Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് 50 ബില്യണ്‍ ഡോളര്‍ ഇറക്കും; യുഎഇയെ മറികടക്കുമോ? എണ്ണ വിപണിയില്‍ പുതുതന്ത്രം

കുവൈത്ത് സിറ്റി: ജിസിസി മേഖലയിലെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യമാണ് കുവൈത്ത്. എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ സ്ഥാപക അംഗം കൂടിയാണ് കുവൈത്ത്. സൗദി അറേബ്യ, ഇറാഖ്, ഇറാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഒപെകില്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് കുവൈത്ത് ആണ്. എണ്ണ ഉല്‍പ്പാദനത്തില്‍ പുതിയ പദ്ധതി തയ്യറാക്കിയിരിക്കുകയാണ് കുവൈത്ത്.

വിപണിയില്‍ നിന്ന് പണം കടമെടുക്കുന്നതിന് സഹായിക്കുന്ന നിയമം കുവൈത്ത് അടുത്തിടെ പാസാക്കിയിരുന്നു. എട്ട് വര്‍ഷത്തിന് ശേഷമാണ് കുവൈത്ത് ഇങ്ങനെ ഒരു പദ്ധതിയുമായി വീണ്ടുമെത്തുന്നത്. എണ്ണ രംഗത്ത് വലിയ ലക്ഷ്യത്തോടെ കുവൈത്ത് ഇറങ്ങുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കടമെടുക്കല്‍ അനുമതി നല്‍കിയ പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

kuwait oil production hike

5000 കോടി ഡോളര്‍ എണ്ണ മേഖലയില്‍ നിക്ഷേപിക്കാനാണ് കുവൈത്തിന്റെ തീരുമാനം. അടുത്ത അഞ്ച് വര്‍ഷത്തിനകം കുവൈത്തിന്റെ എണ്ണ ഉല്‍പ്പാദനം ഓരോ ദിവസവും 30 ലക്ഷം ബാരല്‍ ആക്കി ഉയര്‍ത്താനാണ് ആലോചന എന്ന് കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് നവാഫ് അല്‍ സബാഹ് പറഞ്ഞു. ഓരോ വര്‍ഷവും 1000 കോടി ഡോളര്‍ വീതമാണ് നിക്ഷേപിക്കുക.

നിലവില്‍ കുവൈത്ത് ഓരോ ദിവസവും 2.4 ദശലക്ഷം ബാരല്‍ എണ്ണയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കഴിഞ്ഞ മാസത്തെ കണക്കാണിത്. അഞ്ച് വര്‍ഷത്തിനകം 3 ദശലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. അങ്ങനെ സംഭവിച്ചാല്‍ കുവൈത്തില്‍ നിന്ന് കയറ്റുമതി വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇത് നേട്ടമാകും. ലോകത്ത് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സി കുവൈത്ത് ദിനാര്‍ ആണ്. അതായത്, സുസ്ഥിര വളര്‍ച്ചയുള്ള രാജ്യം കൂടിയാണിത്.

2030 ആകുമ്പോള്‍ ഓരോ ദിവസവും മൂന്ന് ദശലക്ഷം ബാരല്‍ എണ്ണയും 2040 ആകുമ്പോള്‍ ഓരോ ദിവസവും നാല് ദശലക്ഷം ബാരല്‍ എണ്ണയും ഉല്‍പ്പാദിപ്പിക്കുക എന്നതാണ് കുവൈത്ത് ഭരണകൂടത്തിന്റെ ലക്ഷ്യം. സൗദി അറേബ്യയും കുവൈത്തും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന പിഎന്‍ഇസഡ് മേഖലയില്‍ നിന്നുള്ള ഉല്‍പ്പാദനവും ഇതിലുണ്ടാകും. ഇതിന് സൗദിയുടെ സഹകരണം കൂടി ആവശ്യമാണ്.

അല്‍ നൗഖിത തീരത്തോട് ചേര്‍ന്ന് പുതിയ എണ്ണ-വാതക നിക്ഷേപം കണ്ടെത്തിയതായി കുവൈത്ത് ഭരണകൂടം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. 32 ലക്ഷം ബാരല്‍ എണ്ണ ഇവിടെയുണ്ട് എന്നാണ് കണക്കാക്കുന്നത്. അതിന് പുറമെ അഞ്ച് ലക്ഷം കോടി ക്യുബിക് ഫീറ്റ് പ്രകൃതി വാതകവും. ഇവിടെയുള്ള ഖനനം കൂടി മുന്‍കൂട്ടി കണ്ടാണ് കുവൈത്ത് വിപണിയില്‍ നിന്ന് പണം കടമെടുക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരിക്കുന്നത്.

കുവൈത്തിന്റെ പ്രധാന വരുമാനം എണ്ണ തന്നെയാണ്. മറ്റു ആദായ മാര്‍ഗങ്ങളും കുവൈത്ത് പരിശോധിക്കുന്നുണ്ട്. ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് പ്രാധാന്യം നല്‍കാനാണ് ശ്രമം. എങ്കിലും എണ്ണയെ പൂര്‍ണമായും വിട്ടൊഴിഞ്ഞുള്ള സാഹചര്യം അടുത്ത കാലത്തൊന്നും കുവൈത്തിന് ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഒരു ഭാഗത്ത് എണ്ണ ഖനനം സജീവമാക്കുമ്പോള്‍ തന്നെ മറുഭാഗത്ത് മറ്റു വരുമാന മാര്‍ഗങ്ങളും തേടേണ്ടതുണ്ട്.

സൗദി അറേബ്യയും യുഎഇയും വിപണിയില്‍ നിന്ന് പണം കണ്ടെത്തി കൂടുതല്‍ നിക്ഷേപം നടത്തുന്നുണ്ട്. എഐ, സാങ്കേതിക വിദ്യ, ടൂറിസം എന്നീ മേഖലകളിലാണ് ഇവര്‍ ശ്രദ്ധയൂന്നുന്നത്. കുവൈത്തും സമാനമായ നീക്കം തന്നെ നടത്തുകയാണ്. ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ഉല്‍പ്പാദനം കൂട്ടിയാല്‍ ഇന്ത്യ കുവൈത്തില്‍ നിന്ന് കൂടുതല്‍ ഇറക്കുമതിക്ക് തയ്യറായേക്കും. റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക, കുവൈത്ത് എന്നിങ്ങനെയാണ് ഇന്ത്യ എണ്ണ കൂടുതല്‍ ഇറക്കുന്ന രാജ്യങ്ങളുടെ പട്ടിക. കുവൈത്ത് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് പട്ടികയില്‍ തൊട്ടുമുന്നിലുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക വര്‍ധിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+