Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകഭൂപടത്തില്‍ സൗദിയുടെ റോള്‍ മാറുന്നു; എണ്ണ സമ്പത്തില്‍ നിന്ന് പ്രധാന നയതന്ത്ര പങ്കാളിയിലേക്ക്

റഷ്യയുടെ യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള യുഎസ്-ഉക്രെയ്ന്‍ ചര്‍ച്ചകള്‍ക്ക് റിയാദ് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുകയാണ്. അടുത്ത കാലത്തായി സൗദി അറേബ്യ നയതന്ത്ര രംഗത്ത് ഒരു വന്‍ശക്തിയായി മാറിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്. റഷ്യയ്ക്കും ഉക്രെയ്‌നിനുമിടയില്‍ അപ്രതീക്ഷിതവും എന്നാല്‍ ഫലപ്രദവുമായ ഒരു മധ്യസ്ഥനായി സൗദി അറേബ്യ സ്വയം അവരോധിക്കപ്പെടുകയാണ്.

എണ്ണ സമ്പത്ത്, കുതിച്ചുയരുന്ന സമ്പദ്വ്യവസ്ഥ, പ്രശ്നബാധിതമായ ഒരു മേഖലയിലെ രാഷ്ട്രീയ സ്ഥിരത എന്നിവ കാരണം വളരെക്കാലമായി ഒരു അറബ് ശക്തികേന്ദ്രമായിരുന്നു സൗദി അറേബ്യ. അതില്‍ നിന്ന് ഒരുപടി കൂടി കടന്ന് ആഗോള നയതന്ത്ര കളിക്കാരനായി ഉയര്‍ന്നുവരികയാണ് സൗദി. തിങ്കളാഴ്ച കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ റിയാദിലേക്ക് സ്വാഗതം ചെയ്യും.

Saudi Arabia

ഈ മാസം ആദ്യം ഓവല്‍ ഓഫീസില്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന ചൂടേറിയ വാദപ്രതിവാദത്തിനുശേഷം യുഎസിന്റെയും ഉക്രെയ്നിന്റെയും ആദ്യത്തെ ഉന്നതതല യോഗമാണിത്. യുഎസിനും റഷ്യയ്ക്കും ഒപ്പം, ലോകത്തിലെ പ്രബലമായ അസംസ്‌കൃത എണ്ണ ഉല്‍പ്പാദകരില്‍ ഒന്നാണ് സൗദി അറേബ്യ. ഗാസ, ലെബനന്‍, സിറിയ എന്നിവിടങ്ങളിലെ യുദ്ധാനന്തര പുനര്‍നിര്‍മ്മാണം, ഇറാനെയും അതിന്റെ പ്രോക്‌സികളെയും നിയന്ത്രിക്കല്‍ എന്നിവയില്‍ നിന്ന് മധ്യപൂര്‍വദേശത്ത് സൗദി അറേബ്യയ്ക്ക് ഒരു പ്രധാന പങ്കുണ്ട്.

2000-കളുടെ തുടക്കത്തില്‍, ഒസാമ ബിന്‍ ലാദന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക മതമൗലികവാദ ഭീകരത സൗദി രാജവാഴ്ചയെ ഭീഷണിപ്പെടുത്തുകയും ഏതാണ്ട് അസ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. 2011 സെപ്റ്റംബര്‍ 11-ന് ന്യൂയോര്‍ക്കിലെ ട്വിന്‍ ടവറില്‍ നടന്ന ആക്രമണത്തിലാണ് അത് കലാശിച്ചത്. അതിനുശേഷം, സൗദി അറേബ്യ അതിന്റെ സുരക്ഷാ നയങ്ങളിലും വര്‍ധിച്ചുവരുന്ന ശക്തി ബാഹ്യമായി പ്രദര്‍ശിപ്പിക്കുന്നതിലും വന്‍തോതില്‍ നിക്ഷേപം നടത്തി.

