നോണ്‍വെജ് കഴിക്കാന്‍ നിർബന്ധിതനായ വെജിറ്റേറിയന്‍ യാത്രക്കാരന്‍ മരിച്ചു: ഖത്തർ എയർവേസിനെതിരെ പരാതി
ലണ്ടന്‍: യാത്രക്കാരന്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ഖത്തർ എയർവേഴ്സിനെതിരെ നടപടി. ദക്ഷിണ കാലിഫോർണിയയിലെ റിട്ടയേർഡ് കാർഡിയോളജിസ്റ്റ് ആയിരുന്ന ഡോ. അശോക ജയവീര 2023 ല്‍ വിമാനത്തില്‍ വെച്ച് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടർന്ന് ശ്വാസം മുട്ടി മരിച്ചത്. പൂർണ്ണ വെജിറ്റേറിയനായ ജയവീര വെജിറ്റേറിയന്‍ ഭക്ഷണം മുന്‍കൂട്ടി ഓർഡർ ചെയ്തിരുന്നെങ്കിലും ഇദ്ദേഹത്തിന് നോണ്‍വെജ് ഭക്ഷണം വിളമ്പുകയായിരുന്നു.
തനിക്ക് വെജ് ഭക്ഷണമാണ് വേണ്ടതെന്ന് ജയവീര വ്യക്തമാക്കിയെങ്കിലും നോൺ-വെജ് ഭക്ഷണത്തിലെ മാംസം ഒഴിവാക്കി കഴിക്കാൻ വിമാനജീവനക്കാർ നിർദേശിക്കുകയായിരുന്നു. ഇത് പ്രകാരം മാംസം ഒഴിവാക്കി ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നതിനിടെ ശ്വാസം മുട്ടലുണ്ടായതാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. ഇതേ തുടർന്ന് സംഭവത്തിൽ എയര്‍ലൈനെതിരെ അശോക ജയവീരയുടെ മകൻ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

'2023 ജൂൺ 23-നാണ് അശോ ജയവീര കൊളംബോയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷം, ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം യാത്ര പുറപ്പെട്ടു. 15.5 മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കായി അദ്ദേഹം ആദ്യം തന്നെ വെജ് ഭക്ഷണം ഓർഡർ ചെയ്തിരുന്നു. എന്നാൽ, ഖത്തർ എയർവേയ്സിന്റെ ജീവനക്കാരൻ വെജ് ഭക്ഷണം തീർന്നുപോയെന്നും പകരം മാംസാഹാരം അടങ്ങിയ സാധാരണ ഭക്ഷണം നൽകുകയാണെന്നും അറിയിച്ചു. മാംസം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ അശോക ജയവീരയ്ക്ക് ശ്വാസം മുട്ടലുണ്ടായി. ഇത് മരണത്തിലേക്ക് നയിച്ചു" മകൻ സൂര്യ ജയവീര 2023 ജൂലൈ 31-ന് കാലിഫോർണിയ സ്റ്റേറ്റ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.
ശ്വാസം മുട്ടലിന് കാരണമായ ഭക്ഷണം ഏതെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടില്ല. ജയവീരയ്ക്ക് ശ്വാസം മുട്ടലുണ്ടായപ്പോൾ ഖത്തർ എയർവേയ്സിന്റെ ജീവനക്കാർ സഹായിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, പൈലറ്റിന് അടിയന്തര ലാൻഡിംഗ് നടത്താൻ കഴിഞ്ഞില്ല. " അശോക ജയവീരയുടെ ഓക്സിജൻ സാച്ചുറേഷൻ ലെവൽ 69 ശതമാനമായിരുന്നു," എന്ന് പരാതിയിൽ പറയുന്നു. പിന്നീട് അദ്ദേഹത്തിന് ഓക്സിജനും മരുന്നുകളും നൽകിയെങ്കിലും ജീവനക്കാർക്ക് അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല.
അടിയന്തര ലാൻഡിംഗ് ഇല്ല
വിമാനം "ആർട്ടിക് സർക്കിൾ/സമുദ്രത്തിന് മുകളിലൂടെ" യാത്ര ചെയ്യുകയായിരുന്നതിനാൽ ജയവീരയെ ഡോക്ടറുടെ അടുത്തെത്തിക്കാൻ പൈലറ്റിന് പെട്ടെന്നുള്ള ലാൻഡിങ് സാധ്യമായില്ലെന്നും ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, സൂര്യ ജയവീരയുടെ പരാതിയില്‍ പറയുന്നത് വിമാനം അപ്പോൾ മിഡ്‌വെസ്റ്റിന് മുകളിലായിരുന്നവെന്നും എളുപ്പത്തിൽ വഴിതിരിച്ചുവിട്ട് ലാന്‍ഡിങ് നടത്താമായിരുന്നുവെന്നുമാണ്.
ഒടുവിൽ വിമാനം സ്കോട്ട്‌ലൻഡിലെ എഡിൻബറോയിൽ ലാൻഡ് ചെയ്തപ്പോൾ, ജയവീര മൂന്നര മണിക്കൂറോളം അബോധാവസ്ഥയിലായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു. 2023 ഓഗസ്റ്റ് 3-ന് എഡിൻബറോയിൽ അസോക ജയവീര മരണപ്പെട്ടു. ഭക്ഷണമോ ദ്രാവകമോ ശ്വാസകോശത്തിലേക്ക് വലിച്ചെടുത്തതിനെ തുടർന്നുണ്ടായ അസ്പിറേഷൻ ന്യൂമോണിയയാണ് മരണകാരണമായി രേഖപ്പെടുത്തിയത്.
മോൺട്രിയൽ കൺവെൻഷൻ (യാത്രക്കാരുടെ മരണത്തിന് എയർലൈനിന്റെ ബാധ്യത പരിമിതപ്പെടുത്തുന്ന അന്താരാഷ്ട്ര ഉടമ്പടി) നിശ്ചയിച്ചിട്ടുള്ള പരിധിക്ക് മുകളിൽ നഷ്ടപരിഹാരം, കോടതി വിധിക്ക് മുമ്പുള്ള തുകയ്ക്കുള്ള പലിശ, കോടതി ചെലവുകൾ, വക്കീൽ ഫീസ് എന്നിവ ആവശ്യപ്പെട്ടുകൊണ്ടാണ് സൂര്യ ജയവീര പരാതി നല്‍കിയിരിക്കുന്നത്.
-
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണോ? 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്സ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications