Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ദിര്‍ഹം ഇടപാടില്‍ ഉഗ്രന്‍ നീക്കവുമായി ആര്‍ബിഐ; ഡോളറിന് വന്‍ പൂട്ടൊരുങ്ങുന്നു...

ന്യൂഡല്‍ഹി/ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പുതിയ ദിശയിലേക്ക്. ഇരുരാജ്യങ്ങളും ഡോളര്‍ ഒഴിവാക്കി പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്താന്‍ തീരുമാനിച്ചത് ആഴ്ചകള്‍ക്ക് മുമ്പാണ്. എണ്ണ ഇടപാടില്‍ രൂപ-ദിര്‍ഹം കറന്‍സികള്‍ നല്‍കിത്തുടങ്ങിയെന്നും വാര്‍ത്തകള്‍ വന്നു. ഇതിന് പിന്നാലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രധാന നീക്കം നടത്തുകയാണ്.

ഡോളര്‍ ഉപയോഗിച്ചാണ് വിദേശരാജ്യങ്ങളുമായി ഇന്ത്യ സമീപകാലം വരെ ഇടപാട് നടത്തിയിരുന്നത്. എന്നാല്‍ ചില രാജ്യങ്ങള്‍ പ്രാദേശിക കറന്‍സികളില്‍ ഇടപാട് നടത്താന്‍ തയ്യാറായിട്ടുണ്ട്. ഇതില്‍ പ്രധാന രാജ്യമാണ് യുഎഇ. യുഎഇയുമായി ഇന്ത്യയ്ക്ക് കോടികളുടെ വ്യാപാരമാണ് ഓരോ വര്‍ഷവുമുള്ളത്. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ ഇടപെടല്‍.

india-uae

യുഎഇയുമായുള്ള വ്യാപാര ഇടപാടിന് ദിര്‍ഹവും രൂപയും ഉപയോഗിക്കാന്‍ അക്കൗണ്ട് ഉടമകളെ പ്രേരിപ്പിക്കണം എന്നാണ് ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍േേദശം നല്‍കിയിരിക്കുന്നത്. ഡോളറിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് എന്നും റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു.

ഇന്ത്യയുമായി വന്‍തോതില്‍ വ്യാപാര ഇടപാടുള്ള രാജ്യങ്ങളെ പ്രാദേശിക കറന്‍സിയിലേക്ക് കേന്ദ്രീകരിക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം. ഇതോടെ ആഗോള തലത്തില്‍ രൂപയുടെ മുന്നേറ്റത്തിന് വഴിയൊരുങ്ങും. രൂപയ്ക്ക് ഡിമാന്റ് വര്‍ധിക്കുന്ന സാഹചര്യം വന്നാല്‍ മൂല്യം കൂടാന്‍ കാരണമാകും. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 2162 കോടി ഡോളറാണ്. കഴിഞ്ഞ മാസമാണ് ഇരുരാജ്യങ്ങളും രൂപ-ദിര്‍ഹം കറന്‍സികളില്‍ ഇടപാട് നടത്താന്‍ തീരുമാനിച്ചത്. ഇതോടെ ഡോളര്‍ നഷ്ടമാകുന്നത് തടയാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. വിദേശ കറന്‍സികളുടെ ചോര്‍ച്ച രാജ്യത്തിന് തിരിച്ചടിയാണ്.

ഈ സാഹചര്യത്തിലാണ് ഡോളറിലുള്ള ഇടപാടുകള്‍ക്ക് പകരം രൂപയിലും ദിര്‍ഹത്തിലും ഇടപാട് നടത്താന്‍ വ്യവസായികളെ പ്രേരിപ്പിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്തിടെ നടന്ന ഒരു സെമിനാറില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ഇടപാടുകാര്‍ക്ക് വാക്കാലുള്ള നിര്‍ദേശം ആര്‍ബിഐ നല്‍കിക്കഴിഞ്ഞുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ വളരെ കുറഞ്ഞ ഇടപാടാണ് ദിര്‍ഹത്തില്‍ നടക്കുന്നതത്രെ. ഇറക്കുമതി ഇടപാട് മൊത്തം ദിര്‍ഹത്തിലേക്ക് മാറ്റുന്നതിന് വ്യാപാരികള്‍ക്ക് ചില തടസങ്ങളുണ്ടെന്ന് ബാങ്കുകള്‍ ശരിവെക്കുന്നു. ഈ മാസം ആദ്യത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ യുഎഇയുടെ അഡ്‌നോക്കില്‍ നിന്ന് 10 ലക്ഷം ബാരല്‍ എണ്ണ വാങ്ങിയത് രൂപ നല്‍കിയായിരുന്നു.

ആദ്യം വന്‍കിട ഇടപാടുകാരെ ദിര്‍ഹം-രൂപ ഇടപാടിന് പ്രേരിപ്പിക്കണമെന്നാണ് ആര്‍ബിഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. കാരണം ഇവരുടെ വരവ് ചെലവുകള്‍ തമ്മില്‍ വലിയ അന്തരമുണ്ടാകില്ല. എന്നാല്‍ ഇവര്‍ ഡോളര്‍ ഇതര ഇടപാടിന് അത്രവേഗം തയ്യാറാകില്ലെന്ന് ഉറപ്പാണ്. ചെറുകിട വ്യവസായികള്‍ക്ക് സര്‍വീസ് ചാര്‍ജില്‍ ഇളവ് നല്‍കി പ്രാദേശിക കറന്‍സി ഇടപാടിന് പ്രേരിപ്പിക്കാനും ആലോചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+