Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ പെട്രോള്‍ വില ഉയർത്തുന്നു: ഒരു വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കിലേക്ക്: ലിറ്ററിന് എത്ര?

ഫെബ്രുവരിയില്‍ രാജ്യത്തെ ചില്ലറ വിണിയിലെ പെട്രോള്‍ വില ഉയർത്താനുള്ള നീക്കവുമായി യു എ ഇ. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയിലിന്റെ വില അടുത്തിടെ ബാരലിന് 81 ഡോളറിലേക്ക് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തേയും പെട്രോള്‍ വില ഉയർത്താനുള്ള യു എ ഇയുടെ നീക്കം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ സംബന്ധിച്ച പ്രഖ്യാപനങ്ങളും റഷ്യൻ ക്രൂഡ് ഓയിൽ കയറ്റുമതിയെ ബാധിക്കുന്ന നയങ്ങളെച്ചൊല്ലിയുള്ള അനിശ്ചിതത്വവും ജനുവരിയില്‍ അന്താരാഷ്ട്ര വിപണിയിലെ വില ഉയർത്തുകയായിരുന്നു.

ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി ഒരോ മാസവും എണ്ണ വില പുതുക്കി നിശ്ചയിക്കുന്നതാണ് യു എ ഇയുടെ രീതി. ക്രൂഡ് വില ബാരലിന് 70 ലേക്ക് താഴ്ന്നപ്പോള്‍ രാജ്യത്തെ ചില്ലറ വില്‍പ്പന നിരക്കില്‍ യു എ ഇ ഭരണാധികാരികള്‍ കുറവ് വരുത്തിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില വലിയ തോതില്‍ കുറഞ്ഞിട്ടും ഇന്ത്യയിലെ പെട്രോളിയം കമ്പനികള്‍ വില കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല.

uae-petrol-rate

യു എ ഇയില്‍ സൂപ്പർ 98, സ്‌പെഷ്യൽ 95, ഇ-പ്ലസ് എന്നീ പെട്രോളിയം ഗ്രേഡുകളുടെ വില ജനുവരിയില്‍ യഥാക്രമം ലിറ്ററിന് 2.61 ദിർഹം, 2.50 ദിർഹം, 2.43 ദിർഹം എന്നിങ്ങനെയായിരുന്നു വില. ഡീസലിന് ലിറ്ററിന് 2.68 ദിർഹവും. 2024 ഡിസംബറില്‍ നിശ്ചിയിച്ച നിരക്ക് പുതുവർഷത്തിലും തുടരുകയായിരുന്നു. രാജ്യത്തെ കഴിഞ്ഞ ഒരു വർഷത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിരക്കുമാണ് ഇത്.

ആഗോള വിപണിയിലും കുതിപ്പ്

യുഎസ് ഉപരോധം കൂടുതൽ ശക്തമാക്കുന്നത് റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയെ ചൈനയിലേക്കും ഇന്ത്യയിലേക്കുമുള്ള കയറ്റുമതിയെ ബാധിക്കുമെന്ന പ്രതീക്ഷയില്‍ ബ്രെന്റ് ബാരലിന് 81 ഡോളറിനു മുകളിൽ ഉയർന്ന് നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണെന്നാണ് സെഞ്ച്വറി ഫിനാൻഷ്യലിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ വിജയ് വലേച്ച അഭിപ്രായപ്പെട്ടത്.

'ജനുവരി 8 മുതൽ ക്രൂഡ് വിലയില്‍ 6 ശതമാനത്തിന്റെ വർധനവുണ്ടായി. വെള്ളിയാഴ്ച യുഎസ് ട്രഷറി റഷ്യൻ എണ്ണയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതാണ് പെട്ടെന്നുള്ള വർധനവിന് കാരണം. റഷ്യന്‍ നിർമ്മാതാക്കളായ ഗാസ്പ്രോം, നെഫ്റ്റ്, സർഗുട്നെഫ്റ്റെഗാസ് എന്നിവയ്ക്ക് പുറമെ റഷ്യൻ എണ്ണ കയറ്റി അയച്ചിരുന്നു 183 കപ്പലുകള്‍ക്കുമാണ് അമേരിക്കയുടെ ഉപരോധം. ഇതിലൂടെ യുക്രൈന്‍ യുദ്ധത്തിനുള്ള റഷ്യയുടെ സാമ്പത്തിക വിഹിതം കുറയ്ക്കാമെന്നാണ് പ്രതീക്ഷ' അദ്ദേഹം പറഞ്ഞു.

പുതിയ ഉപരോധങ്ങൾ റഷ്യൻ എണ്ണ കയറ്റുമതിയെ സാരമായി ബാധിക്കും. അതോടൊപ്പം തന്നെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയും മൂന്നാമത്തെയും എണ്ണ ഇറക്കുമതിക്കാരായ ചൈനയെയും ഇന്ത്യയെയും മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ നിർബന്ധിതരാക്കുമെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+