Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹജ്ജ് തീർത്ഥാടകർക്ക് സൗദി അറേബ്യയുടെ മുന്നറിയിപ്പ്: തട്ടിപ്പാണെങ്കില്‍ 10000 റിയാൽ പിഴ ചുമത്തും

ഹജ്ജ് രംഗത്ത് നടക്കുന്ന തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി സൗദി അറേബ്യ. അനധികൃതമായ മാർഗ്ഗങ്ങളിലൂടെ ഹജ്ജിന് എത്തുന്ന തീർത്ഥാടകരില്‍ നിന്നും കനത്ത പിഴ ഈടാക്കുമെന്നും സൗദി അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. സാധുവായ വിസകൾ ഇല്ലാതെ ഹജ്ജ് നിർവഹിക്കാൻ മക്കയിലേക്ക് വലിയ തോതില്‍ ആളുകള്‍ എത്തുന്നത് പുണ്യസ്ഥലത്തെ തയ്യാറെടുപ്പുകളെ ബാധിക്കും എന്നതിനാലാണ് സൗദി അറേബ്യയുടെ മുന്നറിയിപ്പ്.

ഈ സാഹചര്യത്തിലാണ് സാധുവായ വിസ പെർമിറ്റില്ലാതെ വരുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കുന്നത്. ജൂൺ 2 നും 20 നും ഇടയിൽ മക്കയിൽ ശരിയായ ഹജ്ജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്ന ആളുകള്‍ 10000 സൗദി റിയാൽ (ഏകദേശം 23,000 രൂപ) അടയ്ക്കേണ്ടി വരും. വിദേശികള്‍ക്ക് മാത്രമല്ല, മക്കയിൽ താമസിക്കുന്നവർ ഉൾപ്പെടെയുള്ള സൗദി പൗരന്മാർക്കും ഈ നിയമം ബാധകമാണ്.

hajj-job

ജൂൺ രണ്ടാമത്തെ ആഴ്ചയിലാണ് ഹജ്ജിന്റെ കർമ്മങ്ങള്‍ ആരംഭിക്കുക. ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീർത്ഥാടകർ ഇതിനോടകം തന്നെ സൗദിയില്‍ എത്തിതുടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ടൂർ ഓപ്പറേറ്റർമാർ ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ ഹജ്ജ് തീർത്ഥാടനം വാഗ്ദാനം ചെയ്ത് സർവ്വീസ് നടത്തുന്ന അനധികൃതമായ നിരവധി ഹജ് ടൂർ ഓപ്പറേറ്റർമാർ പല രാജ്യങ്ങളിലുമുണ്ട്. നിരവധി ആളുകള്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടതായുള്ള വാർത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

"ഈ ടൂർ ഓപ്പറേറ്റർമാർ തീർഥാടകരെ വിസിറ്റിങ് വിസയിലോ ബിസിനസ് വിസയിലോ വഞ്ചനാപരമായ രീതിയിൽ സൗദി അറേബ്യയിലേക്ക് കൊണ്ടുപോകുന്നു. ഇപ്പോൾ സൗദി അറേബ്യയിലെ നിയമങ്ങൾ വളരെ കർശനമാണ്, സാധുവായ ഹജ് വിസയില്ലാത്ത തീർഥാടകരെ പിടികൂടിയാൽ പിഴ ഈടാക്കുകയും അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുകയും ചെയ്യും," അൽ ഖാലിദ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമ യൂസഫ് അഹമ്മദ് ഖേരേദയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം, ഇന്ത്യയുടെ ആകെ ഹജ് ക്വാട്ടയായ 175025 തീർഥാടകരിൽ 140020 പേർ ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ (എച്ച്‌സിഒഐ) വഴി യാത്ര ചെയ്യും. ശേഷിക്കുന്ന 35005 തീർഥാടകർ രജിസ്റ്റർ ചെയ്ത 600 ഓളം സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ സേവനം ഉപയോഗിക്കും. സാധാരണയായി ഹജ്ജ് കമ്മിറ്റി ഏകദേശം 40 ദിവസത്തെ താമസം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് 20 ദിവസത്തിൽ താഴെ മാത്രമേ വാഗ്‌ദാനം ചെയ്യാൻ കഴിയൂ.

ഹജ്ജ് കർമ്മങ്ങൾക്ക് അഞ്ച് ദിവസം മാത്രമേ വേണ്ടി വരികയുള്ളു. പക്ഷേ തീർത്ഥാടകർ പലപ്പോഴും സൗദിയിൽ ഇതിനേക്കാൾ കൂടുതൽ സമയം താമസിച്ച് വിശാലമായ രീതിയില്‍ തീർത്ഥാടനം പൂർത്തിയാക്കിയിട്ടാണ് മടങ്ങാറുള്ളത്.

"സൗദി അധികൃതരുടെ കൈകളിൽ നിന്ന് അപമാനവും ശിക്ഷയും ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം ആദ്യം ടൂർ ഓപ്പറേറ്റർമാരുടെ ആധികാരികത പരിശോധിക്കലാണ്. തീർത്ഥാടകർ തങ്ങൾ തിരഞ്ഞെടുത്ത ഓപ്പറേറ്റർമാർരജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ലൈസൻസ് ഉണ്ടെന്നും ഉറപ്പാക്കണം. ഏജൻ്റുമാർ തീർഥാടകരെ അധികമായി ബുക്ക് ചെയ്തിട്ടില്ലെന്നും അവർ ഉറപ്പാക്കണം. " മറ്റൊരു വലിയ ഹജ്, ഉംറ ടൂർ ഓപ്പറേറ്ററായ അൽവി ട്രാവൽസിലെ ഇമ്രാൻ അൽവിയും പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+