Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ ഉപാധി ട്രംപ് തള്ളി; കുതിച്ചുയര്‍ന്ന് എണ്ണവില, ഗ്യാസ് സിലിണ്ടറിന് 100 രൂപ കൂട്ടും, വീണ്ടും യുദ്ധം

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുപാത തുറക്കാന്‍ ഇറാന്‍ മുന്നോട്ട് വച്ച ഉപാധി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. ഇറാന്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ വീണ്ടും യുദ്ധം തുടങ്ങുന്ന കാര്യം ട്രംപ് ആലോചിക്കുന്നു എന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഉപാധികള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല എന്ന നിലപാടിലാണത്രെ ട്രംപ്.

ഹോര്‍മുസ് പാത തുറക്കാന്‍ ഇറാന്‍ രണ്ട് കാര്യങ്ങളാണ് മുന്നോട്ട് വച്ചത്. ഉപരോധം പിന്‍വലിക്കണം, സൈനിക നടപടി അവസാനിപ്പിക്കണം എന്നിവയായിരുന്നു അത്. എന്നാല്‍ ട്രംപ് ഇതിനോട് യോജിച്ചില്ല. വീണ്ടും ആക്രമണം തുടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നു. ഇതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 120 ഡോളറിലെത്തി.

crude oil gas price rises

ബുധനാഴ്ച ക്രൂഡ് ഓയില്‍ വിലയില്‍ 7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ധന വില വര്‍ധിച്ചതോടെ ആഗോള സാമ്പത്തിക രംഗം കൂടുതല്‍ തകിടം മറിയും. ഏപ്രിലില്‍ മാത്രം ക്രൂഡ് ഓയില്‍ വിലയില്‍ 17 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെടാനും സ്വര്‍ണവില കുറയാനും ഇതോടെ വഴിയൊരുങ്ങി.

ഇറാനെതിരായ ആക്രമണത്തിന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് സേനാ വിഭാഗം ഒരുങ്ങുന്നു എന്നാണ് ആക്‌സിയോസ് റിപ്പോര്‍ട്ട്. ആണവ കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ട എന്നാണ് ഇറാന്റെ നിലപാട്. ഇക്കാര്യം അമേരിക്ക അംഗീകരിക്കുന്നില്ല. പാകിസ്താന്‍ വഴിയാണ് ഇറാന്‍ തങ്ങളുടെ നിലപാട് അമരിക്കയെ അറിയിച്ചത്. ഇറാനെതിരായ ആക്രമണം വീണ്ടും തുടങ്ങിയാല്‍ വിപണികള്‍ കൂടുതല്‍ നഷ്ടത്തിലേക്ക് വീഴും.

പാചക വാതക വില കൂടും

എണ്ണ കമ്പനികള്‍ പാചക വാതക വില കുത്തനെ കൂട്ടാന്‍ ആലോചിക്കുന്നു. ഗ്യാസ് സിലിണ്ടറിന് 200 രൂപ വര്‍ധിപ്പിക്കണം എന്നാണ് ആവശ്യം. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. എങ്കിലും 100 രൂപ വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, പെട്രോള്‍ ലിറ്റിറിന് 15 രൂപയും ഡീസല്‍ ലിറ്ററിന് 18 രൂപയും എണ്ണ കമ്പനികള്‍ക്ക് നഷ്ടമുണ്ടത്രെ.

ഈ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍, പാചക വാതകം എന്നിവയ്ക്ക് പുറമെ പെട്രോള്‍, ഡീസല്‍ വിലയും വര്‍ധിപ്പിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വില കൂട്ടിയേക്കുമെന്ന പ്രചാരണവുമുണ്ട്. നിലവില്‍ 1000 രൂപയ്ക്ക് അടുത്തു വരും ഒരു ഗ്യാസ് സിലിണ്ടറിന്. വൈകാതെ 1100 രൂപയിലേക്ക് എത്തുമെന്നാണ് വിവരം. മാര്‍ച്ച് ഏഴിന് 60 രൂപ സിലിണ്ടറിന് കൂട്ടിയിരുന്നു. ഇതോടെയാണ് വില 965ലേക്ക് ഉയര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+