കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ജയിക്കാൻ കാരണമാകും', സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ടീയ നിരീക്ഷണം

Google Oneindia Malayalam News

അപ്രതീക്ഷ നീക്കത്തിലൂടെ ബീഹാർ ഭരണത്തിൽ നിന്നും ബിജെപിയെ പുറത്താക്കിയിരിക്കുകയാണ് നിതീഷ് കുമാർ. എൻഡിഎ ബന്ധം ഉപേക്ഷിച്ച ജെഡിയു തേജസ്വി യാദവിന്റെ ആർജെഡിയുമായി ചേർന്ന് പുതിയ സർക്കാരും രൂപീകരിച്ചു. മഹാരാഷ്ട്രയിലേത് പോലെ ബിജെപി ജെഡിയുവിലെ വിമതരെ കൂട്ട് പിടിച്ച് തന്നെ അട്ടിമറിക്കുമോ എന്നുളള ആശങ്കയാണ് നിതീഷ് കുമാറിന്റെ നീക്കത്തിന് പിന്നിൽ.

ബിഹാർ രാഷ്ട്രീയത്തിലെ ഈ പുതിയ ട്വിസ്റ്റുകളെ വിലയിരുത്തിയിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലാണ് പ്രതികരണം.

1

സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് വായിക്കാം: 'പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം.ബിഹാറിൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ ജി, ലാലു പ്രസാദ് യാദവ് ജിയുടെ മകൻ തേജസ് യാദവ് ജിയുടെ പാർട്ടി ആയിട്ട് പുതിയ സഖ്യം ഉണ്ടാക്കി വീണ്ടും മുഖ്യമന്ത്രി ആയല്ലോ.. കൂടെ കോൺഗ്രസ്സ് പാർട്ടിയും ഉണ്ടു. യഥാർത്ഥത്തിൽ നിതീഷ് ജിയുടെ JDU മുമ്പേ അവരുമായി സഖ്യത്തിൽ ആയിരുന്നു. പക്ഷേ പിന്നീട് അവരെ ഉപേക്ഷിച്ച് BJP ക്കു ഒപ്പം പോയി, മുഖ്യമന്ത്രി ആയി. ഇപ്പൊൾ വീണ്ടും അവരോടോപ്പം പോകുന്നു.

2

ആരുടെ കൂടെ സഖ്യം ആയാലും താൻ തന്നെ മുഖ്യമന്ത്രി ആകുമെന്ന് നിതീഷ് ജി അറിയിച്ചു. നിലവിൽ ബീഹാർ സംസ്ഥാനത്ത് ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ല. 243 സീറ്റിൽ RJD ക്കു വെറും 75, BJP.. 74, JDU.. 43, Congress.. 19, CPIM.. 2 എന്നിങ്ങനെ ആണ് കക്ഷി നില. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല. എങ്കിലും BJP ഒഴിച്ച് എല്ലാവരും പിന്തുണ കൊടുത്താൽ നിതീഷ് ജിക്ക് ഭൂരിപക്ഷം ആകും. മഹാരാഷ്ട്രയിലെ ശിവസേനയുടെ ഗതി നിതീഷ് ജിയുടെ JDU പാർട്ടിക്ക് വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

3

കാരണം കുറേ വർഷങ്ങളായി BJP യുമായി സഖ്യത്തിൽ നിൽകുകയും , ലോകസഭയില് വരെ ഒന്നിച്ചു നിന്നിട്ട് , പെട്ടെന്ന് ഒരു ദിവസം നിതീഷ് ജി പാർട്ടിയുടെ സഖ്യം മാറ്റുന്നു എന്നു പറഞ്ഞപ്പോൾ ആ പാർട്ടിയിലെ നിരവധി അണികൾക്ക് , MLA, MP മാർക്ക് ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ടാണ് എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. തൽകാലം അവർ നിതീഷ് ജിക്ക് ഒപ്പം നിന്ന് പിന്നീട് പാർട്ടി പിളർത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മമതയെ പൂട്ടുമോ ബിജെപി: 3 കേന്ദ്രമന്ത്രിമാർ ബംഗാളിലേക്ക്, ലക്ഷ്യം 42 സീറ്റും, കൂട്ടത്തില്‍ സിന്ധ്യയുംമമതയെ പൂട്ടുമോ ബിജെപി: 3 കേന്ദ്രമന്ത്രിമാർ ബംഗാളിലേക്ക്, ലക്ഷ്യം 42 സീറ്റും, കൂട്ടത്തില്‍ സിന്ധ്യയും

4

അങ്ങനെ സംഭവിച്ചാൽ മറ്റൊരു ഉദ്ധവ് താക്കറെ ആയി നിതീഷ് ജി മാറിയേക്കാം. പിന്നെ JDU എന്ന പാർട്ടി ബീഹാറിൽ കാണില്ല. എങ്കിൽ, അടുത്ത ഇലെക്ഷനിൽ ബിജെപി ബിഹാറിൽ ഒറ്റയ്ക്ക് ജയിക്കുവാൻ കാരണമാകും. പക്ഷേ , രാഷ്ട്രീയത്തിൽ കുലപതിയായ നിതീഷ് ജി എന്തെല്ലാം തന്ത്രങ്ങൾ ഉപയോഗിച്ചാകും ഭാവിയിൽ തൻ്റെ നിരാശരായ MLA, MP മാരെ പിടിച്ചു നിറുത്തുക എന്നത് സസ്പെൻസ് ആണ്. JDU പാർട്ടിയുടെ ഭാവി എന്താകും എന്ന് നോക്കാം.

Recommended Video

cmsvideo
Santhosh Pandit Travels in KSRTC Bus to Help a family at venjaramoodu | Oneindia Malayalam
5

മാത്രമല്ല, ബീഹാറിൽ എന്നും ശത്രുപക്ഷത്ത് നിൽകുന്ന RJD, JDU സഖ്യത്തെ അവരുടെ അണികൾ എങ്ങനെ ഉൾകൊള്ളും എന്നതും പ്രശ്നമാണ്. നോക്കാം .. എല്ലാവരെയും ഈ നിലപാട് എടുക്കുവാൻ ഉണ്ടായ സാഹചര്യം അദ്ദേഹം ബോധ്യപ്പെടുത്തിയാൽ ചിലപ്പോൾ ശത്രുക്കൾ ഒക്കെ ഇത്രയും വർഷങ്ങൾ ആയുള്ള ശത്രുത വെടിഞ്ഞ് കൂട്ടുകാർ ആയേക്കും . (വാൽകഷ്ണം.. നിതീഷ് ജി ... അവിടെ ആയാലും ഇവിടെ ആയാലും ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം മാത്രം.)'.

ഗോവയില്‍ അടിച്ചുപൊളിയാണല്ലേ...എന്‍ജോയ്, ഷാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

English summary
'will cause BJP to win the next election alone'; Santhosh Pandit shares his political observation on Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X