സൗദി അറേബ്യ വഴി ഇന്ത്യക്ക് വന്‍ ആശ്വാസം: പോക്കറ്റ് കാലിയാകില്ല; ക്രൂഡ് ഓയില്‍ വില വീണ്ടും കുറയാന്‍ പോകുന്നു
ലോകത്ത് ഏറ്റവും അധികം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടിക എടുത്താല്‍ അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ മൂന്നാമത് വരുന്ന രാഷ്ട്രമാണ് ഇന്ത്യ. ആകെ ആവശ്യമായ എണ്ണയുടെ 90 ശതമാനത്തോളം ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. രാജ്യത്തിന്റെ വിദേശ വ്യാപാര കമ്മി വർധിപ്പിക്കുന്നതിലെ പ്രധാന ഘടകവും ഇത്തരത്തിലുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയാണ്. പ്രധാനപ്പെട്ട ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യം എന്ന നിലയില്‍ ഇന്ത്യയെ നേരിട്ട് തന്നെ ബാധിക്കുന്ന രണ്ട് കാര്യങ്ങള്‍ കഴിഞ്ഞ ദിവസം ലോകത്ത് നടന്ന് കഴിഞ്ഞു.
പ്രധാനപ്പെട്ട എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് ക്രൂഡ് ഓയിൽ വിതരണം വർദ്ധിപ്പിക്കാന്‍ എടുത്ത തീരുമാനവും റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നവർക്ക് വലിയ താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കവുമാണ് ആ രണ്ട് കാര്യങ്ങള്‍. ഇതില്‍ ആദ്യത്തേത് ഇന്ത്യയെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണെങ്കില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിലച്ചേക്കാവുന്ന രണ്ടാമത്തെ തീരുമാനത്തില്‍ ചെറിയ ആശങ്കകള്‍ ഇല്ലാതുമില്ല.

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പകുതിയില്‍ അധികവും ഒപെക്+ രാജ്യങ്ങളില്‍ നിന്നാണ്. മെയ്, ജൂണ്‍ മാസങ്ങളിലേതിന് സമാനമായി ജുലൈയിലും വിതരണം പ്രതിദിനം 411000 ബാരൽ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. ഇതോടെ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്.
എണ്ണ വില കുറയുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കും. 2024-ൽ ഇന്ത്യ 4.84 ദശലക്ഷം ബാരൽ എണ്ണ പ്രതിദിനം ഇറക്കുമതി ചെയ്തെന്നാണ് കണക്ക്. ഇത് 2023-നെ അപേക്ഷിച്ച് 4.3% വർദ്ധനവാണ്. വില കുറയുന്നത് ഇന്ധന വില (പെട്രോൾ, ഡീസൽ) സ്ഥിരപ്പെടുത്താനും ഗതാഗത, ഗാർഹിക ഉപഭോഗ ചെലവുകൾ കുറയ്ക്കാനും സഹായിക്കും.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ ആഗോള എണ്ണ വിലയെ ആശ്രയിച്ചാണ് നിർണ്ണയിക്കപ്പെടുന്നത്. ഒപെക്+ വിതരണം വർദ്ധിപ്പിക്കുന്നത് ഇന്ധന വില സ്ഥിരപ്പെടുത്താനോ കുറയ്ക്കാനോ സഹായിക്കും, ഇത് വിലക്കയറ്റം നിയന്ത്രിക്കാനും ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കാനും ഇടയാക്കും. എന്നാല്‍ ആഗോള തലത്തില്‍ സമീപകാലത്ത് ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ കുറഞ്ഞിട്ടും രാജ്യത്തെ ചെറുകിട വില കുറയ്ക്കാത്തതില്‍ പ്രതിശേധവും ശക്തമാണ്.
ഒപെക്+ വിതരണം വർദ്ധിപ്പിക്കുന്നത് ഇന്ത്യയ്ക്ക് റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനും അവസരമൊരുക്കും. മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ ഇറക്കുമതി 2024 ഡിസംബറിൽ 22 മാസത്തെ ഉയർന്ന നിലയായ 52%-ലെത്തി. മറുവശത്ത് ഇത് പ്രധാനമായും നേട്ടമാകുക സൗദി അറേബ്യക്കായിരിക്കും.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നവർക്ക് 500 ശതമാനം ഇറക്കുമതി ചുങ്കം ചുമത്താനുള്ള നീക്കം ഇന്ത്യയെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നതാണ്. നിലവില്‍ റഷ്യയില്‍ നിന്നുമാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള കടുത്ത തീരുമാനം ഉണ്ടാകുകയാണെങ്കില്‍ ഇന്ത്യ ക്രൂഡ് ഓയിലിനായി മറ്റ് രാജ്യങ്ങളിലേക്ക് തിരിയേണ്ടി വരും. ഈ സാഹചര്യത്തില്‍ എണ്ണ വില വർധിക്കാനുള്ള സാധ്യതയും തള്ളിക്കളയനാകില്ല. എന്നാല്‍ ഒപെക്+ വിതരണം ഇതേ തോതില്‍ അത് ഉയരുകയാണെങ്കില്‍ അത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസകരമായേക്കും.
കമ്മോഡിറ്റി മാർക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ കെപ്ലറിൽ നിന്നുള്ള താൽക്കാലിക വെസൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം മെയ് മാസത്തില്‍ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ഏപ്രിലിനെ അപേക്ഷിച്ച് 1.6 ശതമാനം ഉയർന്ന് പ്രതിദിനം 1.97 ദശലക്ഷം ബാരലായിരുന്നു (bpd). മെയ് മാസത്തിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബാസ്കറ്റിൽ റഷ്യൻ ക്രൂഡിന്റെ പങ്ക് ഏകദേശം 39 ശതമാനവുമായിരുന്നു. അതോടൊപ്പം മെയ് മാസത്തില്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി തുടർച്ചയായി 5.2 ശതമാനം വർദ്ധിക്കുകയും ചെയ്തു.
-
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?











Click it and Unblock the Notifications