'കണ്ണുരുട്ടലും കള്ളക്കേസും; പുതിയ പിണറായി വിജയൻ ഇങ്ങനെയാണ്'; രൂക്ഷവിമർശനവുമായി സിദ്ധിഖ്

കൊച്ചി: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്ത നടപടിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ടി സിദ്ധിഖ് എംഎൽഎ. കേരളരാഷ്ട്രീയത്തിലെ ഇന്നിൻ്റെ പുതിയ രീതി തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെയും ശബ്ദമുയർത്തുന്നവരെയും പ്രതിഷേധിക്കുന്നവരെയും കണ്ണുരുട്ടിയും കള്ളക്കേസെടുത്തും പിൻന്തിരിപ്പിക്കുക എന്നതാണെന്ന് സിദ്ധിഖ് കുറ്റപ്പെടുത്തി. ഒരു പൊതു പ്രവർത്തകൻ്റെ അന്തസിനു ചേരാത്തവിധം മലീമസമായി നിരവധി വാക്കുകൾ സംഭാവന ചെയ്ത പിണറായി വിജയൻ എന്ന അഭ്യന്തര മന്ത്രി തന്നെയാണ് ഈ കേസെടുക്കുന്നത് എന്നത് രസകരമാണെന്നും സിദ്ധിഖ് പരിഹസിച്ചു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
പുതിയ പിണറായി വിജയൻ ഇങ്ങനെയാണ്....
കേരളരാഷ്ട്രീയത്തിലെ ഇന്നിൻ്റെ പുതിയ രീതി തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെയും ശബ്ദമുയർത്തുന്നവരെയും പ്രതിഷേധിക്കുന്നവരെയും കണ്ണുരുട്ടിയും കള്ളക്കേസെടുത്തും പിൻന്തിരിപ്പിക്കുക എന്നതാണ്.നിയമസഭയിൽ സ്പീക്കറെ വെച്ച് തനിക്കു നേരേ ഉയരുന്ന ശബ്ദം നിശബ്ദ്ദമാക്കാൻ ശ്രമിക്കുമ്പോൾ... നിയമസഭയ്ക്ക് പുറത്ത്. സ്പീക്കറിനു പകരം പാർട്ടി സെക്രട്ടറിയും സൈബർ സഖാക്കളും അത് ഭംഗിയായി നിറവേറ്റുന്നു എന്നാണ് മുഖ്യമന്ത്രി കരുതുന്നത്. എന്നാൽ ഉയരുന്ന ശബ്ദ്ദങ്ങളിലെ ഓരോ മുദ്രാവാക്യങ്ങളും ഈ സർക്കാറിൻ്റെ ഭരണപരാജയങ്ങളും പിടിപ്പുകേടുമാണ് പ്രതിപക്ഷവും നേതാക്കളും ജനങ്ങളോട് വിളിച്ചു പറയുന്നത്.അതിനു പുതിയ മുഖ്യമന്ത്രി പ്രതികരിക്കുന്നത് കേന്ദ്രത്തിൽ നരേന്ദ്രമോദിയെടുക്കുന്ന അതേ രീതിയാണ്.പോലീസ് സംവിധാനമുപയോഗിച്ച് കള്ളക്കേസുകൾ എടുത്ത് പ്രതിഷേധങ്ങളെ അടിച്ചമർത്തുക എന്ന രീതി.
ബ്രഹ്മപുരത്തെ അഴിമതിയുടെ പുകമറയ്ക്കുള്ളിൽ സോണ്ട കമ്പിനിയുടെ പിന്നിലൊളിച്ച ആ മുഖം കേരള മുഖ്യമന്ത്രിയുടെതാണ് എന്ന് കേരള ജനതയ്ക്ക് വ്യക്തമാണ്. അത് കഴിഞ്ഞ ദിവസം മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷനു മുന്നിൽ കോൺഗ്രസ്സ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ കെ പി സി സി പ്രസിഡൻ്റ് തൻ്റെ പ്രസംഗത്തിൽ ജനങ്ങളോട് വിളിച്ചു പറഞ്ഞപ്പോൾ ആ സത്യത്തെ നിഷേധിക്കാനാവാത്തതിൻ്റെ പ്രതികാര നടപടിയാണ് ഇന്നെടുത്ത ഈ കേസ്. കേരള രാഷ്ട്രീയത്തിൽ കേട്ടാലറയ്ക്കുന്ന, ഒരു പൊതു പ്രവർത്തകൻ്റെ അന്തസിനു ചേരാത്തവിധം മലീമസമായി നിരവധി വാക്കുകൾ സംഭാവന ചെയ്ത പിണറായി വിജയൻ എന്ന അഭ്യന്തര മന്ത്രി തന്നെയാണ് ഈ കേസെടുക്കുന്നത് എന്നത് രസകരമാണ്.
ഇന്നലെ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശനു നേരേയായിരുന്നെങ്കിൽ
ഇന്ന് കെ സുധാകരൻ എന്ന കെ പി സി സി പ്രസിഡൻ്റിനു നേരെയാണ്.. നാളെ അത് ഞാനടക്കമുള്ള പ്രതിപക്ഷത്തെ ഓരോ നേതാക്കളിലേക്കും ഓരോ അണികളിലേക്കുമാണെങ്കിലും വിരൽ ചൂണ്ടിതന്നെ ഈ സർക്കാറിൻ്റെ തെറ്റുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക തന്നെ ചെയും.












Click it and Unblock the Notifications