ഇറാഖിലെ യുഎസ് അധിനിവേശം, ഇസ്രായേല്‍-പലസ്തീന്‍ സമാധാന പ്രക്രിയയുടെ പരാജയം (2023 ഒക്ടോബര്‍ 7-ന് മുമ്പ്), സിറിയയിലെ വിനാശകരമായ ആഭ്യന്തരയുദ്ധം എന്നിവയുടെ വെളിച്ചത്തില്‍, സൗദി അറേബ്യയുടെ ഔന്നത്യം ക്രമാനുഗതമായി വളര്‍ന്നു. ഇസ്രായേല്‍, ഇറാന്‍, തുര്‍ക്കി എന്നിവയുമായി മത്സരിക്കാന്‍ കഴിവുള്ള മിഡില്‍ ഈസ്റ്റിലെ ഏക ശക്തിയാണ് ഇന്ന് സൗദി അറേബ്യ.

അറബ് ലോകത്തിന്റെ ആഗോള പരിണാമം ഈജിപ്ത്, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഒരു അധികാര മാറ്റത്തിന് കാരണമായി എന്ന് ടുണീഷ്യയിലെ ഫ്രാന്‍സിന്റെ മുന്‍ അംബാസഡറും വിശാലമായ മേഖലയിലെ വിദഗ്ദ്ധനുമായ യെവ്‌സ് ഓബിന്‍ ഡി ലാ മെസ്സുസിയര്‍ വിലയിരുത്തുന്നു. സൗദി അറേബ്യയ്ക്ക് അതിന്റെ സമ്പദ് വ്യവസ്ഥ, വിപുലീകൃത പ്രദേശം, 30 ദശലക്ഷം നിവാസികള്‍, ആഗോള സുന്നി സമൂഹത്തിന് മേലുള്ള മതനേതൃത്വം തുടങ്ങിയ എല്ലാ ശക്തി ഘടകങ്ങളുമുണ്ട്.

കഴിഞ്ഞ മാസം റിയാദ് തങ്ങളുടെ പ്രതിരോധ ചെലവ് ഈ വര്‍ഷം ഏകദേശം 75 ബില്യണ്‍ യൂറോയായി വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ വിഹിതത്തേക്കാള്‍ ഏകദേശം 3 ബില്യണ്‍ യൂറോ കൂടുതലാണ്. ഈ വിഹിതം അതിന്റെ സൈനിക ചെലവ് ജിഡിപിയുടെ 7.1% ആക്കുന്നു. അതായത് പ്രതിരോധത്തിനായുള്ള ആപേക്ഷികവും കേവലവുമായ ചെലവിന്റെ കാര്യത്തില്‍ ലോകത്തെ മികച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് സൗദി.

ജിസിസി മുതല്‍ ബ്രിക്‌സ് വരെയുള്ള വിവിധ ബ്ലോക്കുകളുമായും യുഎസ് പോലുള്ള പ്രധാന സഖ്യകക്ഷികളുമായും സൗദി അറേബ്യ ശക്തമായ ബന്ധം വികസിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായിച്ച ദീര്‍ഘകാല സന്തുലിത നടപടിയിലൂടെയാണ് റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥന്റെ പങ്ക് വഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. സൗദി അറേബ്യയുടെ ഉഭയകക്ഷി ബന്ധങ്ങളുടെ ശൃംഖല ആഗോള നയതന്ത്രത്തിന്റെ കാര്യത്തില്‍ അതിനെ ആകര്‍ഷകമായ ഒരു തിരഞ്ഞെടുപ്പാക്കി മാറ്റുന്നു എന്നാണ് വിദഗ്ധാഭിപ്രായം.

ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ റിയാദ് അബ്രഹാം കരാറുകളില്‍ ഒപ്പുവെക്കണമെന്ന് വാഷിംഗ്ടണ്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഒരു പലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കാതെ അബ്രഹാം കരാറുകളില്‍ ഒപ്പിടാന്‍ സൗദി അറേബ്യ വിസമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+