ചൂടില്‍ നിന്ന് ആശ്വാസം, ഷാര്‍ജയില്‍ പെരുമഴ; യുഎഇയുടെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ
ദുബായ്: യു എ ഇയില്‍ പലയിടത്തും ഇന്നലെ മഴ പെയ്തു. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ഷാര്‍ജയുടെ ഉള്‍പ്രദേശങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചു. ഷാര്‍ജയിലെ അല്‍ ദൈദും ഫുജൈറയിലെ മസാഫായിയും ഉച്ചയോടെ തന്നെ മഴമേഘങ്ങളാല്‍ മൂടപ്പെട്ടിരുന്നു, ഇത് താമസിയാതെ കാര്യമായ മഴയ്ക്ക് കാരണമായി. ഷാര്‍ജയുടെ മധ്യമേഖലയിലുള്ള അല്‍ മദാമില്‍ കനത്ത മഴയും അല്‍ ഐനിലെ ഷൈ്വബില്‍ വൈകീട്ടോാടെ നേരിയതോ മിതമായതോ ആയ മഴയും പെയ്തു.
ഇന്നലെ ഉച്ച കഴിഞ്ഞ് അല്‍ ഐനിലും ഷാര്‍ജയിലും കനത്ത മഴ പെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുടര്‍ന്ന് രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളുടെ ചില ഭാഗങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ആമ്പര്‍ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. ഇന്നലെ രാത്രി തീരപ്രദേശങ്ങളില്‍ ഈര്‍പ്പത്തിന്റെ അളവ് വര്‍ധിച്ചിരുന്നു. ഇത് ഇന്ന് പകലും തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഇത് പ്രത്യേകിച്ച് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത സൃഷ്ടിക്കുന്നു. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ ശാന്തമായിരിക്കും. എന്നാല്‍ ഇവിടങ്ങളില്‍ ചില സമയങ്ങളില്‍ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇന്ന കിഴക്കന്‍ പ്രദേശങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
പര്‍വതനിരകള്‍ക്ക് മുകളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയും ഉണ്ടായേക്കാം, ഇത് ഉച്ചകഴിഞ്ഞ് മഴയ്ക്ക് കാരണമാകും. പൊടിപടലങ്ങള്‍, ശക്തമായ കാറ്റുകള്‍, ഇടിമിന്നല്‍, മിന്നല്‍, ചെറിയ വലിപ്പത്തിലുള്ള ആലിപ്പഴം എന്നിവയ്ക്കൊപ്പം മിതമായതോ കനത്തതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. ദിവസം മുഴുവന്‍ താപനിലയില്‍ ക്രമാനുഗതമായ വര്‍ധനവ് പ്രതീക്ഷിക്കുന്നു.
ഇത് ചൂടുള്ള അന്തരീക്ഷത്തിന് കാരണമാകും. തീരദേശ, ദ്വീപ് പ്രദേശങ്ങളില്‍ പരമാവധി താപനില 35 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും രാത്രിയിലെ താഴ്ന്ന താപനില 17 നും 22 നും ഇടയില്‍ സുഖകരമായി നിലകൊള്ളുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശ, ദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും.
യു എ ഇയുടെ മധ്യമേഖലയില്‍ ചിലയിടങ്ങളില്‍ ഞായറാഴ്ച ഇടിമിന്നല്‍ അനുഭവപ്പെട്ടു. ഷാര്‍ജ പ്ലാനറ്റോറിയത്തിന്റെ കണക്ക് അനുസരിച്ച് ഹത്തയുടെ തെക്ക് ഭാഗത്ത് സംവഹന മേഘങ്ങള്‍ രൂപപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് വടക്കന്‍ ഒമാനിലെ മഹ്ദയില്‍ കനത്ത മഴയ്ക്ക് കാരണമാകും.












Click it and Unblock the Notifications