യുഎഇ വിസിറ്റ് വിസ പുതുക്കാൻ സമയമായോ? ഒമാനിലേക്കുള്ള ബസ് ബുക്കിങ്ങിന് കൂട്ടയിടി..മുന്നറിയിപ്പുമായി ഏജൻസികൾ
യുഎഇ വിസിറ്റ് വിസ പുതുക്കാൻ ഒമാനിലേക്ക് പോകുന്ന ബസ് ബുക്കിങ്ങുകൾക്ക് വൻ ഡിമാന്റ്. ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നതോടെയാണ് ബസ് ടിക്കറ്റിന് ആവശ്യക്കാർ ഏറിയത്.
യുഎഇ വിസിറ്റ് വിസ പുതുക്കുന്നതിനായി ഏറ്റവും എളപ്പമുള്ള വഴി ബസ് മാര്‍ഗം ഒമാനിലേക്ക് പോയി തിരികെ വരികയെന്നതാണ്. യുഎഇയില്‍ നിന്ന് പുറത്തുകടന്ന ശേഷം ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുകയും അത് ലഭിക്കുന്ന ഉടൻ തന്നെ തിരികെ യുഎഇയിലേക്ക് പ്രവേശിക്കുകയും ചെയ്യാം. ട്രാവൽ ഏജൻസികൾ വഴി ഒമാൻ വിസ എടുത്താണ് അവിടേക്ക് പോകുക. അത് പ്രോസസ്സ് ചെയ്യാന്‍ ചുരുങ്ങിയത് രണ്ടു ദിവസമെടുക്കും.

സാധാരണ ഗതിയില്‍ അപേക്ഷിക്കുന്ന ദിവസം തന്നെ യുഎഇ വിസ ലഭിക്കുമെന്നതിനാല്‍ ഒമാനിലെത്തിയ ദിവസം തന്നെ തിരികെ യുഎഇയിലേക്ക് മടങ്ങാനും സാധിക്കും. കുറഞ്ഞത് 12 മണിക്കൂറിനുള്ളിൽ ബസിൽ പോയി വരാനുമാകും. വളരെ കുറഞ്ഞ ചെലവാണെന്നതിനാൽ പലരും ബസ് യാത്രയാണ് ഇതിനായി ആശ്രയിക്കുക.
വിമാന മാർഗം വഴി യാത്ര തിരഞ്ഞെടുക്കുന്നവരുമുണ്ട്. എന്നാൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ ഇപ്പോൾ ആളുകൾ കൂട്ടത്തോടെ ബസുകളെ ആശ്രയിക്കുകയാണെന്ന് ട്രാവൽ ഏജൻസിക്കാർ പറയുന്നു. കുറഞ്ഞത് 10 ദിവസം മുൻപെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ സീറ്റ് ലഭിക്കില്ലെന്നാണ് ട്രാവൽ ഏജൻസിക്കാർ വ്യക്താമക്കുന്നത്.
നിലവിൽ എട്ട് സ്വകാര്യ ബസുകളാണ് ഞായറാഴ്ച മുതൽ ബുധൻ വരെ സർവ്വീസ് നടത്തുന്നുത്. ആകെ 300-ലധികം സീറ്റിംഗ് ശേഷിയാണ് ആകെ ഉള്ളത്. അടുത്ത 10 ദിവസത്തേക്ക് ബസുകളുടെ ബുക്കിങ് പൂർത്തിയായി കഴിഞ്ഞു. നേരത്തെ, വിസ മാറ്റത്തിനായി സന്ദർശകർ എയർപോർട്ട് ടു എയർപോർട്ട് സേവനമാണ് തിരഞ്ഞെടുത്തിരുന്നതെന്ന് റെഹാൻ അൽ ജസീറ ടൂറിസം മാനേജിംഗ് ഡയറക്ടർ ഷിഹാബ് പർവാദ് പറയുന്നു. എന്നാൽ ഇപ്പോൾ ടിക്കറ്റ് നിരക്ക് 20 ശതമാനമാണ് വർധിച്ചിരിക്കുത്. ഈ സാഹചര്യത്തിലാണ് കൂടുതൽ പേർ ബസിനെയാണ് ആശ്രയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബായിൽ നിന്നും 950 ദിർഹം മുതൽ 1300 ദിർഹം വരെയാണ് വിവിധ ട്രാവൽ ഏജൻസികൾ ബസ് പാക്കേജിന് ഈടാക്കാറുള്ളത്. ഒമാനിലേക്ക് പ്രവേശിക്കാനുള്ള യാത്രാ വിസ, രണ്ട് മാസത്തെ യുഎഇ വിസിറ്റ് വിസ, എക്സിറ്റ് ഫീസ്, ഒമാനിലെ ഒരു രാത്രി താമസം എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ബസ് പാക്കേജിനെക്കാൾ 400 മുതൽ 500 ദിർഹം വരെയാണ് വിമാന പാക്കേജിന് ട്രാവൽ ഏജൻസിക്കാർ ഈടാക്കാറുള്ളത്.












Click it and Unblock the Notifications