സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍
ദുബായ്: എണ്ണ കൊണ്ട് സമ്പന്നമായ രാജ്യങ്ങളാണ് ഗള്‍ഫിലുള്ളത്. പ്രത്യേകിച്ച് സൗദി അറേബ്യ. ക്രൂഡ് ഓയിലിന്റെ കണ്ടെത്തല്‍ മേഖലയെ ലോകത്തെ പ്രധാന രാജ്യങ്ങളുടെ പട്ടികയില്‍ എത്തിച്ചു. ലോകത്തെ മിക്ക കമ്പനികളിലും സംരംഭങ്ങളിലും ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം ഉണ്ട്. കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍പിജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) ഉല്‍പ്പാദിപ്പിക്കുന്നത് സൗദിയല്ല.
പാചക വാതകമായി ഉപയോഗിക്കുന്ന ഇന്ധനമാണ് എല്‍പിജി. ഇറാന്‍ യുദ്ധം തുടങ്ങിയ വേളയില്‍ ഇന്ത്യയില്‍ പ്രധാന ചര്‍ച്ചയായതും ഈ വിഷയമാണ്. ഇന്ത്യയിലേക്ക് വന്‍തോതില്‍ എല്‍പിജി ഉള്‍പ്പെടെയുള്ള വാതകം വരുന്നത് ജിസിസിയില്‍ നിന്നാണ്. എല്‍പിജി പ്രതിസന്ധി രൂപപ്പട്ടതോടെ മിക്ക ഹോട്ടലുകളും പൂട്ടുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു.

ലോകത്ത് കൂടുതല്‍ എല്‍പിജി ഉപയോഗിക്കുന്ന രാജ്യം സൗദി അറേബ്യയല്ല. അമേരിക്കയാണ്. ഓരോ വര്‍ഷവും 84 ദശലക്ഷം ടണ്‍ എല്‍പിജിയാണ് അമേരിക്ക ഉല്‍പ്പാദിപ്പിക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള ചൈന 32 ദശലക്ഷമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സൗദി അറേബ്യ മൂന്നാം സ്ഥാനത്താണ്. 26 ദശലക്ഷമാണ് സൗദിയുടെ ഉല്‍പ്പാദനം. റഷ്യ 17 ദശലക്ഷവും കാനഡ 12 ദശലക്ഷവും എല്‍പിജി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഐഇഎയുടെ ഡാറ്റ പ്രകാരമാണ് ഈ കണക്ക്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ് അമേരിക്ക എല്‍പിജി ഉല്‍പ്പാദനത്തില്‍ മുന്നിലെത്തിയത്. ഷെയ്ല്‍ എണ്ണയുടെ കണ്ടെത്തലും ഖനനവും വേഗത്തിലാക്കിയതോടെയാണിത്. അമേരിക്കയും കാനഡയുമെല്ലാം ഷെയ്ല്‍ എണ്ണയാണ് ഖനനം ചെയ്യുന്നത്. ഭൂമിക്കടിയില്‍ പാറകള്‍ പൊടിച്ചാണ് ഇവ ഖനനം ചെയ്യുന്നത്. അമേരിക്ക ഉല്‍പ്പാദിപ്പിക്കുന്ന എല്‍പിജിയുടെ വലിയൊരു ഭാഗം ഏഷ്യ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കാണ് അയക്കുന്നത്.
എല്‍പിജി എവിടെ നിന്നാണ് ലഭിക്കുന്നത്?
ക്രൂഡ് ഓയില്‍ സംസ്‌കരിക്കുന്ന വേളയിലാണ് എല്‍പിജി ലഭിക്കുക. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കയറ്റുമതി ചെയ്യാന്‍ പര്യാപ്തമായ അവസ്ഥയിലേക്ക് എത്തിക്കും. ഇന്ത്യയിലും എല്‍പിജി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ആവശ്യം കൂടുതലായതിനാല്‍ ഇറക്കുമതി നിര്‍ബന്ധമാണ്. അടുത്ത കാലത്ത് എല്‍പിജിയെ പ്രോല്‍സാഹിപ്പിക്കുന്ന പ്രധാനമന്ത്രി ഉജ്വല യോജന ഉള്‍പ്പെടെ പല പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
പ്രകൃതി വാതകം ഖനനം ചെയ്യുന്ന വേളയില്‍ വേര്‍ത്തിരിക്കുമ്പോഴാണ് പ്രധാനമായും എല്‍പിജി കിട്ടുന്നത്. ക്രൂഡ് ഓയില്‍ റിഫൈനറികളിലെ സംസ്‌കരണ വേളയിലും എല്‍പിജി കിട്ടും. പാചക ആവശ്യം, വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കല്‍, ഗ്ലാസ്-സെറാമിക് നിര്‍മാണം എന്നിവയ്‌ക്കെല്ലാം എല്‍പിജി ഉപയോഗിക്കും. എല്‍പിജി പ്രതിസന്ധിയുണ്ടായ വേളയില്‍ അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ശ്രമിച്ചുവരികയാണ്.
എല്‍എന്‍ജി, എല്‍പിജി, പിഎന്‍ജി, സിഎന്‍ജി തുടങ്ങി പലവിധത്തിലുള്ള വാതകങ്ങള്‍ വിപണിയിലുണ്ട്. ഉപയോഗം, കൈമാറ്റം എന്നിവ സൂചിപ്പിച്ചാണ് പേരുകളിലെ വ്യത്യാസം. എല്‍എന്‍ജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഖത്തര്‍, റഷ്യ, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ്. സൗദി അറേബ്യയിലും അടുത്ത കാലത്തായി എല്‍എന്‍ജി ഉല്‍പ്പാദനം സജീവമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications