Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ രാജകുടുംബാംഗത്തെ പറ്റിക്കാന്‍ ശ്രമം; ഇന്ത്യക്കാരന്‍ കുടുങ്ങി, വാട്‌സാപ്പ് വഴി... സംഭവം ഇങ്ങനെ

ഖത്തര്‍ രാജകുടുംബത്തിലുള്ളവരുമായി ബന്ധം സ്ഥാപിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മുംബൈയിലെ ജുഹുവിലുള്ള ബിസിനസുകാരന്‍ രവികാന്ത് ആണ് പോലീസ് പിടിയിലായത്. രാജകുടുംബത്തിന് തോന്നിയ സംശയമാണ് തട്ടിപ്പ് ശ്രമം പൊളിച്ചത്. വന്‍ തോതില്‍ പണം തട്ടാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിന് വേണ്ടി ഇയാള്‍ ഇന്റര്‍നെറ്റില്‍ വിശദമായ സെര്‍ച്ച് നടത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

മാത്രമല്ല, വിഐപികളുടെ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തുകയും ചെയ്തു. വാട്‌സാപ്പ് വഴിയാണ് പ്രതി ഖത്തറിലുള്ളവരുമായി ബന്ധപ്പെട്ടത്. ബിസിനസിലേക്ക് പണം ആവശ്യപ്പെടുകയായിരുന്നു. പ്രതിയുടെ ബിസിനസ് പൊളിഞ്ഞിരുന്നുവെന്ന് പിന്നീട് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. എന്‍സിപി രാജ്യസഭാ അംഗം പ്രഫുല്‍ പട്ടേല്‍ ആണെന്ന് ധരിപ്പിച്ചായിരുന്നു പ്രതിയുടെ തട്ടിപ്പ് ശ്രമം. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

mumbai-police

പ്രഫുല്‍ പട്ടേലിന്റെ ഓഫീസിലുള്ള വിവേക് അഗ്നിഹോത്രി നല്‍കിയ പരാതിയിലാണ് മുംബൈ പോലീസ് അന്വേഷണം തുടങ്ങിയത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ പ്രഫുല്‍ പട്ടേലിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരാള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നുവെന്ന് വ്യക്തമായി. നിരന്തരം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് രവികാന്ത് പിടിയിലായത്.

ഇന്ത്യയില്‍ തുടങ്ങുന്ന പുതിയ ബിസിനസിലേക്ക് പണം ആവശ്യപ്പെട്ടായിരുന്നു രവികാന്ത് ഖത്തര്‍ രാജകുടുംബാംഗത്തെ ബന്ധപ്പെട്ടത്. സംശയം തോന്നിയ ഖത്തര്‍ രാജകുടുംബത്തിലുള്ളവര്‍ പ്രഫുല്‍ പട്ടേലുമായി പിന്നീട് സംസാരിച്ചു. തട്ടിപ്പ് ശ്രമം നടക്കുന്നതായി സംശയം അറിയിക്കുകയും ചെയ്തു. ഐജി യശസ്വി യാദവിന്റെ നേതൃത്വത്തില്‍ ഡിഐജി സഞ്ജയ് ഷിന്‍ത്രി, ഇന്‍സ്‌പെക്ടര്‍ അഭിജിത് സോനാവനെ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

വിഐപികളുടെ മൊബൈല്‍ നമ്പര്‍ എങ്ങനെ കിട്ടുമെന്ന് പ്രതി ഇന്‍ര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തിരുന്നു. ഇതിന് സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് പ്രതി കണ്ടെത്തി. ഓണ്‍ലൈന്‍ വഴി പണമടച്ചാണ് വിഐപി നമ്പറുകള്‍ കൈവശപ്പെടുത്തിയത്. പ്രഫുല്‍ പട്ടേലിന്റെ ഫോട്ടോ വച്ചുള്ള വാട്‌സാപ്പ് ഉപയോഗിച്ചായിരുന്നു അടുത്ത നീക്കങ്ങള്‍.

രവികാന്തിന്റെ അച്ഛന് മുംബൈയില്‍ ഹോട്ടല്‍ ബിസിനസ് ആയിരുന്നുവത്രെ. അച്ഛന്‍ മരിച്ചതോടെ ബിസിനസ് പൊളിഞ്ഞു. രവികാന്തിന് നഷ്ടം നികത്താന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്നാണ് തട്ടിപ്പിന് ശ്രമിച്ചത്. ഖത്തര്‍ രാജകുടുംബത്തില്‍ നിന്ന് പണം തട്ടിയിട്ടില്ലെന്നും ബന്ധം സ്ഥാപിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും രവികാന്ത് പോലീസിനോട് പറഞ്ഞു എന്നാണ് വിവരം.

രവികാന്തിന്റെ അമ്മ നിത്യരോഗിയാണ്. ഇവരുടെ ചികില്‍സയ്ക്ക് പണം കണ്ടെത്തുകയും ഇയാളുടെ ലക്ഷ്യമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ജൂലൈ 20നാണ് ഖത്തറിലെ രാജകുടുംബാംഗത്തിന് സംശയകരമായ സന്ദേശം വാട്‌സാപ്പില്‍ ലഭിച്ചത്. വിവരം പ്രഫുല്‍ പട്ടേലിനെ അറിയിച്ചതോടെ ജൂലൈ 23ന് കേസ് രജിസ്റ്റര്‍ ചെയ്തു. അതിവേഗ അന്വേഷണത്തില്‍ പ്രതി വലയിലായി. സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതായി ഐജി യശസ്വി യാദവ് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+