Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരിലേത് ഹീനമായ കുറ്റകൃത്യം, കര്‍ശന നടപടി; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ഇക്കാര്യത്തില്‍ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചു. മണിപ്പൂരില്‍ നടന്നത് ഹീനമായ കുറ്റകൃത്യമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.

രാജ്യത്ത് ഉടനീളം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം കേസ് സിബിഐ കൈമാറാനും ശുപാര്‍ശ നല്‍കിയെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മണിപ്പൂരിന്റെ പുറത്തേക്ക് കേസിന്റെ വിചാരണ മാറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

supreme-court-manipur

മണിപ്പൂര്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം വിവാദ വീഡിയോയില്‍ ഇതുവരെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം. ഇതിന് സുപ്രീം കോടതി അനുവാദം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

മണിപ്പൂരിലേത് പോലുള്ള ക്രൂരമായ കുറ്റകൃത്യങ്ങളോട് മൃദു സമീപനമില്ല. കര്‍ശന നടപടി തന്നെ എടുക്കും. കുറ്റപത്രം സമര്‍പ്പിച്ച് ആറ് മാസമാണ് വിചാരണ പൂര്‍ത്തിയാക്കാനുള്ള കാലാവധിയാണ് കേന്ദ്രം മുന്നോട്ട് വെച്ചിരിക്കുന്നത്. മണിപ്പൂരിലേത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിച്ച നടപടികളും ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ വിശദീകരിച്ചു. കേസുകളുടെ റിപ്പോര്‍ട്ടിംഗ്, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുന്നത്, അറസ്റ്റിന് വഴിയൊരുക്കുന്നവര്‍ക്കും, റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കുമുള്ള പാരിതോഷികങ്ങള്‍, പരാതിക്കാരെ സംരക്ഷിക്കല്‍ തുടങ്ങിയ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനത്തെ അതിക്രമങ്ങളില്‍ ബാധിക്കപ്പെട്ടവര്‍ക്കായി ചെയ്യുന്ന സഹായങ്ങളും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇരകള്‍ക്കായി പ്രൊഫഷണലുകളുടെ കൗണ്‍സിലിംഗ്, മതിയായ സുരക്ഷ, വിദ്യാഭ്യാസം എന്നിവയെല്ലാം നല്‍കുന്നതായും അറിയിച്ചു. അതേസമയം മണിപ്പൂരില്‍ മുന്‍ വിഘടനവാദി കുക്കി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി സമാധാനം പുനസ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. രഹസ്യാന്വേഷണ വിഭാഗം മുന്‍ അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് ചര്‍ച്ച.

അക്ഷയ് മിശ്രയാണ് മുന്‍ രഹസ്യാന്വേഷണ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍. കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാവുന്നില്ലെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. ഇതും കൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ ഇടപെടല്‍. മണിപ്പൂര്‍ വിഷയത്തില്‍ ബിജെപിയെയും, പ്രധാനമന്ത്രിയെയും വിമര്‍ശിച്ച് പാര്‍ട്ടി വക്താവ് വിനോദ് ശര്‍മ പറഞ്ഞു. നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും ശര്‍മ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+