കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലീഡിംഗ് റോള്‍ തരാമെന്നുപറഞ്ഞാണ് വിളിച്ചത്, പക്ഷേ'; ചതിക്കഥ വെളിപ്പെടുത്തി പ്രമുഖ സീരിയല്‍ നടി...

Google Oneindia Malayalam News

സിനിമയില്‍ വേഷം നല്‍കാമെന്ന് പറഞ്ഞ് നടിയുടെ കയ്യില്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. നടന്‍ രജനീകാന്തിന്റെ സിനിമയില്‍ പ്രധാനവേഷം നല്‍കാമെന്ന് പറഞ്ഞുപറ്റിച്ചായിരുന്നു ഒരു സംഘം നടയില്‍ നിന്ന് പണം തട്ടിയെടുത്തത്. കാസ്റ്റിംഗ് ഡയരക്ടര്‍മാറാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളുകളായിരുന്നു നടിയുടെ കയ്യില്‍ നിന്ന് 8.48 ലക്ഷം രൂപ പറ്റിച്ചത്.

തങ്ങൾ ഒരു ടാലന്റ് പ്രൊവൈഡർ പ്ലാറ്റ്‌ഫോമാണെന്ന പറഞ്ഞുെകാണ്ടായിരുന്നു ഇവർ നടിക്ക് മെസേജ് അയക്കുന്നത്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ വരാനിരിക്കുന്ന സിനിമയായ ജയിലറിൽ വനിത പോലീസ് ഓഫീസറെ തിരയുകയാണെന്നും ഫിലിം ഓഡിഷനായി കാസ്റ്റിംഗ് ചെയ്യുന്നതായും അവകാശപ്പെട്ടു.

1

രജനീകാന്തിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും എന്നാണു പറഞ്ഞത്. നല്ല റോളാണെന്നും വലിയ ബജറ്റുള്ള ഹിന്ദി ഡബ്ബ് ചെയ്ത ചിത്രമാണിതെന്നും ഇവർ നടിയോട് പറഞ്ഞു. പോലീസ് യൂണിഫോമിലുള്ള അവളുടെ ഫോട്ടോ വാട്ട്‌സ്ആപ്പ് ചെയ്യാൻ അവർ നടിയോട് ആവശ്യപ്പെട്ടു.

അവഗണിച്ചവര്‍ കാല്‍ക്കീഴിലെത്തും; ഈ 3 രാശിക്കാരുടെ ജാതകത്തില്‍ ശുക്രന്‍..ഭാഗ്യദേവത വീട്ടിലെത്തുംഅവഗണിച്ചവര്‍ കാല്‍ക്കീഴിലെത്തും; ഈ 3 രാശിക്കാരുടെ ജാതകത്തില്‍ ശുക്രന്‍..ഭാഗ്യദേവത വീട്ടിലെത്തും

2

ആഹാത്, കസം, ക്രൈം പട്രോൾ സീരിയലുകൾ തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ച നടി സന സൂരിയാണ് പറ്റിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ജൂലൈ 27 ന് "ബ്ലാക്ക് ക്ലോത്ത് ഇവന്റ്സ്" എന്ന ഇൻസ്റ്റയിൽ നിന്ന് ആണ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സന്ദേശം ലഭിച്ചതെന്ന് നടി പറഞ്ഞു.
നടി ഫോട്ടോ അയച്ചുകൊടുgത്ത ശേഷം കാസ്റ്റിം​ഗ് ഡയറക്ടറർ ആണെന്ന് പറഞ്ഞ് പീയൂഷ് ജെയ്ൻ എന്ന ആൾ നടിയോട് വാസാപ്പിലൂടെ സംസാരിച്ചു.

3

സിനിമയിലെ ലീഡിം​ഗ് റോളായ വനിതാ പോലീസ് ഓഫീസറുടെ റോൾ ചെയ്യാൻ നടിയെ തിരഞ്ഞെടുത്തതായി പറ‍ഞ്ഞു. പിന്നീട് സമീർ എന്നയാളെ പരിചയപ്പെടുത്തി, ഇയാൾ കാസ്റ്റിം​ഗ് ഡയറക്ടർ ആണെന്നും മൾട്ടിസ്റ്റാർ ചിത്രത്തിലേക്ക് ആളുകളെ തിരയുന്നുണ്ടെന്നും പറഞ്ഞു. മോഡലിനെയാണ് അവർക്കാവശ്യം എന്നുപറഞ്ഞു.

4

നടിയോട് ഫോട്ടോസും വീഡിയോസും അയക്കാൻ പറഞ്ഞു. ഇതിന് ശേഷം ഇയാൾ നടിയെ തന്റെ പുതിയ സിനിമയിലേക്ക് തിരഞ്ഞെടുത്തുവെന്ന് അറിയിച്ചു. സെപ്തംബർ മാസത്തിൽ സിനിമയ്ക്കുവേണ്ടിയുള്ള കരാർ കരാറിന്റെ PDF പകർപ്പ് ജെയിൻ നടിക്ക് അയച്ചു, കൂടാതെ സിനിമാ ഷൂട്ടിംഗിനുള്ള വിസയ്‌ക്കുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പകർപ്പും അപ്പ്രൂവൽ കത്തുകളും പാരീസിലും മറ്റ് രാജ്യങ്ങളിലും നിരവധി ഹോട്ടൽ ബുക്കിംഗുകൾക്കുള്ള പേയ്‌മെന്റ് രസീതുകളും. നടിയുടെയും അമ്മമാരുടെയും വിമാന ടിക്കറ്റിന്റെ ഫോട്ടോ കോപ്പിയും അയാൾ പങ്കുവച്ചു.

5

പിന്നീട് എംടിഎ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ബാങ്ക് സർട്ടിഫിക്കറ്റിന്റെ ക്ലിയറൻസ്, വിനോദ നികുതി, ജിഎസ്ടി നികുതി, ഇൻസ്റ്റാഗ്രാം വെരിഫിക്കേഷൻ, വിക്കിപീഡിയ, ഗൂഗിൾ സെർവറുകളിൽ രണ്ട് സിനിമകൾക്കായി അവളുടെ പേര് ചേർത്ത് 8.48 ലക്ഷം രൂപ തന്ത്രപൂർവ്വം കൈക്കലാക്കി.

13

പിന്നാലെ ജെയ്ൻ രജനീകാന്ത് സിനിമയുടെ പോസ്റ്റർ എന്ന പേരിൽ രജനീകാന്ത് പോലീസ് യൂണിഫോമിൽ ഉള്ള പോസ്റ്റർ അയച്ചുകൊടുgത്തു. നടി ഈ പോസ്റ്റർ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തു. എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ജെയ്ലർ സിനിമയുടെ അസിസ്റ്റന്റ് ഡയരക്ർ എന്ന് പറഞ്ഞ് പ്രണവ് എന്നയാൾ വിളിച്ചെന്നും താൻ ആ സിനിമയിൽ ഇല്ലെന്നും വ്യാജപോസ്റ്റർ മാറ്റണമെന്നും പറഞ്ഞു..ജെയ്ൻ എന്ന ആളെക്കുറിച്ച് അറിയില്ലെന്നും പ്രണവ് പറഞ്ഞു. ജെയ്ൻ പറ്റിച്ചതാണെന്ന് മനസ്സിലായ നടി പോലീസിൽ സംഭവം അറിയിച്ചു

English summary
Pretending as castings director two men cheated 8.48 lakhs from a serial actress, here is what happened next
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X