Get Updates
Get notified of breaking news, exclusive insights, and must-see stories!

പാശ്ചാത്യ രാജ്യങ്ങള്‍ അല്ല: സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍ കുവൈത്ത്; സൗദിയും യുഎഇയുമുണ്ട്

ലോകത്തെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ അറബ് രാഷ്ട്രങ്ങളായ കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നിവയ്ക്ക് മുന്നേറ്റം. ഗാലപ്പിൻ്റെ ഏറ്റവും പുതിയ ആഗോള സുരക്ഷാ സർവേ പ്രകാരം ഈ മൂന്ന് രാഷ്ട്രങ്ങളിലേയും ആളുകള്‍ തങ്ങളുടെ പ്രാദേശിക പ്രദേശങ്ങളിൽ വൈകിയ സമയത്തും സുരക്ഷിതരാണെന്നാണ് വ്യക്തമാക്കുന്നത്.

സെപ്‌റ്റംബർ 24-ന് ഗാലപ്പ് എന്ന പോളിംഗ് ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ച ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട്, 2023-ൽ പൊതു സുരക്ഷയിൽ കുവൈറ്റാണ് ഏറ്റവും മുന്നിലെത്തിയിരിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 99 ശതമാനം പേരും വൈകിയ സമയത്തും തങ്ങളുടെ നഗരങ്ങളിലോ പാർപ്പിട പരിസരങ്ങളിലോ ഒറ്റയ്ക്ക് നടക്കുന്നതും ജീവിക്കുന്നതും സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു.

kuwait-uae

അതുപോലെ, സൗദി അറേബ്യയിൽ നിന്നും യു എ ഇയിൽ നിന്നും സർവ്വേയില്‍ പങ്കെടുത്തവരും ഉയർന്ന തലത്തിലുള്ള സുരക്ഷ തങ്ങളുടെ രാജ്യത്തുള്ളതായി റിപ്പോർട്ട് ചെയ്തു. ഈ രാജ്യങ്ങളില്‍ യഥാക്രമം 92 ശതമാനവും 90 ശതമാനവും ആളുകള്‍ തങ്ങളുടെ പ്രദേശങ്ങളില്‍ സുരക്ഷിതരാണെന്നും അഭിപ്രായപ്പെട്ടു. 87 ശതമാനവുമായി ബഹ്‌റൈൻ അധികം പിന്നിലല്ലാതെ ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.

പട്ടികയില്‍ കുവൈത്ത് ഒന്നാമത് എത്തിയപ്പോള്‍ സിങ്കപ്പൂർ, നോർവെ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സൗദി അറേബ്യ നാലാമത് എത്തിയപ്പോള്‍ താജികിസ്ഥാന്‍, സ്ലൊവേനിയയ, യു എ എ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്.

140 രാജ്യങ്ങളിലെയും 15 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരുടെ സാമ്പിളുകളാണ് ഗാലപ്പ് സർവേയ്ക്കായി ശേഖരിച്ചത്. റിപ്പോർട്ട് അനുസരിച്ച്, മൂന്ന് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഉയർന്ന തലത്തിലുള്ള സുരക്ഷയ്ക്ക് പ്രാഥമികമായി കാരണം സാമ്പത്തിക അഭിവൃദ്ധിയും കർശനമായ നിയമപാലനവുമാണ്.

2023-ൽ 100-ൽ 98 സ്‌കോർ ചെയ്ത കുവൈത്ത് 2019 മുതൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി തങ്ങളുടെ സ്ഥാനം നിലനിർത്തുന്നു. കുവൈറ്റിലെ സർവേയിൽ പങ്കെടുത്ത മുതിർന്നവരിൽ 4 ശതമാനം പേർക്ക് ആക്രമണവും ഒരു ശതമാനം മോഷണവും നേരിടേണ്ടി വന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, രാജ്യത്തെ നിവാസികളോട് പോലീസിലുള്ള വിശ്വാസത്തെക്കുറിച്ച് വോട്ടെടുപ്പില്‍ ചോദിച്ചിട്ടില്ല.

ആഗോളതലത്തിൽ, മുതിർന്നവരിൽ 70 ശതമാനം പേരും 2023-ൽ തങ്ങളുടെ പ്രദേശങ്ങളിൽ സുരക്ഷിതരാണെന്ന് അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്റ്റിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നുമുള്ള 74 ശതമാനം ആളുകളും അവരുടെ പ്രദേശങ്ങളെ കുറിച്ച് ഇതേ തരത്തിലാണ് പ്രതികരിച്ചത്.ഈ വർഷമാദ്യം, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കുള്ള ഏറ്റവും സുരക്ഷിതമായ G20 രാജ്യമായി സൗദി അറേബ്യ റാങ്ക് ചെയ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+