സൗദി അറേബ്യ ഒപ്പുവച്ചു; തങ്ങളില്ലെന്ന് തുര്‍ക്കി, പാകിസ്താന് ചുറ്റും ആശങ്ക, കാരണം ഖത്തറിലെ സംഭവമല്ല
അങ്കാറ: സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ പ്രതിരോധ സഖ്യമുണ്ടാക്കിയത് മാസങ്ങള്‍ക്ക് മുമ്പാണ്. ഖത്തറില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെ ആയിരുന്നു അത്. കൂടുതല്‍ രാജ്യങ്ങള്‍ ഈ സഖ്യത്തിലേക്ക് എത്തുമെന്നും മുസ്ലിം നാറ്റോ വരികയാമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ തുര്‍ക്കി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ ഒപ്പുവച്ച പ്രതിരോധ കരാര്‍ പ്രകാരം ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ ഇടപെടാന്‍ സാധിക്കും. അതായത്, സൗദി അറേബ്യയെ ഏതെങ്കിലും രാജ്യം ആക്രമിച്ചാല്‍ അവര്‍ക്കെതിരായ സൈനിക നീക്കത്തിന് പാകിസ്താന് സാധിക്കും. തിരിച്ചും അങ്ങനെ തന്നെ. എന്നാല്‍ ഈ സഖ്യത്തിലേക്ക് ഇല്ല എന്നാണ് തുര്‍ക്കി പറയുന്നത്.

നാറ്റോ സൈനിക സഖ്യത്തിലെ അംഗരാജ്യമാണ് തുര്‍ക്കി. അമേരിക്ക കഴിഞ്ഞാല്‍ നാറ്റോയില്‍ കൂടുതല്‍ സൈനികരുള്ളത് തുര്‍ക്കിയുടേതാണ്. ലോകത്തെ പ്രധാന ആയുധ കയറ്റുമതി രാജ്യം കൂടിയാണ് തുര്‍ക്കി. യൂറോപ്പിലും ഏഷ്യയിലും വേരുള്ള തുര്‍ക്കി അതിവേഗം വളരുന്ന രാജ്യമായിട്ടാണ് കണക്കാക്കുന്നത്. പ്രതിരോധ സഹകരണം ആകാമെങ്കിലും സൈനിക സഖ്യത്തിന് ഇല്ല എന്ന് തുര്‍ക്കി പറയുന്നു.
തുര്‍ക്കിയിലെ രാഷ്ട്രീയ നേതാക്കളും സൈനിക ഓഫീസര്‍മാരും ഈ നിലപാടാണ് പങ്കുവയ്ക്കുന്നത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തികമായി വളരെ പിന്നിലാണ് പാകിസ്താന്. മാത്രമല്ല, പാകിസ്താന് നാല് ഭീഷണികള്‍ നിലനില്ക്കുന്നു എന്നും തുര്‍ക്കി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു രാജ്യത്തിന് സൈനിക സഖ്യത്തിന് നേതൃത്വം നല്കാന് സാധിക്കില്ല എന്നാണ് തുര്‍ക്കിയുടെ നിലപാടത്രെ.
തയ്യാറായി കൂടുതല്‍ രാജ്യങ്ങള്‍
ഇറാന്, ഇന്ത്യ, അഫ്ഗാനിസ്താന് എന്നീ മൂന്ന് അതിര്‍ത്തികളിലും പാകിസ്താന് വെല്ലുവിളി നേരിടുന്നുണ്ട്. കൂടാതെ ബലൂചിസ്താനിലേത് ഉള്‍പ്പെടെ ആഭ്യന്തര വെല്ലുവിളികളും പാകിസ്താനുണ്ട്. ഈ സാഹചര്യത്തില്‍ പാകിസ്താനുമായി സൈനിക സഖ്യമുണ്ടാക്കുന്നത് ബുദ്ധിയല്ല എന്നാണ് തുര്‍ക്കിയുടെ നിലപാട്. അതേസമയം, പ്രതിരോധ സഹകരണ ചര്‍ച്ച നടക്കുന്നുണ്ടെന്നും തുര്‍ക്കി പറയുന്നു.
ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം അല്ല പാകിസ്താന്-സൗദി അറേബ്യ സൈനിക പ്രതിരോധത്തിന് കാരണം. ഏറെ നാളായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഖത്തറില്‍ ആക്രമണമുണ്ടായ വേളയില്‍ ഈ കരാര്‍ ഒപ്പുവച്ചതോടെ ചേര്‍ത്തു വായിക്കപ്പെടുകയായിരുന്നു. സൈനിക സഖ്യത്തിലേക്ക് തുര്‍ക്കി കൂടി എത്തിയാല്‍ വലിയ സൈനിക സഖ്യത്തിന് വഴിയൊരുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മുസ്ലിം നാറ്റോ എന്നും ചില മാധ്യമങ്ങള്‍ വിശേഷഖിപ്പിച്ചു.
പശ്ചിമേഷ്യയിലെ പല സംഭവങ്ങളിലും വ്യത്യസ്ത നിലപാടാണ് തുര്‍ക്കിക്കും സൗദി അറേബ്യയ്ക്കും. മാത്രമല്ല, മുസ്ലിം രാജ്യങ്ങളിലെ പ്രധാനികള്‍ ആര് എന്ന കാര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുമുണ്ട്. എങ്കിലും സൗദിയുമായി അടുത്ത കാലത്ത് സഹകരണം ശക്തമാക്കിയിട്ടുണ്ട് തുര്‍ക്കി. ഇതിലേക്ക് ഇറാന്, ഈജിപ്ത്, മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എത്തിയേക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. തുര്‍ക്കി പിന്മാറിയതോടെ സൈനിക സഖ്യം വരില്ലെന്ന് ഉറപ്പായി.
-
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications