Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ അമീറിന്റെ കൊട്ടാരം കണ്ട് അന്ധാളിച്ച് ട്രംപ്; പ്രതികരണം ഇങ്ങനെ, വിവാഹ വേദിയായ മന്ദിരം

ദോഹ: സൗദി അറേബ്യയില്‍ നിന്ന് കോടികളുടെ കരാറുകള്‍ സ്വന്തമാക്കിയ ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തറിലെത്തിയത്. സൗദിയില്‍ ലഭിച്ച പോലെ ഊഷ്മളമായ സ്വീകരണം ദോഹയിലും അദ്ദേഹത്തിന് ഒരുക്കിയിരുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി തന്നെ മുന്നില്‍ നിന്ന് ട്രംപിനെ സ്വീകരിച്ചു. അമേരിക്ക പ്രതിസന്ധിയില്‍പ്പെട്ട പല ഘട്ടത്തിലും സഹായിച്ച രാജ്യമാണ് ഖത്തര്‍.

പശ്ചിമേഷ്യയിലെ അമേരിക്കയുടെ വലിയ സൈനിക താവളം ദോഹയിലാണുള്ളത്. അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന് സുഗമമായി മടങ്ങാന്‍ വഴിയൊരുക്കിയത് ഖത്തര്‍ നടത്തിയ ചര്‍ച്ചയുടെ ഫലമാണ്. മാത്രമല്ല, ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തിലും അമേരിക്ക സഹായം ചോദിക്കാറ് ഖത്തറിനോടാണ്. ദോഹയിലെത്തിയ ട്രംപ് ഖത്തര്‍ അമീറിന്റെ കൊട്ടാരം സന്ദര്‍ശിച്ചു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളായിരുന്നു അവിടെ...

qatar emir trump in doha

'നല്ല ഭംഗിയുള്ള വീട്'

ദോഹയിലെ അല്‍ വജ്ബ കൊട്ടാരത്തിലാണ് ഖത്തര്‍ രാജകുടുംബം കഴിയുന്നത്. ഖത്തറിലെ പല ഔദ്യോഗിക പരിപാടികള്‍ക്ക് ഈ കൊട്ടാരം സാക്ഷിയായിട്ടുണ്ട്. മാത്രമല്ല, വിദേശ പ്രതിനിധികള്‍ ഖത്തറിലെത്തിയാലും അല്‍ വജ്ബയില്‍ സ്വീകരണവും വിരുന്നും നല്‍കും. ഇതിന്റെ ഭാഗമായിട്ടാണ് ഡൊണാള്‍ഡ് ട്രംപിന് അല്‍ വജ്ബ കൊട്ടാരത്തില്‍ ഖത്തര്‍ അമീര്‍ സ്വീകരിച്ചത്. കൊട്ടാരം നടന്നു കണ്ട ട്രംപിനെ ഖത്തര്‍ അമീറും അനുഗമിച്ചു.

കൊട്ടാരാം നടന്നു കാണുന്നതിനിടെയാണ് നല്ല ഭംഗിയുള്ള വീട് എന്ന് ട്രംപ് പുകഴ്ത്തിയത്. കൊട്ടാരത്തിന്റെ ഓരോ ഭാഗങ്ങളും സൂക്ഷ്മമായി നോക്കിയ ട്രംപ് പലതിനെ കുറിച്ചും ചോദിച്ചറിയുകയും ചെയ്തു. ജിസിസി സന്ദര്‍ശനം തുടങ്ങും മുമ്പ് ട്രംപിന് ഖത്തര്‍ ഒരു ആഡംബര വിമാനം സമ്മാനിച്ചിരുന്നു. ഇത് സ്വീകരിക്കുന്ന വിഷയത്തില്‍ അമേരിക്കയില്‍ അഭിപ്രായ ഭിന്നതയുമുണ്ടായി. എല്ലാം തള്ളിയാണ് ട്രംപ് വിമാനം സ്വീകരിച്ചത്.

ആകാശത്തും സ്വീകരണം

സൗദി അറേബ്യയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപിനെയും വഹിച്ചുള്ള എയര്‍ ഫോഴ്‌സ് വണ്‍ വിമാനം ഖത്തറിന്റെ വ്യോമ പാതയില്‍ കടന്ന ഉടനെ അകമ്പടിയായി ഖത്തറിന്റെ എഫ്-15 യുദ്ധവിമാനങ്ങള്‍ അണിനിരന്നിരുന്നു. താഴെ ടെസ്ല സൈബര്‍ ട്രക്കുകളും കാത്തുനിന്നു. ഇവയുടെ അകമ്പടിയിലാണ് ട്രംപ് ദോഹയിലെ കൊട്ടാരത്തില്‍ എത്തിയത്. പിന്നീട് സുപ്രധാന ചര്‍ച്ചകളും കരാര്‍ ഒപ്പുവയ്ക്കലുമായിരുന്നു.

qatar trump in doha

അമേരിക്കയില്‍ നിന്ന് 160 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ തീരുമാനിച്ചു. ബോയിങ് നിര്‍മിക്കുന്ന വിമാനങ്ങളാണ് വാങ്ങുക. 200 ബില്യണ്‍ ഡോളറിന്റെ കരാറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ നിന്ന് കോടികളുടെ പ്രതിരോധ-വ്യാപാര കരാറുകള്‍ ധാരണയായ ശേഷമാണ് ട്രംപ് ഖത്തറിലെത്തിയത്. ഖത്തറില്‍ നിന്ന് വന്‍ കരാറുകള്‍ നേടിയ ശേഷം അദ്ദേഹം ഇന്ന് യുഎഇയിലെത്തിയ ശേഷം അമേരിക്കയിലേക്ക് മടങ്ങും.

വിവാഹ ചടങ്ങിന് വേദിയായി

ദോഹയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ കൊട്ടാരമാണ് അല്‍ വജ്ബ പാലസ്. ഖത്തര്‍ ഭരണകൂടത്തിലെ പ്രധാന കുടുംബങ്ങള്‍ താമസിക്കുന്നത് ഈ കൊട്ടാരത്തിലാണ്. നിലവിലെ അമീര്‍ ശൈഖ് തമീമിന്റെ പിതാവ് ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുമായി ബന്ധപ്പെട്ടാണ് ഈ കൊട്ടാരം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. ചില അറ്റക്കുറ്റപ്പണികള്‍ പലപ്പോഴായി നടന്നിരുന്നു. രാജപ്രൗഢിയില്‍ നിര്‍മിച്ച ഈ കൊട്ടാരം എന്നും വിദേശ നേതാക്കള്‍ക്ക് മായാ കാഴ്ചയാണ്.

അടുത്തിടെ ഒരു വിവാഹ ചടങ്ങിനും ദോഹയിലെ അല്‍ വജ്ബ കൊട്ടാരം സാക്ഷിയായിരുന്നു. ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ത്താനിയുടെ വിവാഹത്തിനാണ് കൊട്ടാരം വേദിയായിരുന്നത്. കൂടാതെ വിദേശ നേതാക്കള്‍ ഖത്തര്‍ സന്ദശിക്കുമ്പോഴും ഇവിടെ എത്താറുണ്ട്. ഖത്തര്‍ അമീറും കുടുംബവും ചേര്‍ന്നാണ് അതിഥികളെ സ്വീകരിക്കാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+