Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് തീരുമാനം കടുപ്പിച്ചു; ക്രൂഡ് ഓയില്‍ കിട്ടാതാകുമോ? 3 കാര്യങ്ങളില്‍ ഇന്ത്യയ്ക്ക് തിരിച്ചടി

കുവൈത്ത് സിറ്റി: ജിസിസി രാജ്യമായ കുവൈത്തിന്റെ പുതിയ തീരുമാനം അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിപണിയില്‍ പ്രധാന ചര്‍ച്ചയാകുന്നു. ഹോര്‍മുസ് പാത ഇറാന്‍ അടച്ചതു കാരണം കടുത്ത വെല്ലുവിളി നേരിടുകയാണ് കുവൈത്ത്. പ്രധാനമായും എണ്ണ വരുമാനത്തെ ആശ്രയിക്കുന്ന കുവൈത്തിന് വരുമാനം കുറഞ്ഞിരിക്കുകയാണ്.

കുംഭമേള പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് അല്ല അത്; സഹോദരന്റേത്, ഡിജിപി നാളെ കമ്മീഷന് മുമ്പില്‍
കുംഭമേള പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് അല്ല അത്; സഹോദരന്റേത്, ഡിജിപി നാളെ കമ്മീഷന് മുമ്പില്‍

ക്രൂഡ് ഓയില്‍, സംസ്‌കരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് കുവൈത്ത്. ഹോര്‍മുസ് അടച്ചത് കുവൈത്തിന്റെ കയറ്റുമതി അസാധ്യമാക്കിയിരിക്കുകയാണ് എന്ന് കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ (കെപിസി) സിഇഒ നവാഫ് അല്‍ സബാഹ് പറഞ്ഞു. അതുകൊണ്ടുതന്നെ ഫോഴ്‌സ് മഷര്‍ പ്രഖ്യാപിച്ചു.

kuwait crude oil export crisis

വിവിധ രാജ്യങ്ങളുമായും കമ്പനികളുമായും കരാര്‍ ഒപ്പിടുന്ന വേളയില്‍ ഫോഴ്‌സ് മഷര്‍ എന്ന ക്ലോസ് കൂടി ഉള്‍പ്പെടുത്താറുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഫോഴ്‌സ് മഷര്‍ പ്രഖ്യാപിക്കുക. കുവൈത്തിനെ സംബന്ധിച്ചിടത്തോളം എണ്ണ കയറ്റുമതി തുടരുമെങ്കിലും കരാര്‍ പ്രകാരം എല്ലാ രാജ്യങ്ങള്‍ക്കും ലഭിക്കണം എന്നില്ല.

സ്വര്‍ണവില മാറ്റമില്ല; വെള്ളി വില കുറഞ്ഞു, 9 കാരറ്റ് സ്വര്‍ണത്തിന്റെ വില അറിയാം, ഇന്നത്തെ പവന്‍ വില
സ്വര്‍ണവില മാറ്റമില്ല; വെള്ളി വില കുറഞ്ഞു, 9 കാരറ്റ് സ്വര്‍ണത്തിന്റെ വില അറിയാം, ഇന്നത്തെ പവന്‍ വില

എണ്ണ കയറ്റുമതി പൂര്‍ണമായും നിര്‍ത്തിവയ്ക്കുന്നു എന്ന് ഫോഴ്‌സ് മഷറിന് അര്‍ഥമില്ല. എങ്കിലും കരാര്‍ പ്രകാരമുള്ള അളവില്‍ ലഭിക്കില്ല. ഹോര്‍മുസ് തുറക്കുകയും പ്രതിസന്ധി അവസാനിക്കുകയും ചെയ്താല്‍ കരാര്‍ പ്രകാരമുള്ള എണ്ണ കയറ്റുമതി കുവൈത്ത് തുടരും. ഹോര്‍മുസ് തുറക്കുന്നത് വരെ കുവൈത്തിന്റെ വരുമാനത്തില്‍ വലിയ ഇടിവ് നേരിടും.

ഇന്ത്യയെ ബാധിക്കുന്നത് ഇങ്ങനെ

അമേരിക്കയുടെ സേനാ താവളമുള്ള ജിസിസി രാജ്യമാണ് കുവൈത്ത്. അതുകൊണ്ടുതന്നെയാണ് ഇറാന്‍ കുവൈത്തില്‍ തിരിച്ചടി നല്‍കിയത്. ഇത് കുവൈത്തില്‍ പല നാശനഷ്ടങ്ങള്‍ക്കും കാരണമായിരുന്നു. കൂടാതെ എണ്ണ ഉള്‍പ്പാദനം വെട്ടിക്കുറയ്ക്കാനും കാരണമായി. ഈ പ്രതിസന്ധി മറികടക്കണമെങ്കില്‍ യുദ്ധം അവസാനിക്കുകയും കയറ്റുമതി പഴയ നിലയിലേക്ക് എത്തുകയും വേണം.

കുവൈത്തില്‍ നിന്ന് എണ്ണ വാങ്ങുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. കുവൈത്തിന്റെ എണ്ണ ആഗോള വിപണിയില്‍ കുറയുമ്പോള്‍ ഇന്ത്യയെയും ബാധിക്കും. ഇന്ത്യയിലേക്ക് വരുന്ന എണ്ണയുടെ അളവ് കുറയും. ഇറക്കുമതി എണ്ണയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് മൂന്ന് കാര്യങ്ങളിലാണ് തിരിച്ചടി പ്രതീക്ഷിക്കുന്നത്. അതാകട്ടെ, ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുകയും ചെയ്യും.

ആഗോള വിപണിയില്‍ എണ്ണ വില കൂടുമ്പോള്‍ ഇന്ത്യയിലെ എണ്ണ കമ്പനികള്‍ പെട്രോള്‍-ഡീസല്‍-വിമാന ഇന്ധന വില വര്‍ധിപ്പിക്കും. നേരത്തെ ഒരു യാത്രയില്‍ കൊണ്ടുവന്നിരുന്ന അത്രയും എണ്ണ ഇപ്പോള്‍ കൊണ്ടുവരാന്‍ സാധിക്കുന്നില്ല. അതായത്, ചരക്കുകടത്ത് കൂലി വര്‍ധിക്കും. മറ്റൊന്ന് രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചാല്‍ യാത്രാ കൂലി വര്‍ധിക്കുകയും ജനങ്ങള്‍ക്ക് ചെലവ് കൂടുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+