Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുമാപ്പ്; അനധികൃത താമസക്കാര്‍ക്ക് പിഴയില്ലാതെ യുഎഇ വിടാം; വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കും

അബുദാബി: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകുന്നവര്‍ക്ക് വലിയ ഇളവുകള്‍ പ്രഖ്യാപിച്ച് ഫെഡറല്‍ അതോറിറ്റി. നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന ആളുകള്‍ക്ക് വിമാന ടിക്കറ്റ് നിരക്കുകളില്‍ ഇളവ് നല്‍കും. രാജ്യം വിടാന്‍ തയ്യാറാവുന്നവര്‍ക്കാണ് ഈ ഇളവുകള്‍ നല്‍കുക.

സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന പൊതുമാപ്പ് പ്രകാരം ഇവര്‍ക്ക് വിസാ പദ്ധതിക്കായി അപേക്ഷിക്കാം. രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് താമസം നിയമവിധേയമാക്കുന്നതിനോ പിഴയോ മറ്റ് നിയമ നടപടികളോ ഇല്ലാതെ രാജ്യം വിടുന്നതിനോ അവസരമൊരുക്കാനാണ് സര്‍ക്കാര്‍ 60 ദിവസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ മുപ്പത് വരെയാണ് പൊതുമാപ്പ് കാലാവധി.

uae-amnesty

അതേസമയം ജിഡിആര്‍എഫ്എ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഒബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വിമാനക്കമ്പനികളുമായി ഇതുസംബന്ധിച്ച് ബന്ധപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. എമിറേറ്റ്‌സ്, എത്തിഹാദ്, എയര്‍ അറേബ്യ പോലുള്ള യുഎഎ വിമാനക്കമ്പനികളുമായി നിരക്കുകള്‍ കുറയ്ക്കുന്നതില്‍ ധാരണയിലെത്തിയിട്ടുണ്ട്.

എല്ലാ തരം വിസയും പൊതുമാപ്പില്‍ വരുമെന്ന് സുറൂര്‍ പറഞ്ഞു. ടൂറിസ്റ്റ്-കാലാവധി കഴിഞ്ഞ റെസിഡെന്‍സി വിസകള്‍ എന്നിവയെല്ലാം ഇതില്‍ വരും. ഒരു രേഖയുമില്ലാതെ ജനിച്ചവര്‍ക്കും വിസ പൊതുമാപ്പ് ലഭ്യമാവും. ഇവര്‍ക്ക് രേഖകള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. സ്‌പോണ്‍സര്‍മാരില്‍ നിന്ന് രക്ഷപ്പെട്ടവരോ, ഒളിവില്‍ താമസിക്കുന്നവരോ ഇളവുകള്‍ക്ക് അപേക്ഷിക്കാം.

രാജ്യത്ത് അനധികൃതമായി എത്തിയ വ്യക്തികള്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാവില്ല. അനധികൃത താമസക്കാര്‍ക്ക് വലിയ പിഴയില്ലാതെ രാജ്യം വിടാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. എല്ലാ നിയമലംഘകര്‍ക്കും രാജ്യം വിടാന്‍ സാധിക്കും. മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നീക്കമെന്നും യുഎഇ അറിയിച്ചു.

അതേസമയം മടങ്ങിപ്പോയവര്‍ക്ക് പിന്നീട് യുഎഇയില്‍ തിരിച്ചെത്താന്‍ തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് കഴിയുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം എന്ന നിരക്കില്‍ വന്‍ തുകയുടെ പിഴയാണ് ഒഴിവായി കിട്ടുക. കാലാവധി കഴിഞ്ഞ ഏതുതരം വിസക്കാര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം.

താമസരേഖ അടക്കം ശരിയാക്കാനുള്ള അവസരമാണ് പൊതുമാപ്പ് കാലയളവിലൂടെ ലഭിക്കുക. സെപ്റ്റംബര്‍ ഒന്ന് മുതല്‍ അംഗീകൃത ടൈപ്പിങ് സെന്ററുകളില്‍ അപേക്ഷ ഫോം ലഭിക്കും. കേസുകള്‍ ഉള്ളവര്‍ ഇവ രണ്ട് മാസത്തെ ഗ്രേസ് പിരീഡിനുള്ളില്‍ തീര്‍പ്പാക്കണം.

എവിടെ എല്ലാം അപേക്ഷിക്കാം

86 ആമര്‍ സെന്ററുകള്‍ ദുബായില്‍ ഉണ്ട്. ഇവിടെ പൊതുമാപ്പിനായി അപേക്ഷിക്കാമെന്ന് ജിഡിആര്‍എഫ്എ ഖലീജ് ടൈംസിനോട് പറഞ്ഞു. അല്‍ ദഫ്ര, സുവേയ്ഹാന്‍, അല്‍ മഖ, അല്‍ ഷഹാമ, എന്നിവിടങ്ങളിലെ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി കേന്ദ്രങ്ങളിലും അപേക്ഷ നല്‍കാം.

മറ്റ് എമിറേറ്റുകളില്‍ ഐസിപി കേന്ദ്രങ്ങള്‍ വഴി പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ഐസിപി സ്മാര്‍ട്ട് പ്ലാറ്റ്‌ഫോമുകള്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാനും അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചില കേസുകളില്‍ അപേക്ഷകര്‍ നേപിട്ട് എമിഗ്രേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ടതായി വരുമെന്നും അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+