Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ ഞെട്ടിക്കുന്നു; ബിന്‍ സല്‍മാന്‍ ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടം, പ്രവാസികള്‍ക്ക് 'പണി'യായി

റിയാദ്: സൗദി അറേബ്യ 2015ന് ശേഷം വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അതുവരെ സഞ്ചരിച്ച പാതയില്‍ നിന്ന് മാറിയുള്ള യാത്രയ്ക്ക് മുന്നില്‍ നിന്നത് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ്. രാജ്യത്തെ ജീവിത രീതി, ജോലി സാധ്യത, വരുമാന മാര്‍ഗം എന്നിവയില്‍ എല്ലാം മാറ്റം വരുത്തണമെന്നായിരുന്നു ബിന്‍ സല്‍മാന്റെ തീരുമാനം.

ഇതിന്റെ ഭാഗമായി ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. സംരംഭങ്ങള്‍ തുടങ്ങുന്നതിന് സഹായങ്ങള്‍ പ്രഖ്യാപിച്ചു, വനിതകള്‍ ജോലി നേടുന്നതില്‍ പ്രോല്‍സാഹനം നല്‍കി, ക്രൂഡ് ഓയില്‍ മാത്രം ആശ്രയിക്കുന്നതിന് പകരം കൂടുതല്‍ വരുമാന മാര്‍ഗം കണ്ടെത്താന്‍ ടൂറിസത്തിനും ഖനന മേഖലയ്ക്കും പ്രാധാന്യം നല്‍കി. എല്ലാം ലക്ഷ്യത്തിലെത്തുകയാണിപ്പോള്‍. വിഷന്‍ 2030ല്‍ ലക്ഷ്യം വച്ചതിനേക്കാള്‍ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്...

saudi arabia new achievements-

വനിതകള്‍ക്ക് ജോലി അവസരം കൊടുക്കുക എന്നത് സമീപകാലത്ത് സൗദി നടപ്പാക്കി വരുന്ന പദ്ധതിയാണ്. 2015ല്‍ തൊഴിലിടങ്ങളില്‍ വനിതാകളുടെ പ്രാതിനിധ്യം 17 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 36 ശതമാനമായി ഉയര്‍ന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിരുന്നത് 30 ശതമാനമയിരുന്നു.

യുവതികളുടെ പ്രാധിനിത്യം 18 ശതനമാത്തിലെത്തി എന്നതും എടുത്തു പറയണം. വനിതകള്‍ നയിക്കുന്ന ചെറുകിട സംരംഭങ്ങള്‍ 45 ശതമാനം വരും. തുല്യവേതനം, പ്രസവാവധി തുടങ്ങിയ കാര്യങ്ങളില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഈ ഉയര്‍ന്ന നേട്ടം കൈവരിക്കാന്‍ സഹായകമായിട്ടുണ്ട്. ഇ-കൊമേഴ്‌സ് വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തൊഴില്‍ മേഖലയിലെ വനിതകളുടെ എണ്ണം 40 ശതമാനമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സൗദി ഭരണകൂടം. തൊഴില്‍രംഗത്ത് 15 മുതല്‍ 24 വയസ് വരെയുള്ള വനിതകളുടെ എണ്ണം വലിയ തോതില്‍ കൂടിയിട്ടുണ്ട്. 45 ശതമാനം ചെറുകിട സംരംഭങ്ങള്‍ നയിക്കുന്നത് വനിതകളാണ് എന്ന് ധനമന്ത്രി അല്‍ ജദ്ആന്‍ പറയുന്നു. ജനങ്ങളുടെ ഡിജിറ്റല്‍ പണമിടപാട് വര്‍ധിച്ചതും സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന മാറ്റമാണ്.

ആണ്‍കുട്ടികളേക്കാള്‍ മുന്നില്‍ പെണ്‍കുട്ടികള്‍

സൗദി സര്‍വകലാശാലകളില്‍ 52 ശതമാനം പ്രവേശനം നേടുന്നത് വനിതകളാണ്. പലപ്പോഴും ആണ്‍കുട്ടികളെ പിന്നിലാക്കിയാണ് പെണ്‍കുട്ടികളുടെ കുതിപ്പ്. തൊഴില്‍ പരിശീലനം കൃത്യമായി നടപ്പാക്കിയതും തൊഴില്‍ രംഗത്ത് സ്ത്രീകളുടെ എണ്ണം കൂടാന്‍ കാരണമായി. മൊത്തം ഉല്‍പ്പന്നങ്ങളുടെ 52 ശതമാനം എണ്ണ ഇതര വരുമാനത്തില്‍ നിന്നായത് ഇതിന്റെ ഫലമാണ്. തൊഴിലില്ലായ്മ 7.1 ശതമാനമായി കുറഞ്ഞു. വനിതള്‍ക്കിടയിലെ തൊഴിലില്ലായ്മ 12.8 ശതമാനമായും താഴ്ന്നു.

വനിതകള്‍ കൂടി വരുമാനമുണ്ടാക്കാന്‍ തുടങ്ങിയതോടെ മൊത്തം ഉപഭോഗത്തിലും ഉയര്‍ച്ചയുണ്ടായി. ഇത് വിപണിക്ക് ഗുണമായി. അതേസമയം, പൗരന്മാര്‍ക്ക് തൊഴില്‍ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്വദേശിവല്‍ക്കരണം സൗദി നടപ്പാക്കിയിരുന്നു. പ്രവാസികളെ സംബന്ധിച്ച് ഇത് തിരിച്ചടിയായി. പല തൊഴിലും വിദേശികള്‍ക്ക് ലഭിക്കാതായി. കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം നടപ്പാക്കി വരികയാണ് സൗദി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+