടക്കന്‍ പാകിസ്താന്‍ അതിര്‍ത്തിയിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. അതേസമയം, ഇന്ത്യയുടെ നിര്‍ദിഷ്ട ചരക്കുപാതയ്ക്ക് ഇതിനേക്കാള്‍ വലിയ സ്വീകാര്യത ഇതിനകം ലഭിച്ചിട്ടുണ്ട്.
മുംബൈ തുറമുഖത്ത് നിന്ന് കപ്പല്‍ വഴി ഗള്‍ഫിലേക്കും ശേഷം റോഡ്-റെയില്‍ മാര്‍ഗം ഇസ്രായേലിലേക്കും ശേഷം ഗ്രീസിലേക്ക് കപ്പല്‍ വഴിയുമാണ് ഇന്ത്യ ആലോചിക്കുന്ന പാത. ഈ സാമ്പത്തിക ഇടനാഴി കടന്നുപോകുന്ന എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. പല തവണ തുടര്‍ച്ച ചര്‍ച്ചകളും പൂര്‍ത്തിയാക്കി കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞാല്‍ പാതയിലൂടെയുള്ള സര്‍വീസ് സാധ്യമാകും.












Click it and Unblock the Notifications