ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: വിഷയം പഠിക്കാനുള്ള സമിതിയിൽ നിന്ന് പിന്മാറി അധിർ രഞ്ജൻ ചൗധരി
ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷക്കരണം പഠിക്കാൻ നിയോഗിച്ച സമിതിയിൽ അംഗമാകില്ലെന്ന് അധിർ രഞ്ജൻ ചൗധരി. പാനലിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അധിർ രഞ്ജൻ ചൗധരി കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. ഈ സമിതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന് ഖാർഗയെ ഉൾപ്പെടുത്താത്തത് കോൺഗ്രസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അധിർ രഞ്ജൻ ചൗധരിയുടെ പിന്മാറ്റം.
മല്ലികാർജുൻ ഖാർഗെയെ സമിതിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള കാര്യവും പകരം പകരം മുൻ കോൺഗ്രസ് നേതാവ് ഗുലാം നബിയെ സമതിയിൽ ഉൾപ്പെടുത്തിയ കാര്യവും കത്തിൽ പറയുന്നുണ്ട്. ഇത് പാർലമെന്ററി ജനാധിപത്യ സംവിധാനത്തെ ബോധപൂർവം അപമാനിക്കുന്നതാണെന്നും ചൗധരി കത്തിൽ പറഞ്ഞു.

മുൻ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ കെ സിംഗ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവും കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെ സ്ഥിരം സെക്രട്ടറിയുമാണ്.
സെപ്റ്റംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത പ്രഖ്യാപനത്തിന് പിന്നാലെ ആണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിനെക്കുറിച്ച് കേന്ദ്രം സൂചിപ്പിച്ചത് . സമിതി റിപ്പോർട്ട് സമർപ്പിച്ചാൽ പൊതു മണ്ഡലത്തിലും പാർലമെന്റിലും ചർച്ച ചെയ്യുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് എന്നിവ കൂടി നടത്താനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ലോക്സഭ, നിയമ സഭ തിരഞ്ഞെടുപ്പിന് ഒപ്പം തദ്ദേശ സ്വയംഭരണം തിരഞ്ഞെടുപ്പ് , നിയമസഭ തിരഞ്ഞെടുപ്പ് എന്നിവ കൂടി നടത്താനാകുമോ
എത്രഘട്ടങ്ങളിലൂടെ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും, സമയ ചട്ടക്കൂട് എങ്ങനെയായിരിക്കും, ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തേണ്ട ഭേദഗതികൾ എന്തൊക്കൊയാണ്, വി വി പാറ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അടക്കം ഉള്ള ഭൗതിക സാഹചര്യങ്ങൾ എങ്ങനെയാവണം, എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സമതി പരിശോധിക്കേണ്ടത്.












Click it and Unblock the Notifications