Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ വന്‍ ഇളവ് പ്രഖ്യാപിച്ചു; ദുരുപയോഗം ചെയ്താല്‍ പാപ്പരാകും, ഡിജിറ്റല്‍ ഐഡി എടുക്കണം

റിയാദ്: റിയല്‍ എസ്റ്റേറ്റ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന നിയമം അടുത്തിടെയാണ് സൗദി അറേബ്യ പാസാക്കിയത്. നിയമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സൗദി അറേബ്യയ്ക്കരല്ലാത്തവര്‍ക്കും ഇനി സൗദിയില്‍ സ്വന്തമായി ഭൂമി വാങ്ങാം. ഇതിന് വേണ്ടി വിദേശികള്‍ പ്രത്യേക ഡിജിറ്റല്‍ ഐഡി സ്വന്തമാക്കണം.

2026 ജനുവരി 21 മുതലാണ് വിദേശികള്‍ക്ക് സൗദിയില്‍ സ്വന്തമായി സ്ഥലങ്ങള്‍ വാങ്ങാന്‍ സാധിക്കുക. കഴിഞ്ഞ മാസം ഇതുമായി ബന്ധപ്പെട്ട നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇങ്ങനെ സ്ഥലം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖ ആവശ്യമാണ്. അബ്ഷീര്‍ പ്ലാറ്റ്‌ഫോം വഴിയാണ് ഇവ ലഭിക്കുക.

saudi arabia land buy details-

സൗദി അറേബ്യയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്നാണ് തിരിച്ചറിയര്‍ കാര്‍ഡിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക. ശേഷം ആഭ്യന്തര മന്ത്രാലയം കാര്‍ഡ് ഇഷ്യു ചെയ്യും. അബ്ഷീര്‍ വഴി ഐഡി സ്വന്തമാക്കണം. സൗദിയില്‍ ബാങ്ക് അക്കൗണ്ട് വേണം, സൗദിയിലെ പ്രാദേശിക ഫോണ്‍ നമ്പര്‍ ആവശ്യമാണ്. ഇവയെല്ലാം ശരിയായ ശേഷമേ സൗദി അറേബ്യയില്‍ വസ്തുവകകള്‍ വാങ്ങാന്‍ സാധിക്കൂ.

സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് മാത്രമല്ല, മറ്റു രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കും സൗദിയില്‍ സ്വത്ത് വാങ്ങാന്‍ പറ്റും. സൗദി നിയമപ്രകാരം പ്രവര്‍ത്തിക്കാത്ത കമ്പനികള്‍ക്കും സ്വത്ത് വാങ്ങാം. സര്‍ക്കാരിതര സംഘടനകള്‍ക്കും അനുമതിയുണ്ട്. സൗദി ഭരണകൂടം നിര്‍ദേശിക്കുന്ന പ്രദേശങ്ങളില്‍ മാത്രമാണ് സ്ഥലം വാങ്ങാന്‍ സാധിക്കുക.

ഒരു കോടി സൗദി റിയാല്‍ പിഴ

വിദേശ നിക്ഷേപം അനുവദിക്കുന്ന സ്ഥലങ്ങള്‍ വൈകാതെ സൗദി മന്ത്രിസഭ അംഗീകരിച്ച് പരസ്യപ്പെടുത്തും. മക്കയും മദീനയും ഒഴികെയുള്ള സ്ഥലങ്ങളിലാകും അനുമതി ലഭിക്കുക എന്നാണ് ഇതുവരെയുള്ള വിവരം. ഈ രണ്ട് പുണ്യഭൂമികളില്‍ മുസ്ലിങ്ങള്‍ ആയ വിദേശികള്‍ക്ക് മാത്രം അവസരം ലഭിച്ചേക്കും. വസ്തുവിന്റെ അഞ്ച് ശതമാനം ഫീസ് ആയി നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്.

അതേസമയം, ഇടപാടില്‍ നിയമ ലംഘനങ്ങള്‍ നടന്നാല്‍ കടുത്ത പിഴ ഈടാക്കും. ഒരു കോടി സൗദി റിയാല്‍ ആയിരിക്കും പിഴ. സ്വത്ത് വില്‍ക്കേണ്ടി വരികയും ചെയ്യും. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്വകാര്യ മേഖലയില്‍ നിന്നുള്ള മൂന്ന് പേര്‍ എന്നിവരടങ്ങിയ സമിതിയാകും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.

സൗദി അറേബ്യയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കലും നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കലുമാണ് ലക്ഷ്യം. വിഷന്‍ 2030 എ്ന്ന പ്രഖ്യാപിത പദ്ധതിയുടെ ഭാഗമാണിതെല്ലാം. ടൂറിസം രംഗം കൂടുതല്‍ ആകര്‍ഷകമാക്കലും ജോലി അവസരങ്ങള്‍ ഒരുക്കലും ലക്ഷ്യമാണ്. വിദേശ കമ്പനികള്‍ക്ക് സൗദിയില്‍ വളരെ വേഗത്തില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുന്ന അവസ്ഥ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+